യാത്രകളും ജീവിതവുമെല്ലാം പഴയനിലയിലേക്ക് വന്നിരുന്നുവെങ്കിലും പെട്ടന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ചില രാജ്യങ്ങളിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പല നിയന്ത്രണങ്ങളും വീണ്ടും വന്നിരിക്കുകയാണ്. കഴിവതും രോഗവ്യാപനവും ഭീതിയും വരുതിയിൽ നിർത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടികൾ. ഇതിൻറെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാർക്കായി ആരോഗ്യ മന്ത്രാലയം ചില യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2022 ഡിസംബർ 24 മുതൽത്തന്നെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

വാക്സിനേഷൻ നിർബന്ധമാണ്. നിലവിലുള്ള സാഹചര്യത്തിന്റെ എല്ലാ മുൻകരുതൽ നിയമങ്ങളും യാത്രക്കാർ പാലിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അറിയിപ്പുകൾ വിമാനയാത്രയിൽ നിങ്ങൾക്ക് ലഭിക്കും. മാസ്കുകൾ ധരിക്കുവാൻ ശ്രദ്ധിക്കുക. വിമാനത്തിൽ യാത്രചെയ്യുമ്പോൾ ഏതെങ്കിലും യാത്രക്കാരന് ഏതെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, അവർ മാസ്‌ക് ധരിക്കുകയും ഒപ്പം ഐസൊലേഷൻ നിലനിർത്തി ചികിത്സയ്ക്കായി ഐസൊലേഷൻ സൗകര്യത്തിൽ കഴിയുകയും വേണം എന്നാണ് മന്ത്രാലയം വിശദമാക്കുന്നത്.
ഇന്ത്യയിലെത്തിയ ശേഷം
വിദേശത്തു നിന്നും രാജ്യത്തെത്തുന്ന ഓരോ യാത്രക്കാരനും ആരോഗ്യവകുപ്പ് നടത്തുന്ന തെർമൽ സ്ക്രീനിംഗിന് വിധേയരാകണം.
ഈ സമയത്ത് ഏതെങ്കിലും യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരെ ഉടൻ തന്നെ മെഡിക്കൽ സൗകര്യങ്ങളിൽ ലഭ്യമാക്കി ഐസൊലേൽനിൽ വിടും.
പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് വിദേശത്തു നിന്നും വരുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. . യാത്രക്കാരിൽ കുറച്ചുപേർക്ക് മാത്രം പരിശോധന നടത്തി (റാൻഡം ടെസ്റ്റ്)അവരിൽ കൊവിഡ് സ്ഥിരികരിക്കുകയാണെങ്കിൽ ബാക്കിയുള്ളവർക്കു കൂടി കൊവിഡ് പരിശോധന നടത്തി രോഗം കണ്ടെത്തിയാൽ നിരീക്ഷണത്തിലേക്ക് മാറ്റുന്ന വിധത്തിലുള്ള നടപടിയാണ് ചെയ്യുന്നത്. ഈ റാൻഡം പരിശോധന പ്രക്രിയ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബാധകമല്ല.
അന്താരാഷ്ട്ര യാത്രക്കാർ അവരുടെ നിലവിലെ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും അവരുടെ ആരോഗ്യ സൗകര്യങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ 1075 (ദേശീയ ഹെൽപ്പ് ലൈൻ നമ്പർ) അല്ലെങ്കിൽ സ്റ്റേറ്റ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കുവാനുള്ള സൗകര്യലും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












