Search
  • Follow NativePlanet
Share
» »കൊച്ചി യാത്ര: കടലും കായലും കണ്ടൊരു ദിനം, ഫോർട്ട് കൊച്ചിയിൽ തുടങ്ങി മറൈൻ ഡ്രൈവിലെ സായാഹ്നം വരെ

കൊച്ചി യാത്ര: കടലും കായലും കണ്ടൊരു ദിനം, ഫോർട്ട് കൊച്ചിയിൽ തുടങ്ങി മറൈൻ ഡ്രൈവിലെ സായാഹ്നം വരെ

കൊച്ചി യാത്ര: കൊച്ചിയിൽ എത്തിയാൽ കുറച്ച് കറങ്ങിയില്ലെങ്കിൽ ഒരു സുഖമില്ല. മെട്രോയിൽ കയറിയും മാളുകളിൽ പോയും നല്ല കിടിലൻ ഭക്ഷണം കഴിച്ചുമെല്ലാം കൊച്ചിയിലെ സമയം ചെലവഴിക്കാം. ഇനി യാത്രകളിലാണ് താല്പര്യമെങ്കിലോ? ഒരു പകലിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങൾ ഇഷ്ടം പോലെയുണ്ട് എറണാകുളത്തും പരിസരത്തുമായി.

അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിലൂടെ, കൊച്ചി കാഴ്ചകൾ ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ ഇവിടെ കൂടിക്കോളൂ. ഫോർട്ട് കൊച്ചിയും ക്ഷേത്രങ്ങളും ബീച്ചും മറൈൻ ഡ്രൈവും ഉൾപ്പെടെ കൊച്ചിയിൽ കാണേണ്ട ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

10 Places In And Around Ernakulam

PC: Unsplash

1. ഫോർട്ട് കൊച്ചി

കൊച്ചിയിൽ വന്നിട്ട് ഫോർട്ട് കൊച്ചി കണ്ടില്ലെങ്കിൽ അതിലം വലിയ നഷ്ടം വേറെയില്ല. ഒരു ദിവസം കൊച്ചിയിൽ ഉണ്ടെങ്കിൽ അതിരാവിലെ തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വെച്ചുപിടിക്കാം. കൊളോണിയൽ ഭംഗി ഇന്നും മായാതെ നിൽക്കുന്ന ഇവിടം തീർത്തും വിഭിന്നമായ കാഴ്ചകളാൽ സമ്പന്നമാണ്. എത്ര മാറ്റങ്ങൾ വന്നാലം കാലമെത്ര പോയാലും ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും ശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്. ഫോർട്ട് കൊച്ചി ബീച്ച്, ചീനവലകൾ, ബോട്ട് യാത്ര, പഴയ രുചികൾ വിളമ്പുന്ന ഇടങ്ങൾ, പ്രദർശന ശാലകൾ, പള്ളികൾ എന്നിങ്ങനെ നൂറുകൂട്ടം കാഴ്ചകൾ ഇവിടെയുണ്ട്.

2. ചീനവലകൾ

കൊച്ചിയിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ കടലിലും കായലിലും സുലഭമായി കാണുന്ന ചീനവലകൾ ആണ്. കൊച്ചിയുടെ ലാൻഡ് മാർത്ത് എന്നുതന്നെ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇവിടം കൊച്ചിയുടെ സമ്പന്നമാ സംസ്കാരത്തിന്‍റെ അടയാളമെന്നും പറയാം. കായലിന്റെ ആഴംകറഞ്ഞ തീരത്ത് നട്ടുന്ന ഈ വലയും സംവിധാനങ്ങളും ഗംഭീരമായ കാഴ്ചാനുഭവം നല്കുന്നു. ഫോർട്ട് കൊച്ചിയിലും പരിസരത്തുമാണ് ഇത് കൂടുതലും കാണാൻ സാധിക്കുക.

chinese-fishnets-

3. പ്രിൻസസ് സ്ട്രീറ്റ്

ഫോർട്ട് കൊച്ചിയിൽ തന്നെ പോകുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് പ്രിൻസസ് സ്ട്രീറ്റ്. ലോഫേഴ്സ് സ്ട്രീറ്റ് എന്നും അറിയപ്പെടുന്ന ഇവിടം കൊച്ചിയുടെ പഴയതും പുതിയതുമായ കാഴ്ചകൾ ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ്. ഫോർട്ട് കൊച്ചിയിലെ രാത്രി ജീവിതം ആസ്വദിക്കാൻ പറ്റിയ പ്രിൻസസ് സ്ട്രീറ്റ് സഞ്ചാരികൾക്കും ചരിത്രപ്രേമികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇടമാണ്. ബ്രിട്ടീഷുകാരുടെ മാത്രമല്ല, ഫ്രഞ്ച്, ഡച്ച്, പോർച്ചുഗീസ് സ്റ്റൈലുകളും ഇവിടെ സന്ദർശകർക്ക് കാണാം.

4. പരദേശി സിനഗോഗ്

ഫോർട്ട് കൊച്ചിയിൽ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് പരദേശി സിനഗോഗ്. ഏറ്റവും പഴയ സിനഗോഗുകളിൽ ഒന്നായ ഇവിടം 1568 ലാണ് നിർമ്മിക്കുന്നത്. ഇന്ന് കൊച്ചി യാത്രകളിൽ ഏവരും പോകുവാൻ ആഗ്രഹിക്കുന്ന ഇവിടം ഇന്ന് ഇന്ത്യയിലെ ജൂതമത വിശ്വാസികളുടെ ഏത ആരാധനാലയം കൂടിയാണ്. മറ്റൊരിടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള നിർമ്മാണവും കൗതുക വസ്തുക്കളും ഇവിടെ കണ്ടെത്താം.

5. ബോൾഗാട്ടി പാലസ്

ഇന്ന് കേരളത്തിലെ ഏറ്റവും പേരുകേട്ട പൈതൃക ഹോട്ടലുകളിൽ ഒന്നാണ് കൊച്ചിയിലെ ബോൾഗാട്ടി പാലസ്. 1744-ൽ ഡച്ചുകാർ നിർമ്മിച്ച ഈ കൊട്ടാരം ഒരു ചരിത്ര നിർമ്മിതി തന്നെയാണ്. ഹോളണ്ടിനു പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന ഡച്ച് പാലസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ ഔദ്യോഗിക വസതി കൂടിയായിരുന്നു ഇവിടം. ഇന്ന് കെടിഡിസി ആണ് ഇത് പരിപാലിക്കുന്നത്.

kochi

6. മറൈൻ ഡ്രൈവ്

കൊച്ചിയിലെ വൈകുന്നേരം ആസ്വദിക്കാൻ പറ്റിയ ഇടമാണ് മറൈൻ ഡ്രൈവ്. രാത്രിയിൽ ഏറ്റവും തിരക്കുള്ള സ്ഥലം കൂടിയായ മറൈൻ ഡ്രൈവ് ഒരു ദിവസത്തെ ക്ഷീണം മാറ്റാനും കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവരാണ് അധികവും. പുറത്തുനിന്നുള്ളവരേക്കാൾ കൊച്ചിക്കാർ തന്നെയാണ് ഇവിടെ കൂടുതലായി വരുന്നത്. ഇവിടുത്തെ സൂര്യാസ്തമയവും നല്ല ഒരു അനുഭവമായിരിക്കും.

7. തൃക്കാക്കര ക്ഷേത്രം

കൊച്ചിയിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, വാമനനെ ആരാധിക്കുന്ന ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിങ്ങമാസത്തിലെ ഓണാഘോഷവും തിരുവോണ ദിവസത്തിലെ ഓണസദ്യയും ഇവിടുത്തെ പ്രധാന പരിപാടികളിൽ ഒന്നാണ്. വാമനനേയും മഹാബലിയേയും ഒരേപോലെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടെ ശിവനെയും ആരാധിക്കുന്നുണ്ട്. ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ശിവക്ഷേത്രത്തിലുള്ളതെന്നാണ് കരുതപ്പെടുന്നത്.

8. ചെറായി ബീച്ച്

കൊച്ചി യാത്രയിലെ വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് ചെറായി ബീച്ച്. കൊച്ചിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഇവിടം മനോഹരമാണെന്നു മാത്രമല്ല, ആവശ്യത്തിനു വൃത്തിയും ശാന്തതയും ഉള്ള സ്ഥലം കൂടിയാണ്. ശക്തി കുറഞ്ഞ തിരമാലകളാണ് ഇവിടെയുള്ളതെന്നതിനാൽ കുട്ടികളെയും കൂട്ടി സുരക്ഷിതമായി പോകുവാനും കഴിയും.

9. വില്ലിങ്ടൺ ഐലൻഡ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപാണ് കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ലോർഡ് വെല്ലിങ്ടണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ.

10 . ഇൻഡോ പോർച്ചുഗീസ് മ്യൂസിയം

പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ സ്വാധീനം വ്യക്തമാക്കുന്ന, ചരിത്രം പറയുന്ന ഒന്നാണ് ഇൻഡോ പോർച്ചുഗീസ് മ്യൂസിയ. ആ കാലത്തെ പല ചരിത്രസാധനങ്ങളും കലാവസ്തുക്കളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന് അഞ്ച് ഭാഗങ്ങൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ ബിഷപ്പ് കുരീത്തറ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ചകളിൽ ഇത് തുറക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+