Search
  • Follow NativePlanet
Share
» »വെറും ആറു രൂപയ്ക്ക് ഫോർട്ട് കൊച്ചിയിലെത്താം, ബ്ലോക്കുമില്ല, തിരക്കുമില്ല!

വെറും ആറു രൂപയ്ക്ക് ഫോർട്ട് കൊച്ചിയിലെത്താം, ബ്ലോക്കുമില്ല, തിരക്കുമില്ല!

രസമാണ് കൊച്ചിയിലേക്കുള്ള യാത്രകൾ, . വെറുതെ വർത്തമാനം പറഞ്ഞു നടക്കുവാനും കമ്പനി കൂടുവാനും പറ്റിയ ഒരുപാട് സ്ഥലങ്ങൾ. ആഴ്ചാവസാനങ്ങളിലോ വൈകുന്നേരങ്ങളിലോ ഒക്കെ ഒന്നിറങ്ങിയാൽ എത്ര സമയം ചിലവഴിച്ചാലും കൊച്ചി മടുപ്പിക്കില്ല. പാർക്കുക ളായും ഫൂഡ് കോർട്ടുകളായും മാളും ബോട്ടും ഒക്കെയായി സമയം പോകാൻ ഇഷ്ടംപോലെ വഴികളുണ്ട്. എന്നാൽ കൊച്ചിയിലെ ഏറ്റവും മടുപ്പിക്കുന്ന കാര്യം..അത് ബ്ലോക്ക് തന്നെയാണ്. രാവിലെയും വൈകിട്ടുമാണെങ്കിൽ പറയുകയും വേണ്ട. വെറും പത്തു മിനിറ്റില്‍ എത്താവുന്ന ദൂരമൊക്കെ ഒന്നു ചെന്നെത്തുവാൻ അരമണിക്കൂറിനു മുകളിലെടുക്കും.

Ernakulam To Fort Kochi Public Boat Travel

എറണാകുളത്തു നിന്നും ഫോർട്ട് കൊച്ചി യാത്ര

ഇനി കൊച്ചിയിൽ വന്ന് ഫോർട്ട് കൊച്ചി വരെയൊന്ന് പോകാനാണ് പ്ലാനെങ്കിലോ? വഴിയായ വഴിയെല്ലാം ചുറ്റി, ബ്ലോക്കിലും പെട്ട് എത്തുമ്പോഴേക്കും സമയമങ്ങ് പോകും. റോഡ് മാർഗം 12 കിലോമീറ്റർ മാത്രമേ ദൂരമുള്ളുവെങ്കിലും തിരക്കേറിയ സമയമാണെങ്കിൽ യാത്രാ സമയം കൂടിയേക്കാം. ഒറ്റ ദിവസം കൊണ്ട് കൊച്ചി കാണാൻ വന്നാൽ ചിലപ്പോൾ ബ്ലോക്ക് ആ ദിവസം കൊണ്ടുപോയെന്ന് വരും. എന്നാലോ ഫോർട്ട് കൊച്ചിയിലേക്കുള്ള യാത്ര വേണ്ടന്നു വയ്ക്കുവാനും സാധിക്കില്ല.

ബോട്ട് യാത്ര

ഫോർട്ട് കൊച്ചിയിലേക്ക് പോകുവാൻ ഏറ്റവു എളുപ്പമുള്ള വഴി ജലഗതാഗത വകുപ്പിന്റെ ബോട്ട് ആണ്. നഗരത്തിന്‍റെ തിരക്കിൽ നിന്നു മാറി കായലിലൂടെയുള്ള യാത്ര സമയം ലാഭിക്കുമെന്നു മാത്രമല്ല, തിരക്കു കുറഞ്ഞതും ഒപ്പം മനോഹരമായ കാഴ്ചകളിലൂടെ ശാന്തമായ യാത്രയുമായിരിക്കും. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നോതൃത്വത്തിൽ ഒരുക്കിയിട്ടുള്ള യാത്ര ഫോർട്ട് കൊച്ചി യാത്രയിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ്.

Ernakulam To Fort Kochi Public Boat Travel

എറണാകുളം ജെട്ടിയിൽ നിന്നും

എറണാകുളം ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് വെറും ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയുടെ കാഴ്ചകൾ അതിന്റെ പുറത്തു നിന്നും ആവോളം ആസ്വദിക്കാം എന്നതും നീണ്ടുവിശാലമായ കായൽ കാഴ്ചകൾ കാണാം എന്നതുമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. ഷിപ്പ് യാർഡുകൾക്കും ദ്വീപുകൾക്കും അടുത്തുകൂടെ പോകുന്ന യാത്ര ഒരുപാട് കാഴ്ചകൾ മുന്നിലെത്തിക്കുന്നു. മാത്രമല്ല വെളുപ്പിനെ മുതൽ രാത്രി വരെ കൃത്യമായ ഇടവേളകളിൽ സര്‍വീസ് ഉണ്ടെന്നതിനാൽ കാത്തു നിൽക്കേണ്ടി വരികയുമില്ല.
ബസിനു വന്നാൽ ബോട്ട് ജെട്ടിക്ക് സമീപത്തു തന്നെയിറങ്ങാം. മെട്രോയിലാണ് വരുന്നതെങ്കിൽ മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനിൽ നിന്നും വെറും പത്ത് മിനിറ്റ് ദൂരം നടക്കാനേയുള്ളൂ.

ഫോർട്ട് കൊച്ചി ബോട്ട് ടിക്കറ്റും സമയവും

എറണാകുളം ജെട്ടിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്കുള്ള ആദ്യ ബോട്ട് പുലർച്ചെ 5.40ന് പുറപ്പെടും. ഓരോ 20 മിനിറ്റും കൂടുമ്പോൾ ബോട്ടുണ്ടാകും. രാത്രി 9.30 നാണ് അവസാനത്തെ ബോട്ട്. 20 മുതൽ 25 മിനിറ്റ് വരെ മതി കൊച്ചിയിൽ നിന്നും ബോട്ടിൽ ഫോർട്ട് കൊച്ചിയിലെത്തുവാൻ. ആറു രൂപയാണ് ഇതിന്‍റെ ടിക്കറ്റ് നിരക്ക്. നേരത്തെ നാലു രൂപയായിരുന്നു നിരക്ക്. സർവീസ് കൂടാതെ മുളവുകാട് ദ്വീപിലേക്കും വാരാപ്പുഴ ദ്വീപിലേക്കും വൈപ്പിനിലേക്കും സംസ്ഥാന ജല​ഗതാ​ഗത വകുപ്പ് ബോട്ട് സർവീസുകൾ നടത്തുന്നു. പ്രദേശവാസികൾക്കു പുറമേ, കൊച്ചിയിലെത്തുന്ന വിദേശികളും ഈ ബോട്ട് യാത്രയെ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്.

Ernakulam To Fort Kochi Public Boat Travel

ഫോർട്ട് കൊച്ചിയിൽ ബോട്ടിറങ്ങിയാൽ

അങ്ങനെ ഫോർട്ട് കൊച്ചിയിലെത്തിയാൽ പിന്നെ എന്തു ചെയ്യണമെന്ന് കൂടുതൽ പറയേണ്ടല്ലോ... ബോട്ട് ഇറങ്ങുന്നതു മുതൽ ഇവിടുത്തെ കാഴ്ചകൾ തുടങ്ങുവാണ്. ഓരോ കല്ലിനും ഓരോ കോണിനും ഒരു കഥയെങ്കിലും അവിടെ പറയുവാനുണ്ടാകും. ഒരുപാട് സംസ്കാരങ്ങളും ചരിത്രങ്ങളും കൂടിച്ചേരുന്ന ഇവിടെ ദേവാലയങ്ങളും ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളും പഴയ ഹോട്ടലുകളും കഫേകളും ഒക്കെകാണാം. ജൂതപ്പള്ളി, മട്ടാഞ്ചേരി കൊട്ടാരം, സിനഗോഗ്, ഡച്ച് കൊട്ടാരം, സാന്‍റാ ക്രൂസ് ബസലിക്ക, കാശി ആർട്ട് ഗാലറി, ആസ്പിൻ വാൾ, പെപ്പർ ഹൗസ്, സെന്‍റ് ഫ്രാൻസീസ് ചർച്ച്, കേരളാ കഥകളി സെന്‍റർ, വാസ്കോഡ ഗാമാ സ്ക്വയർ തുടങ്ങിയവ ഇവിടെ കാണാം. മടങ്ങുന്നതിനു മുന്‍പേ ഇവിടുത്തെ രാത്രി ജീവിതവും കഫേകളിലെ വൈബും കൂടി ആസ്വദിക്കുവാൻ മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+