Search
  • Follow NativePlanet
Share
» » ഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യുവാനുള്ള ചിലവ്; സീറ്റ് ബുക്കിങ്ങിനേക്കാൾ എളുപ്പം, സംഗതി ഇത്രേയുള്ളൂ

ഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യുവാനുള്ള ചിലവ്; സീറ്റ് ബുക്കിങ്ങിനേക്കാൾ എളുപ്പം, സംഗതി ഇത്രേയുള്ളൂ

ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞതും സുഖപ്രദവുമായ യാത്രാ മാർഗ്ഗങ്ങളിൽ ഒന്നാണ് ട്രെയിൻ. ദീർഘദൂര യാത്രകളാണെങ്കിൽ പറയുകയും വേണ്ട. പക്ഷേ, സീറ്റ് കിട്ടുക എന്നത് അല്പം പ്രയാസം തന്നെയാണ് ആഘോഷാവസരങ്ങളോ സീസണോ ആണെങ്കിൽ അങ്ങോട്ടു നോക്കുകയേ വേണ്ട. ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കി യാത്ര പോകുക എന്നത് നടന്നെന്നു വരില്ല. എന്നാൽ ഒരു സീറ്റ് ബുക്ക് ചെയ്യുന്നതിനു പകരം ഒരു കോച്ചോ അല്ലെങ്കിൽ ഒരു ട്രെയിൻ തന്നെയോ നിങ്ങൾക്ക് ബുക്ക് ചെയ്യണമെന്ന് വിചാരിച്ച് നോക്ക്, സംഗതി എളുപ്പമാണ്. അതെ, ട്രെയിനിൽ ഒരു സീറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ എളുപ്പം ഒരു കോച്ച് ആയോ അല്ലെങ്കിൽ ട്രെയിൻ മുഴുവനായോ ബുക്ക് ചെയ്യുന്നതാണ്. ഇതാ എങ്ങനെ ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യാമെന്ന് നോക്കാം.

How To Book Entire Train Or Coach For Wedding

ഓൺലൈന്‍ വഴി ട്രെയിൻ ബുക്ക് ചെയ്യുവാൻ
ഐആർസിടിസിയുടെ www.ftr.irctc.co.in എന്ന സൈറ്റിൽ ലോഗ് ഇൻ ചെയ്യുക. ഇവിടെ നിങ്ങള്‍ ഒരു യൂസർ ഐഡിയും പാസ്വോർഡും നല്കി വേണം തുടങ്ങുവാൻ. ഐആർസിടിസിയുടെ സാധാരണ ലോഗിൻ ഇതില്‍ പ്രവർത്തിക്കില്ല. അതിനു ശേഷം ട്രെയിൻ ആണോ കോച്ച് ആണോ ബുക്ക് ചെയ്യേണ്ടത് എന്നത് തിരഞ്ഞെടുക്കണം. അതിനു ശേഷം നിങ്ങൾ ചെല്ലുന്ന പേജിൽ യാത്രാ തിയതി, ഏത് തരത്തിലുള്ള കോച്ച് ആണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ തിരഞ്ഞെടുക്കണം. തുടർന്ന് പേയ്മെന്റ് പേജിലേക്കാണ് പോകുന്നത്. ഇവിടെ നിങ്ങൾക്ക് പണം അടയ്ക്കാം.

ഓണ്‍ലൈൻ ബുക്കിങ്ങിന് പകരമായി കൺട്രോളിങ് ഓഫീസറുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ചീഫ് റിസർവേഷൻ ഓഫീസറുമായി ബന്ധപ്പെട്ടോ ബുക്കിങ് നടത്താം.

How To Book Entire Train Or Coach For Wedding

ട്രെയിൻ/ കോച്ച് ബുക്ക് ചെയ്യുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബുക്ക് ചെയ്യുന്നതിനു മുൻപ് എവിടേക്കാണ് പോകുന്നതെന്നും എത്ര ആളുകൾ യാത്ര ചെയ്യുന്നുണ്ടെന്നും കൃത്യമായി കണക്കാക്കണം. തുടർന്ന് അവരുടെ പേരും വയസ്സും വിലാസവും ഉൾപ്പെടുന്ന ലിസ്റ്റ് തയ്യാറാക്കണം. തുടർന്ന് നേരിട്ട് ബുക്കിങ് നടത്തുകയാണെങ്കിൽ കൺട്രോളിങ് ഓഫീസറെയോ ചീഫ് റിസർവേഷൻ ഓഫീസറെയോ കണ്ട് വിശദാംശങ്ങൾ നല്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ട്രെയിനിന്റെയും സീറ്റുകളുടെയും ലഭ്യത അദ്ദേഹം നല്കും. ലഭ്യത അനുസരിച്ച് എല്ലാവർക്കും ഒരു കോച്ച് ലഭിക്കുമോ എന്നും അല്ലെങ്കിൽ വ്യത്യസ്ത കോച്ചുകളിലായി യാത്ര ചെയ്യേണ്ടി വരുമോ എന്നുമെല്ലാമുള്ള കാര്യങ്ങള്‍ അറിയാം. യാത്രയ്ക്കായി എത്ര തുകയാകും എന്നതും ഉറപ്പു വരുത്തിയ ശേഷം നിങ്ങൾക്ക് ബുക്കിങ്ങിലേക്ക് കടക്കാം.

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോച്ചായി ബുക്ക് ചെയ്യുമ്പോൾ ഏഴു കോച്ചിൽ കൂടുതൽ നിങ്ങൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. യാത്ര തിയതിയുടെ കൂടിയത് ആറ് മാസം മുൻപ് വരെയും ഏറ്റവും കുറഞ്ഞത് 30 ദിവസം മുൻപെങ്കിലും കോച്ച് ബുക്ക് ചെയ്യണം. അതോടൊപ്പം ഓരോ കോച്ചിനും എത്ര തുകയാകും, എങ്ങനെയാണ് ഈ തുക വിഭജിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കണം.

How To Book Entire Train Or Coach For Wedding

3 PC:Remon Geo

ട്രെയിൻ ബുക്ക് ചെയ്യുന്നതിന്‍റെ നിരക്ക്
ട്രെയിനോ കോച്ചോ ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിന്റെ ബുക്കിംഗ് തുകയെക്കുറിച്ച് അറിഞ്ഞിരിക്കണം.

കോച്ച് ബുക്കിങ്: ഒരു കോച്ച് മാത്രമാണ് ബുക്ക് ചെയ്യുന്നതെങ്കിൽ സെക്യൂരിറ്റി പേയ്മെന്‍റ് ആയി 50,000 രൂപ അടയ്ക്കണം. ഏഴ് ദിവസം വരെയുള്ള യാത്രയ്ക്കുള്ള ചാർജ് ആണിത്. 7 ദിവസത്തിനു ശേഷം യാത്ര തുടരുന്നുണ്ടെങ്കിൽ ഒരു കോച്ചിന് പ്രതിദിനം 10,000 രൂപ അധികമായി നൽകുകയും അത് രജിസ്ട്രേഷൻ തുകയിലേക്ക് ചേർക്കുകയും ചെയ്യും.

How To Book Entire Train Or Coach For Wedding

PC: Shivansh Singh

ട്രെയിൻ ബുക്കിങ്ങ് : 18 കോച്ചുകളുള്ള ഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യുകയാണെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്കേണ്ടത് 9 ലക്ഷം രൂപയാണ്. ഏഴ് ദിവസം വരെയുള്ള യാത്രയ്ക്കുള്ള ചാർജ് ആണിത്.
ഇത് കൂടാതെ, ഏഴ് ദിവസങ്ങൾക്കു ശേഷം സ്റ്റോപ്പേജ് ഫീസ് ആയി ഓരോ കോച്ചിനും 10,000 രൂപ വീതവും അടയ്ക്കേണ്ടി വരും. 24 കോച്ചുകൾ വരെ നിങ്ങൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. 18 കോച്ചുകൾക്കു ശേഷം അധികം വരുന്ന ഓരോ കോച്ചിനും 50,000/- രൂപ വീതം രജിസ്ട്രേഷൻ ഫീസ് ആയി അടയ്ക്കണം. ട്രെയിൻ ആയി ബുക്ക് ചെയ്യുമ്പോൾ 18 കോച്ചിൽ കുറവാണ് ബുക്ക് ചെയ്യുന്നതെങ്കിലും മിനിമം കോച്ച് നമ്പർ 18 ആയതിനാൽ അത്രയും തുക തന്നെ അടയ്ക്കേണ്ടി വരും.

എഫ്ടിആർ രസിസ്ട്രേഷൻ നടത്തണമെങ്കിൽ യാത്ര തിയതിയുടെ ഏറ്റവും കൂടിയത് ആറ് മാസം മുൻപ് വരെയും ഏറ്റവും കുറഞ്ഞത് 30 ദിവസം മുൻപെങ്കിലും ബുക്ക് ചെയ്യണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+