നവംബർ മാസം വിനോദസഞ്ചാരികളെ സംബന്ധിച്ച് യാത്രകളുടെയും പരിപാടികളുടെയും മാസമാണ്, കേരളപ്പിറവി ആഘോഷിക്കുന്ന, വെയിലും മഴയും മാറി തണുപ്പിലേക്ക് നാടെത്തുന്ന സമയം. വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കാനും മലയാളികൾ തങ്ങളുടെ നാട് കാണാനിറങ്ങുന്നതുമായ ഈ സീസൺ മറ്റു പല സാംസ്കാരിക പരിപാടികളുടെയും സമയം കൂടിയാണ്. പാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും മുറുകെ പിടിക്കുന്ന മലയാളികൾക്ക് സന്ദർശിക്കാൻ നവംബറില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് അറിയേണ്ടെ?
കലകൾ, ക്ഷേത്രത്സവങ്ങള്‍, സാഹസിക ഫെസ്റ്റിവലുകൾ, സംഗീതോത്സവം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികള്‍ക്കാണ് നവംബർ മാസം സാക്ഷ്യം വഹിക്കുന്നത്. ഈ മാസത്തിൽ എവിടേക്ക് യാത്ര പോകണം എന്നു സംശയിക്കുന്നവർക്ക് സംശയമൊന്നുമില്ലാതെ തിരഞ്ഞെടുക്കാൻ പറ്റിയ പരിപാടികളും ഉത്സവങ്ങളും ഇതാ...
മലബാറിൽ തെയ്യക്കാലം
ദൈവം മണ്ണിലിറങ്ങുന്ന കാലമാണ് മലബാറുകാർക്ക് തെയ്യക്കാലം. തുലാം പത്തു മുതൽ വടക്കേ മലബാറിലെ തെയ്യം സീസണ്‍ തുടങ്ങിക്കഴിഞ്ഞു. അമ്പലങ്ങളിലും കാവുകളിലും തെയ്യക്കോലങ്ങളെ വരവേറ്റു തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെ തുടങ്ങുന്ന തെയ്യക്കാലത്ത് നാട്ടിൽ നിന്നും അകലെയുള്ളവർ തങ്ങളുടെ നാടിന്റെ ആഘോഷങ്ങളിലേക്ക് വരാൻ ആഗ്രഹിക്കുന്ന സമയമാണ്. കാവുകളുടെയും അമ്പലങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് തെയ്യംകെട്ടിയും മാറ്റങ്ങൾ വരും. മുഖത്തെഴുത്തു മുതൽ കെട്ടിയും മുടിയിലും രൂപത്തിലുമെല്ലാം ഇത് പ്രകടമാണ്.
വടക്കേ മലബാറിനു പുറത്തുള്ളവർക്ക് തെയ്യക്കാം തീർത്തും അപരിചിതമായ ഒരു സമയമാണ്. തെയ്യങ്ങൾ കാണാനും അറിയുവാനും കാവുകളുടെയും ക്ഷേത്രങ്ങളുടെയും തെയ്യം വൈബ് മനസ്സിലാക്കാനും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും കാസർകോഡ്, കണ്ണൂർ ജില്ലകളിൽ ഈ മാസത്തിൽ ഒരു സന്ദർശനം നടത്തണം. ക്ഷേത്രങ്ങളുമായോ അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലും തിയതികളും മറ്റു വിവരങ്ങളും ലഭിക്കും.
കൽപ്പാത്തി രഥോത്സവം 2024
പാലക്കാടുകാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കൽപ്പാത്തി രഥോത്സവം. എല്ലാ വർഷവും തുലാം 28, 29, 30 ദിവസങ്ങളിൽ നടക്കുന്ന രഥോത്സവം ഈ വർഷം 2024 നവംബർ 06 മുതൽ 16 വരെയാണു നടക്കുന്നത്. 13 ബുധനാഴ്ച ഒന്നാം തേരുത്സവം, 14 വ്യാഴാഴ്ച രണ്ടാം തേരുത്സവവും നടക്കും. പ്രധാന ദിവസമായ 15 ന് മൂന്നാം തേരുത്സവവും വൈകിട്ട് ദേവരഥസംഗമം എന്നിവ നടക്കും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ രഥങ്ങൾ പങ്കെടുക്കുന്ന തേരുത്സവമാണ് പ്രധാന ആകർഷണം. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കാനായി വരുന്നത്.
ചെമ്പൈ സംഗീതോത്സവം 2024
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ ഗുരുവായൂരിൽ നടക്കും. 15 ദിവസം നീണ്ടു നിൽക്കുന്ന ചെമ്പൈ സംഗീതോത്സവം സംഗീതാസ്വാദകരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഏകദേശം 60 വർഷക്കാലത്തോളം ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിക്കാലത്ത് സംഗീതോത്ലവം നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ദേവസ്വ അധികൃതരാണ് ഇത് നടത്തുന്നത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ്
ചെമ്പൈ സംഗീതോത്സവം നടക്കുന്നത്.
ഇന്‍റർനാഷണൽ ഇൻഡിപെന്‍ഡന്‍റ് മ്യൂസിക് ഫെസ്റ്റിവൽ
സംഗീതാസ്വാദകരാണ് നിങ്ങളെങ്കിൽ കോവളത്ത് നടക്കുന്ന ഇന്‍റർനാഷണൽ ഇൻഡിപെന്‍ഡന്‍റ് മ്യൂസിക് ഫെസ്റ്റിവൽ തീർച്ചയായും പങ്കെടുക്കേണ്ട ഒന്നാണ്. അന്താരാഷ്ട്ര സംഗീതജ്‍ഞരടക്കമുള്ളവർ ഇതിൽ പങ്കെടുക്കുന്നു. കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നവംബർ 22 മുതൽ 24 വരെയാണ് ഇത് നടക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















