Search
  • Follow NativePlanet
Share
» »കൊച്ചി മുഴുവൻ കറങ്ങിയാലും ഈ അഞ്ചിടങ്ങളും കണ്ടവർ കാണില്ല..കൊച്ചിയിലെ ചരിത്രക്കാഴ്ചകൾ

കൊച്ചി മുഴുവൻ കറങ്ങിയാലും ഈ അഞ്ചിടങ്ങളും കണ്ടവർ കാണില്ല..കൊച്ചിയിലെ ചരിത്രക്കാഴ്ചകൾ

കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് അതിന്‍റെ വൈബ് ആണ്. നഗരത്തിന്‍റെ തിരക്കിനും ബഹളങ്ങൾക്കും ഒപ്പം പഴമയും പാരമ്പര്യവും മാഞ്ഞിട്ടില്ലാത്തെ, ഇന്നലെകളെ ഇന്നോട് ചേർത്തുപിടിക്കുന്ന കൊച്ചി യിലെ കാഴ്ചകളാവട്ടെ എത്ര കണ്ടാലും തീരുകയുമില്ല. രാവിലെ മുതൽ രാത്രി വരെ മിണ്ടിയും പറഞ്ഞും മടുക്കാതെ കണ്ടുനടക്കാൻ പറ്റിയ ഇടങ്ങൾ ഇഷ്ടംപോലെ കൊച്ചിയിലുണ്ട്. വെറുതേയൊന്ന് നടന്നാൽ പോലും കൊച്ചി അതിശയിപ്പിക്കും.

അടിച്ചുപൊളി കാഴ്ചകൾക്കൊപ്പം കൊച്ചിയിലെ ചരിത്രകാഴ്ചകൾ തേടിയും ഇഷ്ടംപോലെ ആളുകൾ ഇവിടെ വരുന്നു. ആധിപത്യത്തിന്‍റെയും കയ്യേറ്റത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും കഥകൾ പറഞ്ഞുതരുന്ന മ്യൂസിയങ്ങൾ ഈ ചരിത്രപ്രേമികൾക്ക് വഴി കാണിക്കും. ഇതാ കൊച്ചിയിൽ നിങ്ങൾക്ക് സന്ദർശിക്കാൻ പറ്റിയ മ്യൂസിയങ്ങൾ ഉൾപ്പെടെയുള്ള 5 ചരിത്രയിടങ്ങൾ പരിചയപ്പെടാം...

 historical-places-in-kochi

PC: Kerala Folklore Museum

1. കേരള ഫോക‌്‌ലോർ മ്യൂസിയം

കൊച്ചിയിൽ തേവര ഫെറിക്ക് സമീപം പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആണ് പ്രസിദ്ധമായ കേരളാ ഫോക്ലോർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക ആർക്കിടെക്ച്വറല്‌ മ്യൂസിയം ആയ ഇത് ചരിത്രപ്രേമികൾക്കും ചരിത്രാന്വേഷികൾക്കും മുന്നിൽ തുറക്കുന്നത് ഇന്നലെകളുടെ ഒരു വലിയ ലോകമാണ്. ഒരു വാസ്തുവിദ്യാ ഗാലറിയാണ് ഇത് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

മലബാർ വാസ്തുവിദ്യ, കൊച്ചിൻ, തിരുവിതാംകൂർ വാസ്തുവിദ്യാ വിദ്യാലയങ്ങൾ എന്നിങ്ങനെ കേരളത്തിലെ 3 വാസ്തുവിദ്യാ സ്കൂളുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വലിയ വാസ്തുവിദ്യാ സ്ഥാപനം. മൂന്നു നിലകളിലായി കലാവസ്തുക്കളും ചരിത്രസാധനങ്ങളും പുരാവസ്തുക്കളും മനോഹരമായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവയുടെ ചരിതത്രവും വേഷവിധാനങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഇടമാണിത്.

രണ്ടാമത്തെ നിലയായ കാഞ്ഞദളത്തെ അലങ്കരിക്കുന്നത് ചുവർ ചിത്രങ്ങളാണ്. മൂന്നാം നിലയിലെ പെർഫോമൻസ് തിയേറ്ററിൽ ആണ് എല്ലാ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങേറുന്നത്. രാവിലെ 09:30 മുതൽ വൈകുന്നേരം 06:00 വരെയാണ് പ്രവേശനം.

 indo-portuguese-museum

PC: Kerala Tourism

2. ഇന്തോ പോർച്ചുഗീസ് മ്യൂസിയം

കൊച്ചിയുടെ ചരിത്രം പറയുന്ന മറ്റൊരിടമാണ് ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഇന്തോ പോർച്ചുഗീസ് മ്യൂസിയം. കൊച്ചിയിലെ പോർച്ചുഗീസുകാരുടെ ചരിത്രം പറയുന്നതാണ് ഈ മ്യൂസിയം. ഇന്തോ-പോർച്ചുഗീസ് ക്രിസ്ത്യൻ കലയുടെ പൈതൃകം മനസ്സിലാക്കുവാൻ ഇതിലും പറ്റിയ വേറൊരു സ്ഥലമില്ല. കൊച്ചി ബിഷപ്പ് ആയിരുന്ന ഡോ. ജോസഫ് കുരീത്രയാണ് ഇതിന്‍റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.

അഞ്ച് വിഭാഗങ്ങളുള്ള മ്യൂസിയത്തിൽ ഒരുപാട് കലാവസ്തുക്കളും സഭയെ സംബന്ധിച്ചെടുത്തോളം വിശുദ്ധമായ വസ്തുവായ അൾത്താരയുടെ ഒരു ഭാഗം, വിലകൂടിയ ലോഹങ്ങൾ എന്നിവയൊക്കെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെയും ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 6.00 വരെയും ആണ് പ്രവേശനം. തിങ്കളാഴ്ചകളിലും എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവേശനമില്ല.

 mattancherry-palace-

PC: Kerala Tourism

3. മട്ടാഞ്ചേരി പാലസ്

കൊച്ചിയൽ കാണാൻ പറ്റിയ മറ്റൊരു ചരിത്രയിടമാണ് മട്ടാഞ്ചേരി പാലസ്. പോർച്ചുഗീസുകാരാണ് പണിതതെങ്കിലും അറ്റുകുറ്റപ്പണി നടത്തിയ ഡച്ചുകാരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മട്ടാഞ്ചേരിയിലെ പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം 1545 കാലത്ത് പോർച്ചുഗസുകാർ നടത്തിയ ഒരു കൊള്ളയിൽ അസന്തുഷ്ടനായ കൊച്ചി രാജാവിനെ പ്രീതിപ്പെടുത്താനായി അവർ സമ്മാനിച്ചതാണെന്നാണ് ചരിത്രം.

ചുവര്‍ ചിത്രങ്ങൾ, ആയുധങ്ങൾ, രാജാവിന്റെ വസ്ത്രങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ചകളിൽ അവധിയാണ്. മട്ടാഞ്ചേരിയിലെ പാലസ് റോഡിലാണ് മട്ടാഞ്ചേരി പാലസ് സ്ഥിതി ചെയ്യുന്നത്.

4. ഫോര്‍ട്ട് കൊച്ചി

എറണാകുളത്ത് എത്തിയാൽ ചരിത്രക്കാഴ്ചകളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ബോട്ടിറങ്ങുന്നതു മുതല്‍ ഇവിടെ കണ്ണിൽപ്പെടുന്നതെല്ലാം ചരിത്രക്കാഴ്ചകളാണ്. പുരാതനങ്ങളായ കെട്ടിടങ്ങൾ, ദേവാലയങ്ങൾ, തെരുവുകൾ, ചീനവലകൾ എന്നിങ്ങനെ കാഴ്ചകൾ നിരവധിയുണ്ട് ആസ്വദിക്കാൻ.

 international-coir-museum-alappuzha

5. ഇന്‍റർനാഷണൽ കയർ മ്യൂസിയം

പട്ടികയിലെ അഞ്ചാമത്തെ ഇടമായ ഇന്‍റർനാഷണൽ കയർ മ്യൂസിയം പക്ഷേ, കൊച്ചിയിൽ അല്ല സ്ഥിതി ചെയ്യുന്നത്. 44 കിലോമീറ്റർ അകലെ ആലപ്പുഴയിലെ കലവൂരിലാണ് കേരളത്തിലെ ഇന്‍റർനാഷണൽ കയർ മ്യൂസിയം ഉള്ളത്. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ ചകിരിയുടെ പരിണാമം കണ്ടുമനസ്സിലാക്കാം. കയറിന്‍റെ കഥ പറയുന്ന ഇവിടെ വിദേശികൾ ഉൾപ്പെടെ ധാരാളംപേർ എത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+