കേരളത്തിന്‍റെ വിനോദസഞ്ചാര മേഖല അനുദിനം വളരുകയാണ്. ലോകം വളരുന്നതിനും സൗകര്യങ്ങൾ വർധിക്കുന്നതിനുമൊപ്പം കാലത്തിനൊത്ത മാറ്റങ്ങളും ടൂറിസത്തിന് വന്നുകഴിഞ്ഞു. ചില്ലുപാലങ്ങളും ഫ്ലോട്ടിങ് ബ്രിഡ്ജുകളും മാത്രമല്ല, ഇനി കേരളാ ടൂറിസത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ സീപ്ലെയ്നും ഉണ്ടായിരിക്കും, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്തിന്‍റെ വളർയ്ക്ക് വേഗത പകരാൻ സീ പ്ലെയിൻ പദ്ധതി വരികയായി. സീപ്ലേൻ സർവീസ് എന്ന സ്വപന്ം ഇനി യാഥാർത്ഥ്യമാകാൻ ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ..
കേരളത്തിൽ ആദ്യമായി സീപ്ലെയ്ൻ അഥവാ ജലവിമാനം സർവീസ് നടത്തുന്നത് വിനോദസഞ്ചാരികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഇടമായ ഇടുക്കിയിലേക്കാണ്. കൊച്ചിയുടെയും പശ്ചിമഘട്ടത്തിന്‍റെയും മൂന്നാറിന്‍റെയും ഏറ്റവും മനോഹര കാഴ്ചകൾ കണ്ടുള്ള, ആകാശദൃശ്യങ്ങൾ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികൾ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
ജലവിമാനം പരീക്ഷണ പറക്കൽ തിങ്കളാഴ്ച
തിങ്കളാഴ്ച (നവംബർ 11) കൊച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്‍റെ ആദ്യ സർവ്വീസ്. രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്കാവും സർവീസ്. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജലവിമാനത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
മാട്ടുപ്പെട്ടിയിൽ അരമണിക്കൂർ ചെലവഴിച്ച ശേഷം വിമാനം തിികെ പുറപ്പെട്ട് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തും. അവിടുന്ന് വീണ്ടും ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
എവിടുന്ന് കാണാം
കൊച്ചിയിൽ കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്നാണ് സീപ്ലേൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. താല്പര്യമുള്ളവർക്ക് മറൈ൯ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്ദുൾ കലാം മാ൪ഗിൽ നിന്നും കാണാം. നിരവധി പരിശോധനകളും സുരക്ഷാ നടപടികളും ഇതിന്റെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്.
ഇടുക്കി മാത്രമല്ല
കൊച്ചിയെയും ഇടുക്കിയെയും മാത്രമല്ല, സംസ്ഥാനത്ത പ്രധാനപ്പെട്ട ജലാശയങ്ങൾ കേന്ദ്രീകരിച്ച് മറ്റിടങ്ങളിലേക്കും ഭാവിയിൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സ്ഥാനത്തെ സീപ്ലെയിൻ ടൂറിസം സർക്യൂട്ടിലേക്ക് തിരുവനന്തപുരത്തെ കോവളം, കൊല്ലം അഷ്ടമുടിക്കായൽ, പാലക്കാട് ജില്ലയിലെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട് കായൽ, കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴ തുടങ്ങിയവ ഭാവിയിൽ ഉൾപ്പെട്ടേക്കും. വിമാനത്താവളങ്ങളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ചാണ് ഈ സർക്യൂട്ട് രൂപപ്പെടുത്തുക.
എന്താണ് സീപ്ലേൻ
ജലവിമാനം അഥവാ സീപ്ലേൻ എന്നത് കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാൻ സാധിക്കുന്നവയാണ്. വെള്ളത്തിലിറങ്ങി വെള്ളത്തിലൂടെ പറന്നുയരുന്ന സീപ്ലേന്‍ വിമാന സർവീസുകൾ പോലെ ചിലവേറിയതല്ല. എയർസ്ട്രിപ്പുകൾ വേണ്ട എന്നതാണ് സാമ്പത്തികമായി ഇതിനെ മെച്ചപ്പെട്ടതാക്കുന്നത്. പുറം കാഴ്ചകൾ വ്യക്തമായി കാണാവുന്ന വലിയ ജനാലകാണ് ഇതിനുള്ളത്. ആകാശയാത്രയിൽ കടന്നുപോകുന്ന പ്രദേശങ്ങളുടെ ആകാശക്കാഴ്ച വ്യക്തമായി കാണാനും പകർത്താനും സാധിക്കും. 9, 15, 20, 30 എന്നിങ്ങനെയാണ് ഇവയുടെ സീറ്റിങ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളുടെ സഹായത്തോടെയാണ് യാത്രക്കാര്‍ ജലവിമാനത്തില്‍ കയറുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














