ഖിർസു
ആപ്പിൾ തോട്ടങ്ങളുടെയും ഓക്ക്, ദേവദാരു മരങ്ങളുടെയും ഇടയിൽ ഹിമാലയ കാഴ്ചകളിലേക്ക് കണ്ണും തുറന്നു കിടക്കുന്ന ഒരിടം..ഖിർസു!. ഹിമാലയത്തിന്റെയും ഉത്തരാഖണ്ഡിന്‍റെയും തനി ഗ്രാമീണ കാഴ്ചകളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉത്തരാഖണ്ഡിലെ അധികം അറിയപ്പെടാത്ത ഇടമാണ്.
ബഹളം ഔട്ട്
നാട്ടിലെ ബഹളത്തിൽ നിന്നും വെയിലിൽ നിന്നുമൊക്കെ രക്ഷപെട്ട് എവിടെയെങ്കിലും പോയി കുറച്ച് നാൾ കഴിഞ്ഞ് വരുണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? അങ്ങനെയുള്ളവർക്ക് രണ്ടാമതൊരു ആലോചയ്ക്ക് പോലും നിൽക്കാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണി ഖുർസു എന്നതിൽ മറ്റൊരു അഭിപ്രായമില്ല. ആരും ശല്യപ്പെടുത്തുവാനും പിന്നാലെ വരുവാനും ഒന്നുമില്ലാതെ ഇഷ്ടം പോലെ സമയം ചിലവഴിക്കാം എന്നാതാണ് ഇവിടുത്ത ആകർഷണം.
സോളോ ട്രാവൽ ആണോ...ഇങ്ങു പോരെ
ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ഒരു മടിയും കൂടാതെ ഇവിടേക്ക് വരാം. ബഹളങ്ങളിൽ നിന്നെല്ലാം മാറി നടക്കുന്നവർ ഒറ്റയ്ക്ക് വരുന്നതായിരിക്കും കൂടുതൽ നല്ലത്. വെറുതേ സ്ഥലങ്ങൾ കാണാനിറങ്ങുന്നവർക്കും ട്രക്കിങ്ങിനായി വരുന്നവർക്കും ഒക്കെ ഇവിടം യോജിച്ചതാണ്. വെറുതെ ഇതുവഴിയുള്ള നടത്തവും ഹിമാലയ കാഴ്ചകളും മലനിരകളും ഒക്കെ മറക്കാനാവാത്ത ദിവസങ്ങളായിരിക്കും ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുക.
കാണേണ്ട കാഴ്ചകൾ
ജ്വൽപാ ദേവി ക്ഷേത്രമാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ പ്രധാനപ്പെട്ടത്. നവരാത്രി ദിവസങ്ങളിലാണ് ഇവിടെ പ്രധാന ആഘോഷങ്ങൾ നടക്കുക. ഇവിടുത്തെ മറ്റൊരു ക്ഷേത്രമാണ് ഗാണ്ഡിയാൽ ദേവ്താ ക്ഷേത്രം. ദവാൽഗർഹ്, പൗരി തുടങ്ങിയ സ്ഥലങ്ങളും ഇവിടെ നിന്നും സന്ദർശിക്കാം.
പൗരി
സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ ആസ്ഥാനമാണ് പൗരി. കണ്ടോലിയ മലനിരകളുടെ വടക്കന്‍ ചരിവായ പൗറി ദേവദാരുക്കാടുകള്‍ നിറഞ്ഞതാണ്. വിനോദസഞ്ചാരികള്‍ക്ക് അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പൗരി കാഴ്ച വക്കുന്നത്. മഞ്ഞുമൂടിയ മലനിരകളായ ബണ്ഡാര്‍പഞ്ച്, ജോന്‍ലി, ഗാംഗോത്രി ഗ്രൂപ്പ്, നന്ദാദേവി, ത്രിശൂല്‍, ചൗഖാംബ, ഗോരി പര്‍വത്, സ്വര്‍ശരോഹിണി, ജോഗിന്‍ ഗ്രൂപ് തലയ്യസാഗര്‍, കേദാര്‍ നാഥ്, സുമേരു, നീല്‍ കാന്ത് എന്നിവടങ്ങളിലെ കാഴ്ള്‍ ആസ്വാദ്യകരമാണ്. അളകനന്ദ, നയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. പിക്നിക് കേന്ദ്രങ്ങളാലും, ക്ഷേത്രങ്ങളാലും , കാഴ്ചാകേന്ദ്രങ്ങളാലും പ്രശസ്തമാണ് പൗറി. ചൗഖാംബ കാഴ്ചാകേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഹിമാലയന്‍ കൊടുമുടിക്കാഴ്ചയും മഞ്ഞുപാടികള്‍ ഒഴുകി നടക്കുന്ന ദൃശ്യവും നയനസുന്ദരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ മുകളലുള്ള ഖിര്‍സുവാണ് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം. ശബ്ദമുഖരിതമായ നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കിളികളുടെ കളകളാരവം മാത്രമുള്ള ശാന്തമായ സ്ഥലമാണ് പൗറി.
സന്ദർശിക്കുവാൻ പറ്റിയ സമയം
സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
എത്തിച്ചേരുവാൻ
റോഡ് മാര്‍ഗമത്തൊന്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ പൗറിയിലേക്ക് ലഭ്യമാണ്. പൗറിക്കും റിഷികേഷിനുമിടയില്‍ നിരവധി സര്‍ക്കാര്‍-സ്വകാര്യ സര്‍വീസുകളുണ്ട്. ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി നഗരങ്ങളില്‍ നിന്നും പൗറിയിലേക്ക് ബസ് ലഭ്യമാണ്.
പൗറിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കോട്ദ്വാരയിലാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍.
155 കിലോമീറ്റര്‍ അകലെയുള്ള ഡെഹ്റാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് അടുത്ത വിമാനത്താവളം.
പൗറിയിൽ നിന്നും 19 കിലോമീറ്ററാണ് ഖിർസുവിലേക്കുള്ള ദൂരം.