Search
  • Follow NativePlanet
Share
» » ഈസ്റ്റർ യാത്ര: വിമാനടിക്കറ്റ് തുടങ്ങുന്നത് 4500 രൂപയ്ക്ക്! ഏറ്റവും ചെലവ് കുറഞ്ഞ വിദേശ യാത്രകൾ

ഈസ്റ്റർ യാത്ര: വിമാനടിക്കറ്റ് തുടങ്ങുന്നത് 4500 രൂപയ്ക്ക്! ഏറ്റവും ചെലവ് കുറഞ്ഞ വിദേശ യാത്രകൾ

ഈസ്റ്റർഈസ്റ്റർ ആഘോഷങ്ങളിലേക്ക് ലോകം കടക്കുന്ന നേരമാണ്. നീണ്ട അവധി തന്നെയാണ് ഈ ആഴ്ചയിലെയും പ്രധാന ആകർഷണം. ലീവ് എടുക്കാതെ രണ്ടോ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന യാത്രകൾ പോകാൻ പറ്റിയ നേരമായതു കൊണ്ട് മിക്കവരും യാത്രകളൊക്കെ പ്ലാൻ ചെയ്തു കാണും. ചെറിയ യാത്രൾ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ച് ഇത്തവണ നമുക്ക് വിദേശ യാത്ര പ്ലാൻ ചെയ്താലോ.. ചെലവ് ഓർത്ത് നിങ്ങൾ ടെൻഷനടിക്കുകയേ വേണ്ട. പോക്കറ്റ് കാലിയാക്കാത്ത യാത്രകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഏപ്രിൽ 17 വ്യാഴാഴ്ച വൈകിട്ട് ഇറങ്ങിയാൽ 21 തിങ്കളാഴ്ച രാവിലെ തിരികെ എത്തുന്നത്രയും അവധി ദിവസങ്ങളാണ് ഈ ആഴ്ചയുള്ളത്. നാല് രാത്രിയും മൂന്ന് പകലും സുഖമായി കിട്ടുമ്പോൾ ചെലവ് കുറഞ്ഞ വിദേശയാത്ര എന്ന ഓഫർ എന്തിനു വേണ്ടെന്നു വയ്ക്കണമല്ലേ.. വെറും 4500 രൂപാ മുതൽ ടിക്കറ്റ് നിരക്കുള്ള വിദേശ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം.

Easter Weekend Travel Cheapest International Flights from 4500

ശ്രീലങ്ക

നമ്മുടെ കേരളത്തിന്‍റെ തൊട്ടടുത്തു കിടന്നിട്ടും പലപ്പോഴും യാത്രക്കാര് വിട്ടുപോകുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ശ്രീലങ്ക. കടൽത്തീരവും ബീച്ചുകളും ചരിത്ര സ്ഥാനങ്ങളും രാമായണത്തിലെ ഇടങ്ങളും യൂറോപ്പിന് സാദൃശ്യമുള്ള പ്രദേശങ്ങളും തേയിത്തോട്ടങ്ങളും എന്നിങ്ങനെ അതിശയകരമായ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ച് പ്ലാനുകളില്ലാതെ വരികയാണെങ്കിലും കൃത്യമായി ഓരോ ദിവസവും എങ്ങനെ ചെലവഴിക്കണമെന്ന് കണക്കാക്കി വന്നാലും ഇവിടെ ഒരുപാട് കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നു.

ചരിത്രവും മിത്തുകളും ഒരുപോലെ സമ്മേളിക്കുന്ന സിഗിരിയ റോക്ക് അതിന്‍റെ രാമായണ കഥകളുമായാണ് ഇന്ത്യൻ സഞ്ചാരികലെ അതിശയിപ്പിക്കുന്നത്. വിശ്വാസങ്ങളിൽ താല്പര്യമില്ലെങ്കിൽ ഇതിന്‍റെ ചരിത്രമറിഞ്ഞ് പോകാം. അതുപോലെ വിശുദ്ധ പല്ലിന്‍റെ കഥ പറയുന്ന സേക്രഡ് ടൂത്ത് റെലിക് വിശ്വാസം മാത്രമല്ല, ആർക്കിടെക്റ്റുകൊണ്ടും നമ്മളെ അത്ഭുതപ്പെടുത്തും. ബീച്ചുകൾ സന്ദർശിക്കാതെ ഒരിക്കലും ശ്രീലങ്ക യാത്ര പൂർണ്ണമാകില്ല.

ശ്രീലങ്കയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് നയൻ ആർച്ച് ബ്രിഡ്ജിനു മുകളിലൂടെയുള്ള യാത്ര കാഴ്ചകളുടെ ഒരു സമ്മേളനം ഒരുക്കും. ഗല്ലേയിലെ തെരുവുകളും ബുട്ടീക്കുകളും ഇവിടുന്ന് വരാനേ തോന്നിപ്പിക്കില്ല. കടലിൽ അർമ്മാദിക്കുന്ന തിമിംഗലങ്ങളെ കാണാൻ മിരിസയിലേക്കും പോകണം. ഇങ്ങനെ ഒഴിവാക്കുവാൻ പറ്റാത്ത ഒത്തിരി കാഴ്ചകളാണ് ശ്രീലങ്ക സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.

തിരുച്ചിറപ്പള്ളിയിൽ നിന്ന് ജാഫ്നയിലേക്ക് ഇൻഡിഗോ വിമാനത്തിന് 4465 രൂപയാണ് നിരക്ക്. ചെന്നൈ - ജാഫ്നാ റൂട്ടിൽ ഇൻഡിഗോക്ക് 6914, ചെന്നൈ- കൊളംബോ റൂട്ടിൽ ശ്രീലങ്കൻ എയർലൈൻസ് നിരക്ക് തുടങ്ങുന്നത് 6004 രൂപയ്ക്കാണ്. ശ്രീലങ്കൻ എയർലൈൻസിനു തന്നെ ഹൈദരാബാദ്- കൊളംബോ റൂട്ടിൽ 9216 രൂപയ്ക്കാണ് വിമാന ടിക്കറ്റ് തുടങ്ങുന്നത്. ഇവിടെ താമസസൗകര്യങ്ങളും താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

നേപ്പാൾ

ശ്രീലങ്കയുടെ കാര്യം പറഞ്ഞതു പോലെ തന്നെയാണ് നേപ്പാളിന്‍റേതും. ഭംഗിയുടെയും യാത്രയുടെയും കാഴ്ചകളുടെയും കാര്യത്തിൽ ഇത്രയടുത്ത് ഒരിടമുണ്ടായിട്ടും പലരും ഇവിടം ഒഴിവാക്കുന്നു. ഈസ്റ്റർ വാരാന്ത്യ യാത്രകൾക്ക് പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് നേപ്പാൾ. ആത്മീയത, സാഹസികത, പ്രകൃതി ഭംഗി, പർവ്വതങ്ങൾ എന്നിങ്ങനെ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്.

Easter Weekend Travel Cheapest International Flights from 4500

മിക്കപ്പോഴും കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിലെ ദർശനത്തിലൂടെയാണ് നേപ്പാൾ യാത്രകൾ ആരംഭിക്കുന്നത്. ഭാഗ്മതി നദിയുടെ ഭംഗിയും ചൂട് മോമോസിന്‍റെ രുചിയും അന്നപൂർണ്ണ പർവ്വത നിരകളിൽ ഉദയ സൂര്യന്‍റെ മനോഹാരിത ആസ്വദിച്ചുള്ള ട്രെക്കിങ്ങും പ്യൂവാ തടാകത്തിലൂടെയുള്ള കയാക്കിങ്ങും തൃശൂലി നദിയിലൂടെയുള്ള വൈറ്റ് വാട്ടർ റാഫ്ടിങ്ങും ഭക്തപൂർ ദർബാർ ചത്വരത്തിലെ മധ്യകാലഘട്ടത്തിലെ നിർമ്മിതികളും ആസ്വദിക്കാൻ സാധിക്കുന്ന യാത്രയാണ് നേപ്പാളിലേക്കുള്ളത്.

ഇന്ത്യക്കാർക്ക് വിസാ രഹിത യാത്രയാണ് നേപ്പാളിലേക്കുള്ളത്.
നേപ്പാൾ എയർ ലൈന്‍സിൽ 6,565 രൂപാ മുതലാണ് ന്യൂ ഡൽഹി- കാഠ്മണ്ഡു യാത്ര ആരംഭിക്കുന്നത്. ബജറ്റിനനുസരിച്ച് ഹോം സ്റ്റേ, ഡോർമിറ്ററികൾ, ഹോട്ടലുകൾ തുടങ്ങിയ താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാം.

ഒമാൻ

ഏപ്രിൽ മാസത്തിലെ യാത്രകൾക്ക് ഒമാൻ അനുയോജ്യമായ സ്ഥലമാണ്. വേനൽ എത്തുന്നതിനു മുൻപേ പോകണം എന്നതിനാൽ ഈസ്റ്റർ വാരാന്ത്യം മികച്ച സമയമാണ്. പഴയകാല നിർമ്മിതകൾ, അതിമനോഹരമായി സംരക്ഷിക്കുന്ന ചരിത്രയിടങ്ങൾ, മരുഭൂമിയുടം ആധിക്യത്തിലും പച്ചപ്പും മനോഹരമായ കാഴ്ചകളും, ദേവാലയങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഒമാനിൽ കാണുവാനുണ്ട്. സുൽത്താൻ ക്വാബൂസ് ഗ്രാൻഡ് മോസ്ക് നിർമ്മാണ വിദ്യയിലെ ഒരതിശയം തന്നെയാണ്. മസ്കറ്റിലെ റോയൽ ഒപ്പേറ ഹൗസിലെ സന്ദർശനം ഈ പ്രദേശങ്ങളുടെ സാംസ്കാരിക വൈവിധ്യം എത്രയധികമാണെന്ന് നിങ്ങളെ ചിന്തിപ്പിക്കും.

ബീച്ചുകളിലെ സൂര്യാസ്തമയം, ജബൽ അക്ദാർ മലനിരകളിലേക്കുള്ള ട്രെക്കിങ്, സാഹസികൾക്ക് വാദി ഷാബിലെ കുളി, വെള്ളത്തിലിറക്കം, കാഴ്ചകൾ എന്നിങ്ങമെ ഒരുപാട് കാര്യങ്ങളുമുണ്ട്. പരമ്പരാഗത ഒമാനി വാസ്തു വിദ്യ പരിചയപ്പെടാന്‍ നിസ്വാ കോട്ടയിലേക്ക് പോകാം.

കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് ഒമാൻ എയറില്‍ 5,854 രൂപാ മുതലും കൊച്ചി- മസ്കറ്റ് റൂട്ടിൽ എയർ ഇന്ത്യയ്ക്ക് 8702 രൂപാ മുതലും കണ്ണൂർ - മസ്കറ്റ് റൂട്ടില്‌ 985 രൂപാ മുതലും ചെന്നൈ- മസ്കറ്റ് റൂട്ടില്‍ 7668 രൂപാ മുതലും ഹൈദരാബാദ് - മസ്കറ്റ് റൂട്ടിൽ 7242 രൂപാ മുതലും നിരക്ക് ആരംഭിക്കുന്നു. ഒമാൻ യാത്രയിൽ താമസസൗകര്യം നേരത്തെ കണ്ടുവെയ്ക്കുന്നതാണ് നല്ലത്.

മലേഷ്യ

ചെലവിനേക്കുറിച്ചോ എന്തു കാണും എങ്ങനെ യാത്ര ചെയ്യും എന്നതിനേക്കുറിച്ചോ ഒന്നും ആശങ്കയില്ലാതെ പോകാൻ പറ്റിയ വിദേശ രാജ്യമാണ് മലേഷ്യ. പൊതുവേ ചെലവ് കുറഞ്ഞ ഇടമായതിനാൽ ഏപ്രിൽ മാസത്തിലെ ഈസ്റ്റർ വാരാന്ത്യത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. ക്വാലലംപൂരിൽ എത്തി ഇവിടുന്നാണ് പൊതുവേ യാത്രകൽ തുടങ്ങുവന്നത്. ബാത്തു ഗുഹകള്‌ കണ്ട് യാത്ര ആരംഭിക്കാം. നഗരത്തിന്‍റെ മുഴുവൻ കാഴ്ചകളും കാണാൻ പെട്രോനാസ് ട്വിന്‍ ടവർ, പ്രകൃതിഭംഗിയും ജൈവവൈവിധ്യവും ആസ്വദിക്കാൻ ദേശീയോദ്യാനങ്ങൾ, സൂര്യാസ്തമയം ആഗ്രഹിക്കുന്നവർക്ക് കടലിനടുത്തുള്ള മനോഹരമായ ഒരു സൂര്യാസ്തമയത്തിനായി പന്തായ് സെനാങ്ങിലേക്കും പോകാം.

കെക്ക് ലോക് സി ക്ഷേത്രം, പെനാങ് ഹിൽസ്, ജോങ്കർ സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ്, ഭക്ഷണ വൈവിധ്യം തേടുന്നവർക്ക് മേലാക്ക, കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ലെഗോലാൻഡ്, കെഎൽസിസിയിലെ അക്വേറിയ,ലങ്കാവി ദ്വീപുകൾ, കണ്ടൽ സഫാരികൾ തുടങ്ങിയവയും നിങ്ങളുടെ ബജറ്റ് പോലെ യാത്രയിൽ ഉൾപ്പെടുത്താം. ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസാ ഫ്രീ യാത്രയാണ്.,

വിശാഖപട്ടണം- ക്വാലലംപൂര് റൂട്ടിൽ എയർ ഏഷ്യ ടിക്കറ്റ് നിരക്ക് 6664 രൂപാ മുതലും തിരുച്ചിറപ്പള്ളി- ക്വാലലംപൂര് റൂട്ടില് 8096 രൂപാ മുതലും ചെന്നൈ- ക്വാലലംപൂര് റൂട്ടിൽ 8585 രൂപാ മുതലും കൊൽക്കത്ത- ക്വാലലംപൂര് റൂട്ടിൽ 9200 രൂപാ മുതലും ആണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+