തൗബാലിന് സമീപത്തുള്ള വിമാനത്താവളം ഇംഫാലിലാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ഗുവാഹത്തി വഴി ഇംഫാല്‍ വിമാനത്താവളം ബന്ധപ്പെട്ടു കിടക്കുന്നു. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഗുവാഹത്തിയിലേയ്ക്കും അവിടെ നിന്നും ഇംഫാലിലേയ്ക്കും ഫ്ളൈറ്റ് ലഭിക്കും. തൗബാലില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയാണ് ഇംഫാല്‍ വിമാനത്താവളം.