Search
  • Follow NativePlanet
Share
» »കർണ്ണാടകയിൽ പൊതു അവധി: ബെംഗളൂരുവിൽ പൊതുഗതാഗതം പ്രവർത്തിക്കുമോ? ഇന്ന് അടഞ്ഞു കിടക്കുന്നതും പ്രവർത്തിക്കുന്നതും

കർണ്ണാടകയിൽ പൊതു അവധി: ബെംഗളൂരുവിൽ പൊതുഗതാഗതം പ്രവർത്തിക്കുമോ? ഇന്ന് അടഞ്ഞു കിടക്കുന്നതും പ്രവർത്തിക്കുന്നതും

രാജ്യത്തിന്‍റെ മുൻ പ്രധാന മന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് കർണ്ണാടകയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 27 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ക്രിസ്മസ് അവധി കഴിഞ്ഞ് നഗരം പതിവ് രീതിയിലേക്ക് എത്തിയിട്ടേയുള്ളൂ. സന്ദർശകരും വിനോദസഞ്ചാരികളുമടക്കം നിരവധി ആളുകൾ ബെംഗളൂരുവിലുണ്ട്. പുതുവർഷാഘോഷങ്ങൾ ബെംഗളൂരുവിൽ ചെലവഴിക്കുന്ന വിധത്തിലാണ് പലരും യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്നത്തെ ഈ പൊതു അവധി ദിനത്തിൽ ബെംഗളൂരുവിൽ എന്തൊക്കെ തുറന്നു പ്രവർത്തിക്കുമെന്നും അടച്ചിടുമെന്നും നോക്കാം.

Bengaluru Public Holiday Today Check Whats Open And Closed

പൊതുഗതാഗതം തസ്സപ്പെടുമോ

ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് പൊതുഗതാഗതത്തെയാണ്. ബിഎംടിസി ബസുകൾ, ബെംഗളൂരു മെട്രോ എന്നിവയ്ക്കൊപ്പം ഓട്ടോറിക്ഷകളും ക്യാബുകളും നഗരത്തിൽ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ ഇവയെല്ലാം പതിവു പോലെ തന്നെ സര്‌വീസ് നടത്തും. ആളുകൾക്ക് യാത്രകൾക്ക് പ്രത്യേക ബുദ്ധിമുട്ടുകൾ ഇന്ന് നേരിടുവൻ സാധ്യതയില്ല.

ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുമോ

ബാങ്കുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്. ഡിസംബർ 27 വെള്ളിയാഴ്ച ബെംഗളൂരുവിൽ സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കില്ല. ഓഫീസുകള്‍, പിറ്റേന്ന്, ശനിയാഴ്ച മുതൽ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തും.
എന്നിരുന്നാലും, ഡിസംബർ 28 നാലാം ശനിയാഴ്ച, സാധാരണ ബാങ്ക് അവധിയായതിനാൽ ഡിസംബർ 30 തിങ്കളാഴ്ചയായിരിക്കും ബാങ്കുകൾ വീണ്ടും തുറക്കുക.

കടകള്‍ തുറന്ന് പ്രവർത്തിക്കുമോ

നഗരത്തിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകളുടെ പ്രവർത്തനത്തെ അത് ബാധിക്കില്ല. പതിവുപോലെ തന്നെ കടകളെല്ലാം ഇന്ന് തുറന്ന് പ്രവർത്തിക്കും,

സ്കൂളുകൾ ഇന്ന് പ്രവർത്തിക്കുമോ

ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും. ഡിസംബർ 28 ശനിയാഴ്ച മുതൽ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+