തവാങില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിഹാരം പതിനാലാം നൂറ്റാണ്ടുമുതല്‍ ഉള്ളതാണന്നാണ് കരുതപ്പെടുന്നത്. തവാങിലെ ഏറ്റവം പഴയ വിഹാരവും ഇതാണ്. അര്‍ജെന്‍ സങ്പോ ആണ് ഈ വിഹാരം പണികഴിപ്പിച്ചത് . അദ്ദേഹം ആദ്യം നിര്‍മ്മിച്ച മൂന്ന് വിഹാരങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വാസം. ആറാമത്തെ ദലൈലാമയായ റ്റി സങ്യാങ് ഗ്യാംസ്റ്റോയുടെ ജന്മസ്ഥലമാണ് അര്ജല്ലിങ് വിഹാരം എന്നാണ് കരുതപ്പെടുന്നത്. 1683 ലാണ് അദ്ദേഹം ജനിച്ചത്. ലാമ തഷീല്‍ ടെന്‍സിന്റെ പുത്രനും ടെര്ടോണ് പെര്മാലിങ്പോയുടെ പിമാന്ഗാമിയുമായിരുന്നു അദ്ദേഹം.