പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ് കട്ടബൊമ്മന് കോട്ട. മധുരയിലെ നാടുവാഴികളായിരുന്ന നായക് വംശത്തിന്റെ സാമന്തരാജാവായിരുന്നു കട്ടബൊമ്മന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച ഈ ധീരദേശാഭിമാനിയെ 1799 ല്‍ ബ്രിട്ടീഷുകാര്‍ പിടിച്ചുകെട്ടുകയും അദ്ദേഹം പണിത പഞ്ചാലംകുറിച്ചി കോട്ട തകര്‍ക്കുകയും ചെയ്തു. പില്ക്കാലത്ത് തന്റെ സഹോദരന് ബ്രിട്ടീഷുകാരില്‍ നിന്ന് കോട്ട തിരിച്ചുപിടിച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോട്ടയുടെ മേല്‍ നോട്ടം പുരാവസ്തുവകുപ്പിനായിരുന്നു. 1974 ല്‍ തമിഴ് നാട് സര്‍ക്കാര്‍ പുതിയൊരെണ്ണം പണിയുകയും അദ്ദേഹത്തെ ആദരിച്ച് കോട്ടയ്ക്ക് കട്ടബൊമ്മന് സ്മാരക കോട്ട എന്ന് പേരിടുകയും ചെയ്തു. കട്ടബൊമ്മന്റെ പാരമ്പര്യ ദേവതയായ ജക്കമ്മാളിനെ കോട്ടയ്ക്കകത്തുള്ള കോവിലില്‍ വാഴിച്ചിട്ടുണ്ട്.