Search
  • Follow NativePlanet
Share
» »ആനന്ദഗിരി എങ്ങനെ നന്ദി ഹിൽസ് ആയി എന്നറിയാമോ? കാലത്തിനൊപ്പം മാറിയ പേരുകൾ...

ആനന്ദഗിരി എങ്ങനെ നന്ദി ഹിൽസ് ആയി എന്നറിയാമോ? കാലത്തിനൊപ്പം മാറിയ പേരുകൾ...

നന്ദി ഹിൽസ്- ബാംഗ്ലൂരിലെത്തിയാൽ ആദ്യകാല യാത്രകളിൽ ഏറ്റവും കൂടുതൽ തവണ പോകുന്ന ഇടങ്ങളിലൊന്ന്. അവധി കിട്ടുമ്പോഴും ആഴ്ചാവസാനങ്ങളിലും മാത്രമല്ല, നാട്ടിൽ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോൾ എവിടെ പോകണമെന്ന് ആലോചിക്കുമ്പോള്‍ തന്നെ നന്ദി ഹിൽസ് അല്ലാതെ ഒരു ഓപ്ഷൻ ആരും നോക്കുക പോലുമില്ല. ഏതു ദിവസം ഇവിടെ വന്നാലും തിക്കും തിരക്കും തന്നെയാണ്. ബാംഗ്ലൂർ മുഴുവന് അവധി ആഘോഷിക്കുന്നത് ഇവിടെയാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലാാണ് നന്ദി ഹിൽസ് പ്രസിദ്ധമായിരിക്കുന്നത്.

വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയിൽ മുന്നോട്ട് ചെല്ലുംതോറും കോടമഞ്ഞും ഒപ്പം നന്ദി ഹിൽസിന്‍റെ കാഴ്ചയും അടുത്തുവരുന്നത് രസകരമായ ഒരനുഭവമാണ്. സൂര്യോദയം കാണാനായി വന്ന് ഇവിടെ മുഴുവൻ ചുറ്റിക്കറങ്ങി സൂര്യാസ്തമയവും കണ്ടിറങ്ങുന്നവരാണ് പലരും. ടിപ്പു സുൽത്താന്‍റെ വേനൽക്കാവ വസതി ഉൾപ്പെടെ കണ്ടിരിക്കേണ്ട പല നിർമ്മിതികളും ക്ഷേത്രങ്ങളും ഒക്കെ ഇവിടെയുണ്ട്.

 Ananda Giri To Nandi Hills

ബാംഗ്ലൂരിൽ നിന്ന് ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇടം എന്ന നിലയിലാണ് സഞ്ചാരികൾ നന്ദി ഹിൽസിനെ തിരഞ്ഞെടുക്കുന്നത്. അതിൽ കർണ്ണാടകക്കാരും മലയാളികളും തമിഴരും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും എല്ലാമുണ്ട്. ഒരുപാട് നടന്ന് കാണാനുള്ള സ്ഥലങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. പഴയ കെട്ടിടങ്ങൾ, പാറക്കെട്ടുകൾക്കുള്ളിലെ ക്ഷേത്രങ്ങൾ, മരങ്ങള്‍, വള്ളിപ്പടർപ്പുകൾ, മഞ്ഞിറങ്ങി വന്നുനിൽക്കുന്ന വ്യൂ പോയിന്‍റ് എന്നിങ്ങനെ കുറേ കാഴ്ചകൾ.

Nandi-Hills-Bangalore

കോടമഞ്ഞ് നിറഞ്ഞ് നിൽക്കുന്ന പ്രഭാതസമയമാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. ഫോട്ടോ പോയിന്‍റ് ആയും നന്ദി ഹിൽസ് പേരെടുത്തിട്ടുണ്ട്. കുടുംബങ്ങൾക്ക് ബജറ്റിൽ ഒതുങ്ങുന്ന സ്ഥലമാണ് നന്ദി ഹിൽസ് എങ്കിൽ ആത്മീയാന്വേഷകർക്ക് പുരാതന ക്ഷേത്രങ്ങളും മനസ്സമാധാനവും നല്കുന്ന ഇടമാണിത്. ചരിത്രാന്വേഷികൾക്ക് വേണ്ട വിവരങ്ങളും അവിടെ നിന്ന് ലഭിക്കും. ഹണി മൂണിന്‍റെ ഭാഗമായം കോളേജ് ടൂറിന്‍റെ ഭാഗമായും നന്ദി ഹില്‍സ് തേടി ആളുകൾ എത്തുന്നു.

നന്ദി ഹിൽസ് എന്ന പേരിനു പിന്നിൽ

നന്ദി ഹിൽസ് എന്ന പേര് എങ്ങനെ വന്നു എന്നതിനു പിന്നിൽ പല കഥകളും വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. മാറിമാറ വന്ന ഭരണാധികാരികളുമായും ഇവിടെ നിലനിൽക്കുന്ന വിശ്വാസങ്ങളുമായും ഇത് ബന്ധപ്പെട്ടു നിൽക്കുന്നു. അതിലൊന്ന് നന്ദി ഹിൽസിന് ആ പേര് വന്നത് അതിന്‍റെ രൂപത്തിൽ നിന്നാണ് എന്നാണ് പറയുന്നത്. ഉറങ്ങുന്ന ഒരു കാളയുടെ രൂപമാണ് ഈ കുന്നുകൾക്ക് എന്നും അതങ്ങനെ നന്ദി ഹിൽസ് ആയി എന്നും പറയപ്പെടുന്നു.

ചോള ഭരണകാലത്ത് നന്ദ ഹിൽസ് ആനന്ദ ഗിരി അഥവാ സന്തോഷത്തിന്‍റെ മല എന്നാണത്രെ അറിയപ്പെട്ടിരുന്നത്. മറ്റൊരു വിശ്വാസമനുസരിച്ച് യോഗനന്ദീശ്വരൻ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അങ്ങനെ ഇവിടം അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുകയും ചെയ്തുവെന്നാണ്. ഇതിന് സാക്ഷ്യമായി ഒരു യോഗനന്ദീശ്വര ക്ഷേത്രം നന്ദി ഹിൽസിനു മുകളിൽ കാണാം. ഇത് കൂടാതെ കുശ്മന്ദഗിരി എന്നും അവിടം അറിയപ്പെടുന്നു. മഹർഷി കുശ്മന്ദയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.

Nandi-Hills

ആനന്ദഗിരി (ആനന്ദത്തിന്റെ കുന്ന്) എന്ന സ്ഥലനാമം ചോളരുടെ കാലത്ത് ശിവന്റെ വാഹനമായ നന്ദിയുടെ നന്ദഗിരിഹിൽ എന്നാക്കി മാറ്റി. ടിപ്പു സുൽത്താൻ തന്‍റെ ഭരണകാലത്ത് ഇവിടെ നിർമ്മിച്ച കോട്ടയുള്ളതിനാൽ ഈ കുന്നുകളെ നന്ദിദുർഗ എന്നും വിളിക്കുന്നു.
ചിക്കബെല്ലാപൂർ ജില്ലയുടെ ഭാഗമായ നന്ദി ഹിൽസ് ചിക്കബെല്ലാപൂരിൽ നിന്ന് 10 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+