വരാഗ നദിക്ക് കുറുകെ പണിതിരിക്കുന്ന സൊത്തുപ്പാറൈ ഡാം കൊടൈക്കനാല്‍ മല നിരകളുടെ മനോഹരമായ പശ്ചാത്തലത്തിലുള്ളതാണ്. പെരിയാകുളത്ത് നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കുടുംബത്തോടും, കുട്ടികളോടുമൊപ്പം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്. ഡാമിലേക്കുള്ള പാതക്കിരുവശവും മാവുകളാല്‍ നിറഞ്ഞിരിക്കുന്നു. വേനല്‍ക്കാലത്ത് ഡാമിലേക്കുള്ള യാത്ര മാമ്പഴത്തിന്റെ സുഗന്ധത്താല്‍ ഏറെ ആസ്വാദ്യകരമാകും. ഡാമിന് സമീപത്ത് പണിതിരിക്കുന്ന ഫ്ലോര്‍ ബ്രിഡ്ജില്‍ നിന്നാല്‍ സൊത്തുപാറൈ ഡാമിന്റെ വിശദമായ കാഴ്ച ലഭിക്കും. ഡാമിനോട് ചേര്‍ന്ന് ആകര്‍ഷകമായ വിളക്ക് കാലുകള്‍ സ്ഥാപിച്ചിരിക്കുന്നു, മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെയുണ്ട്.
കൊഡൈക്കനാലിലെ ബെരിജാം ഡാമില്‍ നിന്നുള്ള വെള്ളവും ചെറിയ അരവുകളില് നിന്നുള്ളതും, മഴവെള്ളവും ഇവിടെ ശേഖരിക്കപ്പെടുന്നു. 2.831മീറ്റര്‍ ക്യൂബിക് വെള്ളം കൊള്ളുന്ന ഇവിടെ നിന്നാണ് പെരിയാകുളത്തേക്കും, സമീപ പ്രദേശങ്ങളിലേക്കും കുടിക്കാനും, കാര്‍ഷികാവശ്യങ്ങള്‍ക്കും വെളളം കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ ഡാമാണിത്.