പൊയ്‌പ്പോയ കാലത്തിന്റെ അവശേഷിപ്പുകളാണ് കുടക്കല്ലുകള്‍ എന്ന കാഴ്ചകള്‍. ഏകദേശം 4000 വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ് കുടക്കല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപ്രേമികള്‍ക്ക് ഇഷ്ടമാകാനിടയുള്ള കുടക്കല്ലുകള്‍ കാണാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ഉന്നതകുലജാതരെ മണ്‍കലങ്ങളില്‍ അടച്ച് സംസ്‌കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകളാണ് കുടക്കല്ലുകള്‍ എന്നാണ് കരുതപ്പെടുന്നത്. കുടയുടെ ആകൃതിയുള്ളതിനിലാണ് ഇവയെ കുടക്കല്ലുകള്‍ എന്ന് വിളിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചിറമനങ്ങാട് എന്ന ചെറിയ ഗ്രാമത്തില്‍ ഇത്തരത്തില്‍ കുടക്കല്ലുകള്‍ കണ്ടെടുത്തിട്ടുണ്ട്.



Click it and Unblock the Notifications