കൊടൈക്കനാലുള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളില്‍ നിന്നാണ് കുമ്പക്കാരി വെള്ളച്ചാട്ടം ആരംഭിക്കുന്നത്. പെരിയാകുളത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ കുമ്പക്കാരി എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തേനിയില്‍ നിന്ന് ഇവിടേക്ക് ഇരുപത്തിനാല് കിലോമീറ്ററുണ്ട്. സ്വാഭാവിക പശ്ചാത്തലത്തിലുള്ള ഈ വെള്ളച്ചാട്ടത്തിന് സമീപം പക്ഷികള്‍ ഏറെയുണ്ട്. കുമ്പക്കാരി വെള്ളച്ചാട്ടത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.
നാനൂറോളം മീറ്റര്‍ ഉയരെ നിന്ന് വരുന്ന വെള്ളം വലിയൊരു പാറക്കൂട്ടത്തിനിടയിലേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടത്തിനടുത്തായി മുരുകന്‍റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ ഇവിടെയൊരു കുളി ഏറെ ഇഷ്ടപ്പെടുന്നു. അല്പം അപകട സാദ്ധ്യതയുള്ള സ്ഥലമായതിനാല്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഏതെങ്കിലും തദ്ദേശവാസിയായ ഗൈഡിന്‍റെ സഹായം ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. ഇവിടം എല്ലാക്കാലത്തും സന്ദര്‍ശന യോഗ്യമാണെങ്കിലും മഴക്കാലത്ത് വളരെശക്തമായ ഒഴുക്ക് ഉണ്ടാകും.



Click it and Unblock the Notifications