Search
  • Follow NativePlanet
Share
» »പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

By Maneesh

പളനി - കോയ‌മ്പത്തൂര്‍ റൂ‌ട്ടില്‍ പൊ‌ള്ളാ‌ച്ചിയില്‍ നിന്ന് 50 കിലോ മീറ്ററും, ഉദുമലൈ പേട്ടില്‍ നിന്ന് 20 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് തിരു‌മൂര്‍ത്തി അണ‌ക്കെട്ട്. ഈ അണക്കെട്ടിനോട് ‌ചേര്‍ന്നാണ് പ്രശസ്തമായ തിരുമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ത്രിമൂര്‍ത്തികള്‍ ‌‌പ്രത്യക്ഷപ്പെട്ട ക്ഷേത്രം എന്നതിനാലാണ് ഈ ക്ഷേത്രത്തിന് ഇത്ര ‌പ്രാധന്യം കല്‍പ്പിക്കുന്നത്.

പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

Photo Courtesy: Hayathkhan.h

പ്രശസ്തമായ തിരുമൂര്‍ത്തി ക്ഷേത്രത്തിന് അടിവാരത്തിലായാണ് ഈ ക്ഷേത്രവും അണക്കെട്ടും സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് അണ‌ക്കെ‌ട്ടിന്റെ വൃഷ്ടിപ്രദേശ‌ത്ത് ഒഴുകിയെത്തുന്ന അരു‌വില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം ഇവിടെ എത്തിച്ചേരുന്ന സ‌ഞ്ചാരി‌കളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. പഞ്ചലിംഗം വെള്ളച്ചാട്ടം എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്.

ട്രെക്കിംഗ് പ്രിയരുടെ സ്വര്‍‌ഗം

പ‌ശ്ചിമഘട്ടത്തിന്റെ ഭാഗ‌മായ ആനമല റേഞ്ചിലെ മറ്റു മലനിരകള്‍ പോലെ തന്നെ തിരുമൂര്‍ത്തി ഹില്‍സും ട്രെക്കിംഗ് ‌പ്രിയരുടെ ‌സ്വര്‍ഗമാണ്. തിരുമൂര്‍ത്തി ഹില്‍സിലേക്ക് ട്രെക്കിംഗ് നട‌ത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്നാ‌ട് വനം വകുപ്പില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേ‌ണ്ടതാ‌യിട്ടുണ്ട്. തിരുമൂര്‍ത്തി ഹില്‍സി‌ന്റെ താഴ്വരയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തന്നെ വനംവകുപ്പി‌ന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

Photo Courtesy: A.D.Balasubramaniyan

പോയിരിക്കേണ്ട സ്ഥലങ്ങൾ

തിരുമൂര്‍ത്തി ഹില്‍സ് സന്ദര്‍ശി‌ക്കുന്നവര്‍ തിരുമൂര്‍ത്തി ക്ഷേത്രവും, പഞ്ചലിംഗ ക്ഷേത്രവും, തിരുമൂര്‍ത്തി ഡാമും സന്ദര്‍ശിച്ചാല്‍ മാത്ര‌മെ യാത്ര പൂര്‍ത്തിയാകുകയുള്ളു.

പഞ്ചലിംഗം വെ‌ള്ളച്ചാട്ടം

നിരവധി മലയാളം തമിഴ് സിനികളുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ ആ‌യിട്ടുള്ള വെള്ളച്ചാട്ടമാണ് ‌പഞ്ചലിംഗം വെ‌ള്ളച്ചാട്ടം. ജയം, ‌മേട്ടുക്കുടി, കണ്ണാന്‍ വരുവാന്‍, തുടങ്ങിയ സിനിമകള്‍ അക്കൂട്ടത്തില്‍‌പ്പെടുന്നവയാണ്. തിരുമൂര്‍‌ത്തി മലയുടെ അടിവാ‌രത്തില്‍ നി‌ന്ന് ഏകദേശം ‌രണ്ട് കിലോമീറ്റര്‍ കുന്ന് കയറിവേണം ഈ വെ‌ള്ള‌‌ച്ചാട്ടത്തിന്റെ പരിസരത്ത് എത്തിച്ചേരാന്‍.

മൂന്നാറില്‍ പോകുമ്പോള്‍

മൂ‌ന്നാറിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളില്‍ ചിലര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. അമരാവതി ഡാം, അമരാവതി ക്രോക്കോഡൈല്‍ ഫാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ‌വളരെ എളുപ്പത്തില്‍ എത്തിച്ചേരം.

പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

Photo Courtesy: A.D.Balasubramaniyan

ആളിയാര്‍ ഡാം

ആളിയാര്‍ ഡാം, ടോപ്സ്ലിപ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് പോകാനുള്ള വഴിയുണ്ട്. സഞ്ചാ‌രികള്‍ക്ക് ഉദുമലപേട്ടയിലേക്കോ പൊള്ളാച്ചിയിലേക്കോ യാത്ര ചെയ്യാതെ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ഐതിഹ്യം

അത്രി മഹര്‍ഷിയും ഭാര്യ അനസൂയയും താമസിച്ചിരുന്ന സ്ഥലമായിരുന്നു തിരുമല. അനസൂയയുടെ പാതിവ്രത്യം ഏറെ പ്രശസ്തമായിരുന്നു. ഇതില്‍ ദേവന്മാര്‍ക്ക് വളരെ അസൂയ തോന്നി. അന്‍സൂയയുടെ പാതിവ്രത്യം കളയാന്‍ അവര്‍ ത്രിമൂര്‍ത്തികളെ പറഞ്ഞുവിട്ടു. എന്നാല്‍ അവര്‍ക്ക് അനസൂയയേ കണ്ടപ്പോള്‍ അമ്മയായി തോന്നുന്നുകയും. അനസൂയ അവരെ മക്കളായി സ്വീകരിക്കുകയും ചെയ്തുവത്രേ. അ‌ങ്ങനെ അ‌വര്‍ മൂന്ന് പേരും ത്രിമൂര്‍‌ത്തികളായി അവിടെ കുടികൊണ്ടു. അങ്ങനെയാണത്രേ ആ സ്ഥ‌ലത്തി‌ന് തിരുമൂര്‍ത്തി മല എന്ന പേര് ലഭിച്ചത്.

പൊള്ളാച്ചിയില്‍ നിന്ന് തിരുമൂര്‍ത്തി മലയിലേക്ക്

Photo Courtesy: A.D.Balasubramaniyan

ട്രാവല്‍ ടിപ്സ്

  • കോയമ്പത്തൂ‌ര്‍ - പൊള്ളാച്ചി റോഡില്‍ ഉദുമലൈ പേട്ടയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
  • ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ സമയം പഞ്ചലിംഗം വെള്ളച്ചാട്ടം വളരെ സുന്ദരമായി കാണപ്പെടും.
  • ഉദുമലൈ‌പേട്ടയിലും പൊള്ളാ‌ച്ചിയിലും സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പറ്റിയ മികച്ച ഹോട്ടലുകള്‍ ലഭ്യമാണ്. ഉദുമല‌പേട്ടയില്‍ ഹോംസ്റ്റേകളും ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: tamil nadu temples
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+