Search
  • Follow NativePlanet
Share
» »വെയിലിനെപ്പോലും തടയുന്ന പച്ചപ്പ്, ആനണ്ടിയിൽ ഓഫ്റോഡ് യാത്ര.. സാഹസികതയും ആവേശവും ഒരുമിച്ച്.. മെയ് പാക്കേജുകൾ

വെയിലിനെപ്പോലും തടയുന്ന പച്ചപ്പ്, ആനണ്ടിയിൽ ഓഫ്റോഡ് യാത്ര.. സാഹസികതയും ആവേശവും ഒരുമിച്ച്.. മെയ് പാക്കേജുകൾ

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ വീണ്ടും സജീവമായിരിക്കുകയാണ്. പരീക്ഷകളും തിരക്കും കഴിഞ്ഞ് എല്ലാവരും യാത്ര പോകാൻ ആഗ്രഹിച്ചിരിക്കുന്ന നേരം. കുട്ടികൾക്കാവട്ടെ, സ്കൂൾ തുറക്കുന്നതിനു മുൻപേ കുറച്ചിടങ്ങൾ കൂടി കണ്ടുവരാനുള്ള ആഗ്രഹം. ഇതെല്ലാം മുന്നിൽ കണ്ട് എറണാകുളം ഡിപ്പോ മെയ് 1 മുതൽ തന്നെ ഇഷ്ടംപോലെ യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.

‌പ്രകൃതി സൗന്ദര്യം കണ്ട് ആസ്വദിച്ചുള്ള മലക്കപ്പാറ യാത്ര മുതൽ ഓഫ്റോഡിന്‍റെയും കാടിന്‍റെയും കാഴ്ചകള് തരുന്ന സന്തോഷം അറിയുവാനുള്ള മാമലക്കണ്ടവും കേരളത്തിന്‍റെ സ്കോട്ലൻഡ് ആയ വാഗമൺ പാക്കേജുമടക്കം ഇഷ്ടംപോലെ ഏകദിന യാത്രകൾ ഉണ്ട്. വീട്ടിൽ നിന്ന് മാറി നിൽക്കാൻ പറ്റാത്തവർക്കു പോലും പോകാൻ സാധിക്കുന്ന വിധത്തില്ഡ, രാത്രിയിൽ മടങ്ങിയെത്തുന്ന യാത്രകളും ഇക്കൂട്ടത്തിലുണ്ട്.

KSRTC Ernakulam One Day Tour Packages - May 2025-Starts at 670

മലക്കപ്പാറ യാത്ര

എറണാകുളം ഡിപ്പോയിൽ നിന്ന് മെയ് മാസത്തിലെ ആദ്യ യാത്ര മലപ്പാറയിലേക്കാണ്. തൃശൂർ ജില്ലയുടെ അതിർത്തിയിലേക്ക് അതിരപ്പിള്ളിയും വാഴച്ചാലും കടന്നു പോകുന്ന ഏകദിന യാത്ര ഒരു ദിവസം മുഴുവനും കൺകുളിര്‍ക്കെ പ്രകൃതിയെ അറിയുവാനും കാണാനും അവസരമൊരുക്കുന്നു. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 11.00 മണിക്ക് തിരികെ വരുന്നു. യാത്രാ ചെലവ് മാത്രം 640 രൂപ.
യാത്രാ തിയതി- മെയ് 1, 18.

മാമലക്കണ്ടം യാത്ര

ഓഫ്രോഡ് വൈബില്‍ പച്ചപ്പും പാറക്കെട്ടും കണ്ട് കാടിന്‍റെ നിഗൂഢ സൗന്ദര്യം ആസ്വദിച്ച് പോകാൻ പറ്റിയ ഇടമാണ് മാമലക്കണ്ടം. എറണാകുളത്ത് തന്നെുള്ള ഇവിടേക്ക് കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി എത്താം. വെയിൽപോലും മുടക്കി നിൽക്കുന്ന സമൃദ്ധമായ പച്ചപ്പാണ് ഇവിടുത്തെ ഒരാകർഷണം.
രാവിലെ 5.15 മണിക്ക് പുറപ്പെട്ട് രാത്രി 12.30 മണിക്ക് തിരികെ വരുന്നു. യാത്രാ ചെലവ് ഭക്ഷണം ഉൾപ്പെടെ 830 രൂപ.
യാത്രാ തിയതി- മെയ് 1, 3, 11, 17, 25.

വാഗമൺ പരുന്തുംപാറ

വാഗമണ്ണും പരുന്തുംപാറയും കണ്ടുവരുന്ന ഏകദിന യാത്രയും ഇവിടുന്നുണ്ട്. പൈൻമരക്കാട്, വാഗമൺ ലേക്ക്, പുൽമേട് തുടങ്ങിയ സ്ഥലങ്ങളും വൈകുന്നേരം പരുന്തുംപാറയുടെ ഭംഗിയും ആസ്വദിക്കുന്ന തരത്തിലാണ് യാത്ര,
രാവിലെ 5.30 മണിക്ക് പുറപ്പെട്ട് രാത്രി 11.45 മണിക്ക് തിരികെ വരുന്നു. യാത്രാ ചെലവ് ഉച്ച ഭക്ഷണം ഉൾപ്പെടെ 760 രൂപ.
യാത്രാ തിയതി- മെയ് 3, 20.

കാന്തല്ലൂര്‍

കേരളത്തിന്‍റെ കാശ്മീർ ആയ, ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്ന കാന്തല്ലൂരിലേക്കും എറണാകുളത്ത് നിന്ന് ഏകദിന യാത്ര ഒരുക്കുന്നു. ഓഫ്റോഡ് ജീപ്പ് യാത്ര ഉള്‍പ്പെടെ സാഹസികമായ ഒരു പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 5.15 മണിക്ക് പുറപ്പെട്ട് രാത്രി 12.30ന് തിരികെ വരുന്നു. യാത്രാ ചെലവ് ഉച്ച ഭക്ഷണവും ജീപ്പ് സഫാരിയം ഉൾപ്പെടെ 1410 രൂപ.
യാത്രാ തിയതി- മെയ് 4, 17, 25

ആലപ്പുഴ ഹൗസ് ബോട്ട്

കേരളത്തിലെവിടെ ജീവിക്കുന്നവർക്കും ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രയെന്നു പറഞ്ഞാൽ അറിയാതെ തന്നെ ഒന്നാഗ്രഹിച്ചു പോകുന്ന യാത്രയാണ്. ആലപ്പുഴയുടെ ഗ്രാമഭംഗിയും സാധാരണ ജീവിതകളും ഒക്കെ കാണാനും പരിചയപ്പെടുവാനും അവസരമൊരുക്കുന്ന യാത്രയിൽ കെട്ടുവള്ളത്തിലിരുന്ന് ക്ഷണം കഴിക്കാനൂം അവസരമുണ്ട്.
രാവിലെ 8.15 മണിക്ക് പുറപ്പെട്ട് രാത്രി 11.00ന് തിരികെ വരുന്നു. യാത്രാ ചെലവ് ഉച്ച ഭക്ഷണവും ഉൾപ്പെടെ 1360 രൂപ.
യാത്രാ തിയതി - മെയ് 11.

ചതുരംഗപ്പാറ യാത്ര

നിർത്താതെ കാറ്റുവീശുന്ന, കാറ്റാടിപ്പാടങ്ങളുടെയും പശ്ചിമഘട്ടത്തിന്‍റെയും കാഴ്ചകൾ നല്കുന്ന ഇവിടം ഒറ്റിവസം കൊണ്ടു കണ്ടുവരുന്ന യാത്രയാണ് എറണാകുളത്ത് നിന്നുള്ളത്.
രാവിലെ 5.30 മണിക്ക് പുറപ്പെട്ട് രാത്രി 12.00ന് തിരികെ വരുന്നു. യാത്രാ ചെലവ് മാത്രം 670 രൂപ.

യാത്രാ തിയതി - മെയ് 12, 24.

തിരുവനന്തപുരം ക്ഷേത്ര ദർശനം

ആറ്റുകാൽ ക്ഷേത്രം, പത്മാനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ക്ഷേത്രം തുടങ്ങിയ തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദർശിച്ചു വരുന്നതാണ്
തിരുവനന്തപുരം ക്ഷേത്ര ദർശനം പാക്കേജ്.
പുലർച്ചെ 3.00 മണിക്ക് പുറപ്പെട്ട് 12.30ന് മടങ്ങിയെത്തും. എസി ബസിലുള്ള യാത്രയ്ക്ക് യാത്രാ ചെലവ് മാത്രം 1760 രൂപ.
യാത്രാ തിയതി- മെയ് 15
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
മിഥുൻ കൈലാസ്- 9496800024
ഷാലിമാർ തോമസ്- 9961042804
മനോജ് കുമാർ- 8289905075
കെ ആർ അഭിലാഷ് : 9656197395

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+