Search
  • Follow NativePlanet
Share
» »ഗോവക്കാരൻറെ ബുദ്ധി, കേരളം ദൈവത്തിന്‍റെ സ്വന്തം നാടായത് ഇങ്ങനെ

ഗോവക്കാരൻറെ ബുദ്ധി, കേരളം ദൈവത്തിന്‍റെ സ്വന്തം നാടായത് ഇങ്ങനെ

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വാക്കിന് ഒരേയൊരു അർത്ഥമേ ഉള്ളൂ.. അത് കേരളമാണ്. ഏതു വൻകരകളിൽ ചെന്നാലും എത്ര സമുദ്രങ്ങൾ താണ്ടി പോയാലും എവിടുന്നാണെന്ന് ചോദിക്കുമ്പോൾ കേരളത്തെ പരിചയപ്പെടുത്താൻ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന മൂന്നേ മൂന്ന് മാന്ത്രിക വാക്കുകൾ മതി. കാലമിത്ര കഴിഞ്ഞിട്ടും ഒരു നാടിനെ ലോകം ഇങ്ങനെയൊരു പേരിൽ അടയാളപ്പെടുത്തണമെങ്കിൽ എന്താഴത്തിലാവും അത് പതിഞ്ഞിട്ടുണ്ടാവുക അല്ലേ?

ശരിക്കും കേരളത്തിന് ദൈവത്തിൻറ സ്വന്തം നാട് എന്ന പേര് എങ്ങനെയാണെന്ന് പലർക്കും അറിയുന്ന ഒരു കാര്യമല്ല. കേരളത്തിന്‍റെ ഭംഗിയാണ് ഈ വിശേഷണം കൊണ്ടുവന്നതെന്ന് ചിലർ വിശ്വസിക്കുമ്പോൾ
കേരളത്തിന്‍റെ ഉത്പത്തിയെക്കുറിച്ചുള്ള വിശ്വാസങ്ങളും മഹാബലിയുടെ ഭരണവും ഒക്കെയാണ് ദൈവത്തിന്‍റെ സ്വന്തം നാടാക്കിയതെന്നാണ് കുറച്ചുപേരുടെ വിശ്വാസം. ഇതാ ദൈവത്തിൻറ സ്വന്തം നാട് എന്ന വിശേഷണത്തിന് പിന്നിലെ കഥ എന്താണെന്ന് നോക്കാം.

 Kerala Gods Own Country

കേരളാ ടൂറിസത്തിന്‍റെ 1989 ലെ ക്യാംപയിന്‍ ആണ് കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാടാക്കി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ഈ മൂന്നു മാന്ത്രിക വാക്കുകളിൽ നമ്മുടെ നാടിന്റെ ഭാവി നിർണ്ണയിച്ചത് മുദ്ര കമ്മ്യൂണിക്കേഷന്‍റെ കോർപ്പറേറ്റ് ക്രിയേറ്റീവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ്. പിന്നീട് നടന്നത് ചരിത്രമാണ്. കേരളത്തെ ലോകമറിയുവാന്‍ ഈ മൂന്നൂ വാക്കുകൾ കാരണമായി. കാലമിത്ര മാറിയിട്ടും ഇന്നും ശക്തമായ , നീണ്ടു നിൽക്കുന്ന ക്യാംപയിൻ കൂടിയാണ് കേരളാ ടൂറിസത്തിന്‍റേത്.

പിന്നീട് 2000 ൽ കേരളംആദ്യത്തെ ട്രാവൽ മാർട്ടിന് വേദിയൊരുക്കി. അതേ വർഷം തന്നെയാണ് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേരിൽ അ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ മുദ്രാവാക്യം കേരളം പ്രഖ്യാപിച്ചതും. അങ്ങനെയാണ് കേരളം ലോകത്തിന് മുന്നിൽ ദൈവത്തിന്‍റെ സ്വന്തം നാടായി മാറിയത്.

എന്നാൽ കേരളാ വിനോദ സഞ്ചാര രംഗം ഇന്നു കാണുന്ന വിധത്തിലേക്ക് മാറിയിട്ട് അധികം നാളായില്ല. കൊവിഡിന് മുൻപ് സാമാന്യം ഭേദപ്പെട്ട വളർച്ചയായിരുന്നു നേടിയതെങ്കിലും കൊവിഡിന്‍റെ വരവോടെ തകിടം മറിഞ്ഞു. ഇന്ന് വീണ്ടും വളർച്ചയുടെ പാതയിലാണ് കേരളാ ടൂറിസം. കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് വിനോദസഞ്ചാരം കൊണ്ടുവന്ന വളര്ച്ച ചില്ലറയൊന്നുമല്ല.

കൊവിഡിന് ശേഷം ലോകരാജ്യങ്ങൾ ജോലിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതും ഡിജിറ്റൽ നൊമാഡ് വിസ അനുവദിക്കാൻ ആരംഭിച്ചതും വർക്കസ്റ്റേഷനും സ്റ്റേക്കേഷനും പ്രചാരം നേടിയതും കേരളത്തിലെ വിനോദസഞ്ചാരത്തിന് കുറച്ചൊന്നുമല്ല പ്രയോജനം നല്കിയിട്ടുള്ളത്.

ലോകത്തിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ പലപ്പോഴും ഇടം നേടുന്ന കേരളം ഇവിടെയെത്തുന്നവരെ നിരാശരാക്കില്ല.
മലനിരകളും കായലുകളും തടാകങ്ങളും വന്യജീവി സങ്കേതങ്ങളും മാത്രമല്ല, പുഴകളും അരുവികളും കൃഷിയും നാടൻ സംസ്കാരവും ഇവിടുത്തെ രുചികളും ജീവിതരീതികളും കലകളും വരെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+