Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനിൽ കയറണമെങ്കിൽ ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ വിസ വേണം!

ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനിൽ കയറണമെങ്കിൽ ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ വിസ വേണം!

ട്രെയിൻ യാത്രകൾക്ക് പാസ്പോർട്ടോ വിസയോ വേണോ? ചോദ്യം കേൾക്കുമ്പോൾ ആദ്യം തന്നെ ഒരു ചിരിയാവും വരിക. ഇന്ത്യയിൽ യാത്ര ചെയ്യുന്നതിന് എന്തിനാണ് പാസ്പോർട്ടും വിസയും ഒക്കെയെന്ന്. നമുക്കെല്ലാമറിയാം നമ്മുടെ രാജ്യത്തിനുള്ളിൽ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ട്രെയിൻ യാത്ര നടത്തുന്നതിന് ഔദ്യോഗികമായ ഏതെങ്കിലും തിരിച്ചറിയിൽ രേഖയുടെ ആവശ്യമേയുള്ളൂവെന്ന്. എന്നാൽ ഈ കഥയിൽ 'ട്വിസ്റ്റ്' ഉണ്ട്!

പഞ്ചാബിലെ ഈ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കണങ്കിൽ നിങ്ങളുടെ പക്കൽ സാധുവായ പാസ്പോർട്ടും വിസയും ഉണ്ടായിരിക്കണം. സത്യമാണോ എന്നല്ലേ. അതെ കാര്യം ശരിയാണ്. പ‍ഞ്ചാബിലെ അമൃത്സർ അട്ടാരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ കൈവശം ഇന്ത്യൻ പാസ്പോർട്ട് മാത്രമല്ല, ഇവിടം സന്ദർശിക്കാൻ ആവശ്യമായ ഒരു വിസയും ഉണ്ടായിരിക്കണം. അട്ടാരി ഷാം സിങ് റെയിൽവേ സ്റ്റേഷനിലാണ് വിചിത്രമായ ഈ രീതി.

Indian Railway Station Where Indians Need Pakistan Visa To Enter

PC:Vignesh Moorthy/Unsplahs

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായി അതിർത്തി പങ്കിടുന്ന അമൃത്സറിൽ ഉള്ള ഈ സ്റ്റേഷൻ പാകിസ്ഥാൻ അതിർത്തിയിൽ വാഗാ ബോർഡറിലും ഇന്ത്യൻ അതിർത്തിയിൽ അട്ടാരിയോടും ചേർന്നാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് പ്രവേശിക്കുവാൻ വിസ ആവശ്യമുള്ള ഏക റെയിൽവേ സ്റ്റേഷനും കൂടിയാണ് അട്ടാരി റെയിൽവേ സ്റ്റേഷൻ എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ വിസയുണ്ടെങ്കിൽ മാത്രമാണ് ഇന്ത്യക്കാർക്ക് അട്ടാരി റെയില്‍ വേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയുക.

നോര്‍ത്തേൺ റെയില്‍വേയുടെ ഫിറോസ്പൂർ ഡിവിഷനു കീഴിലാണ് അട്ടാരി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2015 മേയിൽ ആണ് പഞ്ചാബ് സർക്കാർ സിക്ക് എംപയർ ജനറൽ ആയിരുന്ന ഷാം സിങ് അട്ടാരിവാലയുടെ സ്മരണയ്ക്കായി അട്ടാരി ഷാം സിങ് റെയിൽവേ സ്റ്റെഷൻ എന്ന പേരിലേക്ക് മാറിയത്.

സംഝോത എക്സ്പ്രസ്

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സർവീസ് നടത്തിയിരുന്ന സംഝോത എക്സ്പ്രസ് ഇതുവഴി ആയിരുന്നു പോയിരുന്നത്. അമൃത്സറിലെ അട്ടാരിയിൽ നിന്നും പാക്കിസ്ഥാനിലെ വാഗാ റെയിൽവേ സ്റ്റേഷനിലേക്ക് സര്‌വീസ് നടത്തിയിരുന്ന ട്രെയിനായ സംഝോതാ എക്സ്പ്രസ് പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടർന്ന് 2019 ഓഗസ്റ്റ് 8-ന് ഈ
സര്‍വീസ് താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

attari sham singh railway station

PC:Shruti Singh/Unsplash

പാക്കിസ്ഥാൻ വിസയില്ലാതെ അട്ടാരി സ്റ്റേഷനിലെത്തിയാൽ

പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അട്ടാരി റെയിൽവേ സ്റ്റേഷൻ അതീവ സുരക്ഷാ മേഖലയാണ്. പാക്കിസ്ഥാൻ വിസയില്ലാതെ അട്ടാരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നത് കുറ്റമാണ്. ആവശ്യമായ രേഖകളില്ലാതെ ഒരാൾ ഇവിടെ പ്രവേശിച്ചാൽ അവരെ കസ്റ്റഡിയിലെടുക്കുവാനും അറസ്റ്റ് ചെയ്യുവാനും അധികൃതർക്ക് സാധിക്കും. സൈനികളുടെ നേതൃത്വത്തിലാണ് ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളുള്ളത്. നിരവദി പരിശോധനകളിലൂടെ കടന്നു മാത്രമേ ആളുകള്‍ക്ക് ഇവിടേക്ക് വരാനാകൂ.

അമൃത്സർ-ലാഹോർ പാതയിലെ ഇന്ത്യയിലെ അവസാനത്തെ സ്റ്റേഷനാണ് അട്ടാരി ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള എൻട്രി, എക്സിറ്റ് പോർട്ടുകളിലൊന്നും കൂടിയാണ്. അട്ടാരി സ്റ്റേഷൻറെ മറ്റൊരു പ്രത്യേകത സുരക്ഷാ കാരണങ്ങളാൽ ഇവിടെ ചുമട്ടുതൊഴിലാളികളുടെ സേവനവും ലഭ്യമല്ല, അവരവരുടെ ബാഗും ലഗേജും അവരവർ വഹിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+