Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഇംഫാല്‍

ഇംഫാല്‍ - ഹരിതഗിരികളുടെ കാവലില്‍ ഒരു നഗരം

44

മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ ഒരു ചെറു നഗരമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ഇന്ത്യയില്‍ പ്രവേശിച്ച് ഇവിടെയാണ് ആക്രമണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ചരിത്രത്തില്‍ ഇംഫാലിലെ യുദ്ധവും, കൊഹിമയിലെ യുദ്ധവും ഏറെ പ്രധാനപ്പെട്ടതാണ്. കാരണം വന്‍ശക്തിയായിരുന്ന ജപ്പാന്‍ ആദ്യമായി ഏഷ്യന്‍ മണ്ണില്‍ കാലുകുത്തി പരാജയമേറ്റ് വാങ്ങിയത് ഇവിടെയായിരുന്നു. പലരും കരുതുന്നത് ആ യുദ്ധം ഇന്‍ഫാലിന് ദ്രോഹം ചെയ്തു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതിയ ഊര്‍ജ്ജത്തോടെ ഇംഫാല്‍ പുനര്‍ജ്ജനിക്കുകയും, നഗരം പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രശസ്തി നേടുന്നതിന് മുമ്പ് 1826 മുതല്‍  മണിപ്പൂര്‍ ഭരണാധികാരിയുടെ തലസ്ഥാനമായിരുന്നു ഇംഫാല്‍.. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ഏറെ മുമ്പ് 1891 ല്‍ ആംഗ്ലോ - മണിപ്പൂരി യുദ്ധകാലത്തേ ഇംഫാല്‍ എന്ന പ്രദേശം ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് 1947 ല്‍ ഇന്ത്യ സ്വതന്ത്രമാകുന്നത് വരെ പ്രാദേശിക ഭരണാധികാരിയായ രാജാവിനെ പുറത്താക്കി ബ്രിട്ടീഷുകാരാണ് ഇവിടം ഭരിച്ചിരുന്നത്.

ഇംഫാലിന്‍റെ ഭമിശാസ്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഭരണകാലത്തുടനീളം അത് കണക്കിലെടുത്താണ് ബ്രിട്ടീഷുകാര്‍ ആദ്യം മുതല്‍  ഭരണം നടത്തിയത്. ബ്രിട്ടീഷ് സൈന്യത്തിന്റെ കേന്ദ്രമാണ് ഈ സ്ഥലം എന്നതായിരുന്നു ജപ്പാന്‍ സേന ഇവിടം ആക്രമിക്കാനുള്ള കാരണം. എങ്കിലും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി അവരെ തുരത്തി.

യംഫാല്‍ എന്ന വാക്കില്‍ നിന്നാണ് ഇംഫാല്‍ എന്ന പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം നിരവധി ഗ്രാമങ്ങളുള്ള പ്രദേശം എന്നാണ്. ചക്രവാളത്തിനുമപ്പുറത്തേക്ക് പടര്‍ന്ന് കിടക്കുന്ന അവസാനമില്ലാത്ത കുന്നുകളും സമതലങ്ങളും ചേര്‍ന്ന് ഒരു മിസ്റ്റിക് ഭംഗിയാണ് ഇംഫാല്‍  കാഴ്ചവെയ്ക്കുന്നത്. അതിനാല്‍ തന്നെ ഇംഫാല്‍ എല്ലാക്കാലത്തും ഒരു മനോഹരമായ കാഴ്ചയാണ്. ഇംഫാല്‍‌ നഗരത്തിന് ചുറ്റുമുള്ള പച്ചനിറഞ്ഞ കുന്നുകള്‍ ഒരു കോട്ടപോലെ സംരക്ഷണം തീര്‍ക്കുന്നു.

നിരവധി നദികള്‍ ഈ കുന്നുകളില്‍ നിന്ന് ഇംഫാലിനും സമീപ നഗരങ്ങളായ സെക്മായ്, ഇറില്‍, തൗബാല്‍, ഖുഗ തുടങ്ങിയവയിലൂടെ കടന്ന് പോകുന്നു. പ്ലാവ്, പൈന്‍ മരങ്ങള്‍ സമൃദ്ധമായി വളര്‍ന്ന് നഗരത്തിന് ഭംഗി നല്കുന്നു. അതിനാല്‍ തന്നെയാണ് ഇംഫാല്‍ വന്യസൗന്ദര്യത്തിന് പ്രശസ്തമായത്.

മെയ്റ്റീസാണ് ഇംഫാലിലെ പ്രധാന വംശം. എന്നാല്‍ ഇവരെ കൂടാതെ നിരവധി ഗിരിവര്‍ഗ്ഗ വിഭാഗങ്ങള്‍ തലമുറകളായി ഇവിടെ താമസിച്ചിരുന്നു. ബാമോന്‍സ്, മണിപ്പുരി ബ്രാഹ്മിന്‍സ്. പന്‍ഗാന്‍സ്, മണിപ്പുരി മുസ്ലിംങ്ങള്‍ എന്നിവര്‍ നഗരത്തില്‍ വസിക്കുന്ന വിഭാഗങ്ങളാണ്. ഗിരിവര്‍ഗ്ഗക്കാരായ കാബുയിസ്, ടാങ്കുല്‍സ്, പെയ്റ്റെ എന്നിവയും ഇവിടെയുണ്ട്.

രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നതിനാല്‍ മാര്‍വാറി, പഞ്ചാബി, ബിഹാറി, ബംഗാളി എന്നീ വിഭാഗം ജനങ്ങളും എണ്ണത്തില്‍ കുറവാണെങ്കിലും ഇവിടെയുണ്ട്. മെയ്റ്റെയ്ലോണ്‍ അഥവാ മണിപ്പൂരിയാണ് ഇവിടുത്തെ പ്രധാന ഭാഷയെ്ങ്കിലും ഇംഗ്ലീഷ്, ഹിന്ദി, ടിബറ്റന്‍, ബര്‍മീസ് ഭാഷകളും സംസാരത്തിലുണ്ട്.

ഇംഫാലില്‍ സന്ദര്‍ശന യോഗ്യമായ നിരവധി സ്ഥലങ്ങളുണ്ട്. അവയില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് കാങ്ക്‍ല കോട്ട. 2004 വരെ ആസാം റൈഫിള്‍സിന് കീഴിലായിരുന്നു ഇവിടം. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇത് സംസ്ഥാന ഗവണ്‍മെന്‍റിന് കൈമാറിയത്. കാങ്ക്‍ല എന്ന മെയ്റ്റി വാക്കിനര്‍ത്ഥം 'ഇംഫാല്‍ നദിക്കരികെയുള്ള വരണ്ട ഭൂമി'യെന്നാണ്.

ഇംഫാലിലേക്ക് സന്ദര്‍ശനത്തിന് വരുന്നവര്‍ സ്ത്രീകളാല്‍ നടത്തപ്പെടുന്ന ക്വയ്‍റാംബന്ധ് ബസാര്‍ അഥവാ ഇമാ കെയ്തല്‍ കാണാന്‍ മറക്കരുത്. ഇമ കെയ്തല്‍ എന്ന വാക്കിന് 'അമ്മമാരുടെ മാര്‍ക്കറ്റ്' എന്ന് അര്‍ത്ഥം പറയാം.

ലോകത്തിലെ തന്നെ നിലവിലുള്ള ഏറ്റവും പഴയ പോളോഗ്രൗണ്ട് കാണണമെങ്കില്‍ ഇംഫാലില്‍ വരണം. മണിപ്പൂരിന്റെ ചരിത്രത്തിലോ, കരകൗശലവിദ്യയിലോ താലപര്യമുള്ളവരാകട്ടെ മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയവും കാണണം.

ഇംഫാലിന്‍റെ അതിര്‍ത്തിയിലായുള്ള കെയ്ബുള്‍ ലാംജാവോ നാഷണല്‍ പാര്‍ക്ക്, മൊയ്‍രാങ്ങ്, ആന്‍ഡ്രോ, സെക്ട തുടങ്ങിയ സ്ഥലങ്ങളും പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്.

ഇംഫാല്‍ പ്രശസ്തമാക്കുന്നത്

ഇംഫാല്‍ കാലാവസ്ഥ

ഇംഫാല്‍
25oC / 78oF
 • Patchy rain possible
 • Wind: WNW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇംഫാല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഇംഫാല്‍

 • റോഡ് മാര്‍ഗം
  നോര്‍ത്ത് ഈസ്റ്റ് നഗരങ്ങളില്‍ നിന്ന് റോഡ് വഴി ഇംഫാലിലെത്താം. ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്ക് 479 കിലോമീറ്റര്‍ ദൂരമുണ്ട്. എന്‍.എച്ച് 39, എന്‍.എച്ച് 150 എന്നിവ വഴിയാണ് ഇംഫാലുമായി ബന്ധപ്പെടുന്നത്. 208 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂര്‍ വഴിയും ഇവിടേക്കെത്താം. ഇവിടേക്കുള്ള റോഡ് യാത്ര വളരെ സാഹസികമായ അനുഭവമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇംഫാലിലോ, സമീപ പ്രദേശത്തോ റെയില്‍വേ സ്റ്റേഷനില്ല. 208 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരാണ് സമീപത്തുള്ള വിമാനത്താവളം. ന്യൂഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഇംഫാലിലേക്ക് ടാക്സി ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ മാറിയാണ് ഇംഫാല്‍ വിമാനത്താവളം. ഷട്ടില്‍ കാബുകള്‍ വഴി നഗരത്തിലെ ഗതാഗതം സൗകര്യപ്രദമാണ്. ഇവിടെ നിന്ന് ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ഐസ്വാള്‍, ബാംഗ്ലൂര്‍, സില്‍ചാര്‍ എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാനം ലഭിക്കും. എയര്‍ ഇന്ത്യ റീജണല്‍, ജെറ്റ് കണക്ട്, ഇന്‍ഡിഗോ എന്നീ കമ്പനികള്‍ ഇവിടെ നിന്ന് വിമാന സര്‍വ്വീസ് നടത്തുന്നു.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Imphal
  25 OC
  78 OF
  UV Index: 6
  Patchy rain possible
 • Tomorrow
  Imphal
  20 OC
  67 OF
  UV Index: 6
  Moderate rain at times
 • Day After
  Imphal
  20 OC
  69 OF
  UV Index: 6
  Patchy rain possible