Search
  • Follow NativePlanet
Share
» »ഇനിയും ടിക്കറ്റ് കിട്ടിയില്ലേ?ഓണാഘോഷം കഴിഞ്ഞ് പോകാൻ ഇതാ ട്രെയിനുണ്ട്.. ബുക്കിങ് തുടങ്ങി

ഇനിയും ടിക്കറ്റ് കിട്ടിയില്ലേ?ഓണാഘോഷം കഴിഞ്ഞ് പോകാൻ ഇതാ ട്രെയിനുണ്ട്.. ബുക്കിങ് തുടങ്ങി

ഓണം ആഘോഷങ്ങളും അവധിയും കഴിഞ്ഞ് ഇനി മടങ്ങിപ്പോക്കിന്‍റെ സമയമാണ്. നേരത്തെ ബുക്ക് ചെയ്തവർക്ക് യാത്ര എളുപ്പമായിരിക്കുമെങ്കിലും മടക്കയാത്രയ്ക്ക് ബസിലും ട്രെയിനിലും ടിക്കറ്റ് കിട്ടാത്തവരാണ് കൂടുതലും. അതുകൊണ്ടുതന്നെ ഓണം അവധി കഴിഞ്ഞ് യാത്രകൾ സാധാരണ നിലയിലേക്ക് ആകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ അനുമതി നേടിവന്നവരും ഉണ്ട്. ഇപ്പോഴിതാ, ഓണം കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നവർക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുകയാണ് റെയിൽവേ.

ഓണാവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുവാനുള്ളവർക്ക് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന ഈ സ്പെഷ്യല്‍ ട്രെയിൻ എറണാകുളം-ചെന്നൈ റൂട്ടിലാണ് സർവീസ് നടത്തുന്നത്. സെപ്റ്റംബർ നാല് ചൊവ്വാഴ്ച ചെന്നൈയിൽ എത്തിച്ചേരുന്ന ട്രെയിൻ ശനിയാഴ്ച എറണാകുളത്തു നിന്നും പുറപ്പെടും. തിരിച്ച് തിങ്കളാഴ്ച ചെന്നൈയിൽ നിന്ന് എറണാകുളത്തേയ്ക്കും സർവീസ് നടത്തും.

06044-ernakulam-chennai-special-train

PC:Kingsley Jebaraj/ Unspash

എറണാകുളം-ചെന്നൈ സ്പെഷ്യൽ ട്രെയിൻ (06044)

സെപ്റ്റംബർ മൂന്ന് ഞായറാഴ്ച രാത്രി 8.25ന് എറണാകുളത്ത് നിന്നാരംഭിച്ച് പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 10.45 ന് ചെന്നൈ എഗ്മോർ ജംങ്ഷനിൽ എത്തിച്ചേരുന്ന ട്രെയിനിവ്‍റെ ആകെ യാത്രാ സമയം 14 മണിക്കൂർ 20 മിനിറ്റാണ്.

എറണാകുളം ജംങ്ഷൻ- 8.25 PM
ആലുവാ-8.45 PM
തൃശൂർ-9.45 PM
ഒറ്റപ്പാലം-10.46 PM
പാലക്കാട്-11.30 AM
കോയമ്പത്തൂർ ജംങ്ഷൻ-1.30 AM
തിരുപ്പൂർ-2.18 PM
ഈറോഡ് ജംങ്ഷൻ-3.20 AM
സേലം-5.07 AM
ജോലാർപേട്ടെ-6.55 AM
കട്ട്പടി ജംങ്ഷൻ-8.08 AM
ആരക്കോണം ജംങ്ഷൻ- 8.58 AM പേരമ്പൂര്‍-9.48 AM
ചെന്നൈ എഗ്മോർ-10.45

സ്ലീപ്പറിൽ 375 രൂപ, എസി ത്രി എക്കണോമിയിൽ 940 രൂപ, ത്രീ ടയർ എസിയിൽ 1020 രൂപ, എസി ടൂ ടയറിൽ 1970 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 1455 രൂപ എന്നിങ്ങനെയാണ് ഈ സ്പെഷ്യൽ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.

ചെന്നൈ -എറണാകുളം സ്പെഷ്യൽ ട്രെയിൻ 06043- MS ERS SPL (06043)

മടക്ക യാത്രയിൽ ചെന്നൈയിൽ നിന്ന് തിങ്കളാഴ്ത ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന ട്രെയിൻ 13 മണിക്കൂർ 05 മിനിറ്റ് യാത്രയ്ക്ക് ശേഷം പിറ്റേന്ന് പുലര്‌‍ച്ചെ 3.15ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.

ചെന്നൈ എഗ്മോർ- 2.10 PM
പേരമ്പൂര്‍-2.48 Pm
ആരക്കോണം ജംങ്ഷൻ- 3.38 PM
കട്ട്പടി ജംങ്ഷൻ-4;.33 PM
ജോലാർപേട്ടെ-5.53 PM
സേലം-7.22 PM
ഈറോഡ് ജംങ്ഷൻ-8.25 PM
തിരുപ്പൂർ-9.13 PM
കോയമ്പത്തൂര്‍ ജംങ്ഷൻ- 10.12 PM പാലക്കാട്-11.42 PM
ഒറ്റപ്പാലം-12.08 AM
തൃശൂർ-12.55 AM
ആലുവാ-1.50 AM
എറണാകുളം ജംങ്ഷൻ 3.15 AM

സ്ലീപ്പറിൽ 495 രൂപ, എസി ത്രി എക്കണോമിയിൽ 1240 രൂപ, ത്രീ ടയർ എസിയിൽ 1340 രൂപ, എസി ടൂ ടയറിൽ 1905 രൂപ എന്നിങ്ങനെയാണ് ഈ സ്പെഷ്യൽ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.

ചെന്നൈ- എറണാകുളം റൂട്ടിലും എറണാകുളം - ചെന്നൈ റൂട്ടിലും ടിക്കറ്റുകള്‍ക്ക് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+