തമിഴ്നാട്ടിലെയും തിരുനെല്ലാറിലെയും ഏറ്റവും ശക്തിയുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഭദ്രകാളിയമ്മന്‍ ക്ഷേത്രം. ദേവിയുടെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. നാല് കൈകളും വടക്കോട്ട് തിരിഞ്ഞു നില്ക്കുന്ന മുഖവുമായ രീതിയിലുള്ള കളിമണ്‍ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.
സ്ത്രീകള്‍ അവരുടെ ഉദ്ദിഷ്ഠഫലസിദ്ധിയുണ്ടായാല്‍ വില കൂടിയ ദ്രവ്യങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കാറുണ്ട്. സ്ത്രീശക്തിദേവതയായാണ് ഇവരെ കാണുന്നത്. കാരക്കലില്‍ നിന്ന് പടിഞ്ഞാറായി 15 കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം. ദേവപ്രീതിക്കായ് മെയ് ജൂണ്‍ മാസങ്ങളില്‍ ക്ഷേത്രാധികാരികള്‍ ഉത്സവം നടത്താറുണ്ട്. അമ്പഗരത്തുകാളിയമ്മന്‍ എന്ന പേര് കൂടിയുണ്ട് ഈ ക്ഷേത്രത്തിന്.



Click it and Unblock the Notifications