റിപ്പബ്ലിക് ദിനം 2023: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. റിഹേഴ്സലുകളും പരിശീലനങ്ങളും തിരക്കിട്ട പരിപാടികളും എല്ലാമുള്ള ദിവസങ്ങള്‍. ഇതുവരെ കണ്ട ഏറ്റവും മികച്ച ഒരു റിപ്പബ്ലിക് ദിനമായി ഇതിനെ മാറ്റുവാനുള്ള ശ്രമത്തിലാണ് രാജ്യം. രാജ്യത്തിന്‍റെ ഐക്യവും ശക്തിയും വിളിച്ചു റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈ വർഷത്തെ കാഴ്ചകളും പ്രത്യേകതകളും എന്തൊക്കെയാണെന്നു നോക്കാം
റിപ്പബ്ലിക് ദിനം 2023: മുഖ്യാതിഥി
1952, 1953, 1966 എന്നീ വർഷങ്ങളിലൊഴികെ, 1950 മുതൽ വിദേശരാഷ്ട്രങ്ങളിലെ നേതാക്കൾ രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കാറുണ്ട്. 2021 ലും 2022 ലും കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് ക്ഷണിച്ച വിശിഷ്ടാതിഥികൾക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.
പ്രത്യേക ഔദ്യോഗിക ക്ഷണിതാക്കൾ
സെൻട്രൽ വിസ്ത നിർമ്മിക്കാൻ സഹായിച്ച തൊഴിലാളികൾ), അവരുടെ കുടുംബങ്ങൾ, കാർത്തവ്യ പാതയിലെ നിർമ്മാണ തൊഴിലാളികൾ,റിക്ഷാ വലിക്കുന്നവർ, ചെറുകിട പലചരക്ക് വ്യാപാരികൾ, പച്ചക്കറി കച്ചവടക്കാർ തുടങ്ങിയവരെ പരേഡ് സമയത്ത് പ്രധാന വേദിക്ക് മുന്നിൽ ഇരിക്കും.
കർത്തവ്യ പാതയിലെ ആദ്യ പരേഡ്
42,000 ആളുകൾ
ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ 42,000 ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊവിഡിന് മുൻപുള്ള വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുത്തിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ 32,0000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വിൽപനയ്ക്കുള്ളത്. വേഗത്തില്‍ ടിക്കറ്റുകൾ വിറ്റഴിയുകയാണ്.
PC:PTI Images
സ്ത്രീകളും ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘവും
കരുത്തുതെളിയിക്കുവാൻ വ്യോമസേനയും നാവികസേനയും
44 വർഷത്തോളം നാവികസേനയുടെ ഭാഗമായിരുന്ന സമുദ്ര നിരീക്ഷണ വിമാനമാണ് ഐഎൽ-38. സീ ഡ്രാഗൺ എന്നാണ് ഇതിനെ വിളിക്കുന്നത്.
പുതിയ പരിപാടികള്‍



Click it and Unblock the Notifications











