Search
  • Follow NativePlanet
Share
» »തത്കാല്‍ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ എത്ര രൂപ തിരികെ കിട്ടും? ബുക്ക് ചെയ്യുന്നതിനുമുന്നേ ഈ കാര്യങ്ങളറിയാം

തത്കാല്‍ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ എത്ര രൂപ തിരികെ കിട്ടും? ബുക്ക് ചെയ്യുന്നതിനുമുന്നേ ഈ കാര്യങ്ങളറിയാം

ഏറ്റവും അവസാനഘട്ടത്തിലാണ് നമ്മൾ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കുന്നത്. സാധാരണ ടിക്കറ്റുകൾ ലഭിക്കാതെ വരികയും ട്രെയിൻ യാത്ര ഒഴിവാക്കുവാൻ കഴിയാത്ത സാഹചര്യവുമാണങ്കില്‍ ആശ്രയം തത്കാൽ ടിക്കറ്റുകള്‍ മാത്രമാണ്. മിക്ക ട്രെയിനുകൾക്കും തത്കാൽ ക്വോട്ടകൾ ഉള്ളതും ഒരാശ്വാസമാണ്. എന്നാൽ തത്കാൽ ടിക്കറ്റ് എടുക്കുന്നതിനും പിന്നീട് റദ്ദാക്കുന്നതിനും പലവിധ നിയമങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ റീഫണ്ടിങ്ങിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല എന്നാണ് പലരും കരുതുന്നതെങ്കിലും ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് റദ്ദാക്കിയ തുക തിരികെ കിട്ടും.

atkal Ticket Cancellations And Refund Rules

ഒരു തത്കാൽ ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കിയാൽ ഐ ആർ സിടി സി നിങ്ങൾക്ക് എങ്ങനെ റീഫണ്ട് നൽകുമെന്നും എന്തൊക്കെയാണ് ഇതിന്‍റെ നടപടിക്രമങ്ങളെന്നും എന്തൊക്കെ കാര്യങ്ങളാണ് തത്കാൽ ടിക്കറ്റ് ക്യാൻസലേഷനു മുന്നോടിയായി നിങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും നോക്കാം. ടിക്കറ്റ് റദ്ദാക്കിയാലും ഇരുകൂട്ടർക്കും വലിയ സാമ്പത്തിക നഷ്ടം വരാത്ത വിധത്തിലുള്ള നടപടിക്രമങ്ങളാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്.

തത്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നിങ്ങൾ എങ്ങനെ ആ ടിക്കറ്റ് എടുത്തു എന്നതാണ്. തത്കാൽ ടിക്കറ്റുകൾ ഓൺലൈൻ ആയാണോ അതോ കൗണ്ടറിൽ നിന്നാണോ എടുത്തത് എന്നത് കണക്കിലെടുക്കുമ്പോള്‍ ക്യാൻസലേഷൻ നടപടിക്രമങ്ങളിലും വ്യത്യാസം കാണാം. ഓൺലൈനിൽ തന്നെ നിങ്ങളുടെ തത്കാൽ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽപ്പോലും റദ്ദാക്കൽ നടപടികളിൽ വ്യത്യാസമുണ്ട്.

 Tatkal Ticket Cancellations

ഓൺലൈനിൽ ബുക്ക് ചെയ്ത തത്കാൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ
നിങ്ങള്‍ ഓൺലൈൻ വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നും എന്നാൽ നിങ്ങൾ വെയിറ്റിങ് ലിസ്റ്റിലാണ് ഉള്ളതെന്നും കരുതുക. അതായത്, ട്രെയിൻ പുറപ്പെടുന്നതിനു മുൻപായി ചാർട്ട് തയ്യാറാക്കുന്നതു വരെ നിങ്ങളുടെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണെങ്കിൽ അത് ക്യാൻസൽ ചെയ്യുവാൻ നിങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ടിക്കറ്റ് തനിയെ റദ്ദാക്കപ്പെടും. പിന്നീട് ബാക്കിവരുന്ന തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരികയും ചെയ്യും.

സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ
ഇന്ത്യൻ റെയിൽവേയുടെ നിലവിലെ നിയമമനുസരിച്ച് സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ ടിക്കറ്റ് തുക തിരികെ ലഭിക്കില്ല. കണ്ടിജന്റ് ക്യാൻസലേഷനുകൾക്കും വെയിറ്റ്‌ലിസ്റ്റ് ചെയ്ത തത്കാൽ ടിക്കറ്റ് ക്യാൻസലേഷനുകൾക്കും നിയമങ്ങൾ അനുസരിച്ച് റെയിൽവേ നിരക്കുകൾ കുറയ്ക്കും. ഇതിൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം തത്കാൽ ഇ-ടിക്കറ്റുകളുടെ ഭാഗിക റദ്ദാക്കൽ റെയിൽവേ അനുവദിക്കും എന്നതാണ്.

ഓഫ് ലൈനിൽ ബുക്ക് ചെയ്ത തത്കാൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ
റെയിൽവേ റിസർവേഷൻ കൗണ്ടറിൽ നിന്നാണ് നിങ്ങൾ താത്കാൽ ടിക്കറ്റ് എടുത്തതെങ്കിൽ, തിരികെ കൗണ്ടറിൽ പോയി മാത്രമേ തത്കാൽ ടിക്കറ്റ് റദ്ദാക്കുവാൻ ഇന്ത്യൻ റെയിൽവേ നിയമങ്ങൾ അനുവദിക്കുന്നുള്ളൂ.

tatkal Ticket-things to know

തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്ന സാഹചര്യങ്ങൾ
ചില പ്രത്യേക ഘട്ടങ്ങളിൽ ക്യാൻസല്‌ ചെയ്ത തത്കാൽ ടിക്കറ്റുകൾക്ക് റെയിൽവേ മുഴുവൻ തുകയും റീഫണ്ട് നല്കും,.
1. ട്രെയിൻ വൈകിയാൽ- മൂന്നു മണിക്കൂറിൽ കൂടുതൽ സമയം യാത്രക്കാരൻ യാത്ര പുറപ്പെടേണ് സ്ഥലത്തു നിന്നു ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കും. എന്നാൽ യാത്ര പുറപ്പെടുന്ന സ്ഥലവും, ബോർഡിംഗ് പോയിന്റും വ്യത്യാസമുണ്ടെങ്കിൽ പുറപ്പെടുന്ന സ്ഥലമാകും കണക്കാക്കുക.
2. ട്രെയിൻ വഴിമാറി ഓടിയാൽ- മാറിയ റൂട്ടിൽ യാത്ര ചെയ്യുവാൻ യാത്രക്കാരൻ തയ്യാറാകുന്നില്ലെങ്കിൽ
3. ട്രെയിൻ വഴിമാറ്റി വിടുമ്പോൾ യാത്രക്കാരന്‍റെ ബോർഡിങ് സ്റ്റേഷനോ ഇറങ്ങേണ്ട സ്റ്റേഷനോ, ഇവ രണ്ടുോ പുതിയ റൂട്ടിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്രക്കാരന് റീഫണ്ട് ലഭിക്കാം
4. തത്കാലിൽ അനുവദിച്ച കോച്ച് ട്രെയിനിൽ ബന്ധിപ്പിക്കാത്ത സാഹചര്യത്തിലോ ഇതേ ക്ലാസിൽ പകരം സംവിധാനം ലഭ്യമാക്കാത്ത സാഹചര്യത്തിലും
5. ബുക്ക് ചെയ്തതിൽനിന്നു വ്യത്യസ്തമായി താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാൽ-ഇങ്ങനെ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യുവാൻ യാത്രക്കാരൻ റെഡിയാണെങ്കിൽ ആ ക്ലാസിന്റെ നിരക്കും തത്കാൽ ചാർജും ചേർന്ന തുക മാത്രമേ യാത്രക്കാരനിൽ നിന്നും ഈടാക്കും, ബാക്കി വരുന്ന തുക റെയിൽവേ റീഫണ്ട് ആയി നല്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+