Search
  • Follow NativePlanet
Share
» » സ്വര്‍ഗ്ഗം നല്കുന്ന ചാർധാം യാത്രാ, തിരുവനന്തപുരത്ത് നിന്ന് ഐആർസിടിസി പാക്കേജ്,കുറഞ്ഞ ചെലവിൽ പോകാം

സ്വര്‍ഗ്ഗം നല്കുന്ന ചാർധാം യാത്രാ, തിരുവനന്തപുരത്ത് നിന്ന് ഐആർസിടിസി പാക്കേജ്,കുറഞ്ഞ ചെലവിൽ പോകാം

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇനി വരുന്ന ഏറ്റവും പ്രധാന തീർത്ഥ യാത്രകളിലൊന്ന് ചാർ ധാം യാത്രയാണ് . മേയ് മാസത്തോടു കൂടി ഈ വർഷത്തെ ചാർ ധാം യാത്രകൾക്ക് തുടക്കമാകും. മോക്ഷഭാഗ്യം ഉറപ്പുനല്കുന്ന നാല് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് അനുഗ്രഹം നേടുന്ന കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു യാത്രയാണിത്, യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യസ്ഥലങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്.

കേരളത്തില്‍ നിന്നടക്കം വിശ്വാസികൾ മാത്രമല്ല, ഹിമാലയ കാഴ്ചകളും സാഹസികതയും ഇഷ്ടപ്പെടുന്നവരും ചാർ ദാം യാത്ര നടത്താറുണ്ട്. ഉത്തരാഖണ്ഡിലാണ് ചാർ ദാം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ യാത്ര അനുഗ്രഹം നല്കുമെന്നാണ് വിശ്വാസം. കൃത്യമായ പ്ലാനിങ്ങോടെ പോകേണ്ടതാണ് ഈ തീര്‍ത്ഥയാത്ര എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ നിന്ന ചാര് ധാം യാത്ര പോകുന്നവർക്കായി ഐ ആർ സി ടി സി പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്.

Char Dham Yatra 2025 From Thiruvananthapuram

തിരുവനന്തപുരം- ഉത്തരാഖണ്ഡ് ചാർ ധാം യാത്ര

തിരുവനന്തപുരത്ത് നിന്ന് 2025 ജൂൺ 10 ന് പുറപ്പെടുന്ന, 12 രാത്രിയും 13 പകലും നീണ്ടു നിൽക്കുന്ന ചാർധാം തീർത്ഥാടനം കേരളത്തില്‍ നിന്നും ചാർധാം തീർത്ഥാടനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വഴിയാണ്. പ്ലാനുകളുടെയോ ടിക്കറ്റ് ബുക്കിങ്ങോ ഹോട്ടൽ കണ്ടെത്തലോ താമസ സൗകര്യങ്ങളുടെയോ പ്രശ്നങ്ങളില്ലാതെ ഏറ്റവും എളുപ്പത്തിൽ പോകുവാൻ പറ്റിയ യാത്രയാണ് ഐആർസിടിസിയുടേത്.

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയും തിരികെ തിരുവനന്തപുരവും മാത്രമാണ് വിമാനയാത്ര. ചാർധാം തീർത്ഥസ്ഥാനങ്ങളിലേക്ക് റോഡ് മാര്‍ഗമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് കാറ്റഗറിയിലുള്ള യാത്രയാണിത്.
തിരുവനന്തപുരം- ഉത്തരാഖണ്ഡ് ഐആർസിടിസി ചാർ ധാം യാത്രയ്ക്ക് ഒരു ബാച്ചിൽ ‍ ആകെ 24 പേർക്ക് പോകാനാണ് അവസരം.

തിരുവനന്തപുരത്ത് നിന്ന് ജൂൺ 10 ന് ഐ ആർ സി ടി സി ചാർധാം യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വിമാനം ഡല്‍ഹിയിൽ വൈകിട്ട് 4.05 ന് എത്തും. വിമാനമിറങ്ങി അവിടുന്ന് നേരെ ഹരിദ്വാറിന് പോയി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. രണ്ടാം ദിവസം ജൂ ‍ 11 ന് ഹോട്ടൽ ചെക്കൗട്ട് ചെയ്ത് ബാർകോട്ട് എന്ന സ്ഥലത്തേയ്ക്ക് പോകും. അന്ന് താമസവും അവിടെത്തന്നെ ആയിരിക്കും. 12ന് രാവിലെ ഭക്ഷണം കഴിഞ്ഞ് 32 കിമി അകലെയുള്ള ഹനുമാൻ ചട്ടി എന്ന സ്ഥലത്തേയ്ക്ക് പോകും. അവിടുന്ന് നേരേ യമുനോത്രി സന്ദർശിക്കുവാനും.

ട്രെക്ക് ചെയ്ത് പോകണോ ഡോളിയില് പോകണോ അല്ലെങ്കിൽ കുതിരപ്പുറത്ത് പോകണോ എന്ന യാത്രക്കാർക്ക് തീരുമാനിക്കും. സ്വന്തം ചെലവിലായിരിക്കും യാത്ര. വൈകിട്ടോടെ തിരികെ ബാരാകോട്ടിലെത്തും. 12 ന് രാവിലെ ഭക്ഷണം കഴിഞ്ഞ് ഉത്തരകാശിക്ക് പോകും. അവിടെ എത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. 14 ന് ഗംഗോത്രി ധാം കാണാനുള്ള യാത്രയാണ്. അന്ന് രാവിലെ ഭക്ഷണം കഴിട്ട് ഗംഗോത്രിയിലേക്ക് പോകും. താമസസ്ഥലത്ത് നിന്ന് 100 കിമി ദൂരമുണ്ട്. തിരികെ വരുന്നത് ഉത്തരകാശിയിലേക്കാണ്.

15 ന് അതിരാവിലെ ഗുപ്തകാശിയിലേക്ക് പോയ് അവിടെ ഹോട്ടലിൽ താമസം. പിറ്റേന്ന് 16 ന് രാവിലെ ഗുപ്തകാശിയിൽ നിന്ന് സോൻപ്രയാഗിന് പോകും. അവിടുന്ന് ലോക്കൽ ജീപ്പിലോ ടാക്സിയിലോ ആറ് കിമി അകലെയുള്ള ഗൗരികുണ്ഡ് പോയി കേദാർനാഥിലേക്ക് പോകും. ട്രെക്കിങ് ആണെങ്കിൽ 15 കിമി നടക്കുവാനുണ്ട്. രാത്രി തിരികെ ഗുപ്തകാശിയിലേക്ക് വരികയോ വേണമെങ്കിൽ രാത്രി കേദാർനാഥ സന്നിധിയിൽ ചെലവഴിക്കുകയോ ചെയ്യാം.

പിറ്റേന്ന് 17-ാം തിയതി പ്രത്യേകിച്ച യാത്ര പ്ലാനുകളൊന്നുമില്ല. 18ന് രാവിലെ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് പാണ്ഡുകേശ്വറിലേക്ക് പോയി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. 19ന് രാവിലെ ബദരിനാഥിലേക്ക് പോകും. യാത്രയിലെ അവസാന ചാർധാം ലക്ഷ്യസ്ഥാനമാണിത്. ഇവിടെ ദർശനം നടത്തി തിരികെ മായാപ്പൂർ എന്ന സ്ഥലത്തേയ്ക്ക് വരും.

20ന് ദേവപ്രയാഗിലേക്ക് പോകും. ഇവിടെ രഘുനാഥ്ജീ ക്ഷേത്രം, ഭാഗീരഥിയും അളകനനന്ദ നദിയും ചേരുന്ന സംഗമം, എന്നിവ കണ്ട് ഋഷികേശിലേക്ക് പോകും. അവിടെ രാം ഝൂല, ലക്ഷ്മൺ ഝൂല , സ്വര്‍ഗ്ഗശ്രം എന്നിവ കണ്ട്ഹരിദ്വാറിന് പോകും. പിറ്റേന്ന് 21 ന് ഹരിദ്വാർ ലോക്കൽടൂർ ആണ്. വൈകിട്ടത്തെ ആരതിയടക്കമുള്ള കാഴ്ചകൾ കാണാം. 22 ന് രാവിലെ ഭക്ഷണം കഴിച്ച് ഡൽഹിയിലേക്ക് മടക്കം. രാതിരി 10.00 മണിക്ക് വിമാനം കയറി രാത്രി 11.30ന് തിരുവനന്തപുരത്ത് എത്തും.

ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം- ന്യൂ ഡൽഹി - തിരുവനന്തപുരം എക്കണോമി ക്ലാസ് യാത്ര, 12 രാത്രി താമസം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, അനുഭവസമ്പന്നനായ ടൂർ കോർഡിനേറ്റർ, എല്ലാ ദിവസവും ഒരു ലിറ്റർ വെള്ളം, ട്രാവല‍് ഇൻഷുറൻസ് എന്നിവയാണ് ഐ ആർ സി ടി സി ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മുകളിൽ പറഞ്ഞ സേവനങ്ങളല്ലാതെ വരുന്നതെല്ലാം യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. വലിയ വാഹനങ്ങൾ സാധ്യമല്ലാത്തിടത്ത്, അതിഥികൾ സ്വന്തം ചെലവിൽ ലഭ്യമായ ചെറിയ വാഹനങ്ങളിലോ പോണികളിലോ സഞ്ചരിക്കണം. ഹെലികോപ്റ്റർ ഷട്ടിൽ ചാർജുകൾ,
ഉൾപ്പെടുത്തലുകളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ സേവനങ്ങളും മിനറൽ വാട്ടർ, സോഫ്റ്റ് & ഹാർഡ് ഡ്രിങ്ക്സ്, റാഫ്റ്റിംഗ്, റോക്ക് ക്ലൈംബിംഗ്, പാരാഗ്ലൈഡിംഗ്, പോർട്ടറേജ്, സ്റ്റിൽ / വീഡിയോ ക്യാമറ ഫീസ് തുടങ്ങിയ വ്യക്തിഗത ചെലവുകൾ എന്നിവയൊന്നും പാക്കേജിൽ ഉൾപ്പെടുന്നവയല്ല. ഇത് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുക. ടൂറിസ്റ്റിന് വിമാനങ്ങൾ നഷ്ടപ്പെട്ടാൽ ഐആർസിടിസി ഉത്തരവാദിയായിരിക്കില്ല.ഗ്രൂപ്പ് ടൂറുകൾക്ക് വെബ് ചെക്ക്-ഇൻ സാധ്യമല്ലാത്തതിനാല് നേരത്തെ എത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. 02 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും (02 വയസ്സിന് താഴെയുള്ള) ശിശുവിന്റെയും പ്രായ തെളിവ് മറ്റ് യാത്രാ രേഖകൾക്കൊപ്പം നിർബന്ധമായും കൊണ്ടുപോകണം. യാത്രകള്ക്കും താമസത്തിനും സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ കരുതുക. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക കിടക്ക ആവശ്യമുണ്ടെങ്കിൽ, മുതിർന്നവരുടെ അധിക നിരക്കുകൾ ബാധകമാണ്.

തിരുവനന്തപുരം- ഉത്തരാഖണ്ഡ് ചാർ ധാം യാത്ര ടിക്കറ്റ്

ട്രിപ്പിൾ ഒക്യുപൻസി സൗകര്യത്തിൽ ഒരാൾക്ക് 61900 രൂപയാണ് ഈ യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 63700 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 73700 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബുക്കിങ്ങിന് - തിരുവനന്തപുരം- :8287932095, 8287932042
എറണാകുളം - 8287932117, 8287932082, 0484-2382991
8287932064
കോഴിക്കോട് - 8287932098 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: char dham irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+