Search
  • Follow NativePlanet
Share
» »കാസര്‍കോട്- തിരുവനന്തപുരം റൂട്ടിൽ രണ്ടാം വന്ദേഭാരത്, വരുന്നു ഞായറാഴ്ച മുതൽ.. അറിയാം സമയക്രമം

കാസര്‍കോട്- തിരുവനന്തപുരം റൂട്ടിൽ രണ്ടാം വന്ദേഭാരത്, വരുന്നു ഞായറാഴ്ച മുതൽ.. അറിയാം സമയക്രമം

തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത് സർസീസിനു ശേഷം കേരളം മുഴുവൻ രണ്ടാമത്തെ കേരളാ വന്ദേ ഭാരത് എക്സ്പ്രസിനുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ ആകാംക്ഷയ്ക്ക് വിരാമമിട്ട് കാസര്‍കോട്- തിരുവനന്തപുരം റൂട്ടിൽ രണ്ടാം വന്ദേ ഭാരത് പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 24 ഞായാറാഴ്ച മുതൽ സര്‍വീസ് തുടങ്ങാൻ ആണ് സാധ്യത

കേരളത്തിന്‍റെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയം വഴി സർവീസ് നടത്തുന്ന സാഹചര്യത്തിൽ രണ്ടാം വന്ദേ ഭാരത് ആലപ്പുഴ വഴി സർവീസ് നടത്തുമെന്നാണ് വാര്‍ത്ത. കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.

Kerala Second Vande Bharat-Thiruvananthapuram Kasaragod

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത്- സമയം

കാസർകോഡ് നിന്ന് രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന വന്ദേ ഭാരത് എട്ടു മണിക്കൂർ സഞ്ചരിച്ച് വൈകുന്നേരം 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 4.05ന് ആരംഭിക്കുന്ന മടക്കയാത്ര 7 മണിക്കൂർ 55 മിനിറ്റ് സഞ്ചരിച്ച് രാത്രി 11.55 ന് കാസര്‍കോട് എത്തിച്ചേരുന്ന വിധത്തിലാണ് നിലവിൽ സമയക്രമീകരണം നടത്തിയിരിക്കുന്നത്.

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത്- സ്റ്റോപ്പുകൾ

തിരുവനന്തപുരവും കാസർകോഡും കൂടാതെ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുകൾ ഉണ്ട്. ആഴ്ചയിൽ ആറു ദിവസവും സർവീസ് ഉണ്ടായിരിക്കും. ഏത് ദിവസമാണ് സർവീസ് ഇല്ലാത്തത് എന്നത് പുറത്തുവന്നില്ല.

 kerala-vande-bharat-

തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത്

16 കോച്ചുകളുമായാണ് കേരളത്തിന്റെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്.
തിരുവനന്തപുരത്തു നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന കേരളാ വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് തുടങ്ങി രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. രാജ്യത്തെ ഏറ്റവും ജനപ്രിയ വന്ദേ ഭാരത് സർവീസാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ്.

9 വന്ദേ ഭാരത് ട്രെയിനുകൾ

ഞായറാഴ്ച ആകെ 9 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്ത് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിൽ കാസർകോഡ്- തിരുവനന്തപുരം വന്ദേ ബാരത് കൂടാതെ ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി എന്നീ രണ്ടു സർവീസുകൾ ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+