Search
  • Follow NativePlanet
Share
» »KSRTC Tour: സൈലന്‍റ് വാലി കാണാം, ഒപ്പം കാട്ടിലൂടെ ഒരു സഫാരിയും പ്രകൃതി ഭക്ഷണവും, എല്ലാം വെറും 1250 രൂപയ്ക്ക്

KSRTC Tour: സൈലന്‍റ് വാലി കാണാം, ഒപ്പം കാട്ടിലൂടെ ഒരു സഫാരിയും പ്രകൃതി ഭക്ഷണവും, എല്ലാം വെറും 1250 രൂപയ്ക്ക്

KSRTC Budget Travel Package: സൈലന്‍റ് വാലി കാടുകളുടെ പച്ചപ്പും സൗന്ദര്യവും കേട്ടിട്ടില്ലേ? മനംമയക്കുന്ന ഭംഗിയിൽ പശ്ചിമഘട്ട കാഴ്ചകളുമായി നിറഞ്ഞു നില്ക്കുന്ന ഈ നിശബ്ദ താഴ്വര കാണാൻ ഒരു യാത്ര പോകണമെന്നാഗ്രഹിക്കാത്ത ഒരു സഞ്ചാരി പോലും ഈ ഭൂമിമലയാളത്തിൽ കാണില്ല. കാടിനുള്ളിലൂടെയുള്ള സഫാരിയും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജൈവവൈവിധ്യവും കാണുവാൻ ഒരു അവസരം വന്നിരിക്കുകയാണ്.

പാലക്കാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന സൈലന്‍റ് വാലി യാത്ര ഇവിടുത്തെ ഏറ്റവും ഭംഗിയാർന്ന കാഴ്ചകളിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലുവാനുള്ള വഴിയാണ്. ഓഗസ്റ്റ് 23 ബുധനാഴ്ച പോകുന്ന സൈലന്‍റ് വാലി യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

 KSRTC Palakkad Silent Valley Trip

സൈലന്‍റ് വാലി യാത്ര

സൈലന്‍റ് വാലിയിലെ കാഴ്ചകളും കാട്ടിലൂടെയുള്ള യാത്രയും പ്രഭാത ഭക്ഷണവും രുചികരമായ പ്രകൃതിദത്ത ലഘുഭക്ഷണവും പ്രവേശന ഫീസു എല്ലാം ഉൾപ്പെടെ വെറും 1250 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഒരു യാത്രയിൽ ആകെ 50 പേർക്ക് പങ്കെടുക്കാം.

കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോയിൽ നിന്ന് ബുധനാഴ്ച രാവിലെ ആറ് മണിക്ക് യാത്ര ആരംഭിക്കും. 7.45 ഓടെ മുക്കാലിയില്‍ എത്തിച്ചേരും. അവിടെ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് 8.30 ന് ജംഗിള്‍ സഫാരി പോകും. ഏകദേശം ഒന്നരയോടെ തിരിച്ചു വന്ന് ഉച്ചഭക്ഷണം കഴിക്കും. തുടർന്ന് 2.15 വരെ വനശ്രീ ഇക്കോ ഷോപ്പില്‍നിന്നും വന ഉത്പന്നങ്ങള്‍ വാങ്ങനുള്ള സമയമാണ്. ശേഷം മൂന്നിന് കാഞ്ഞിരപ്പുഴ സന്ദർശിച്ച് വൈകിട്ട് 5.30ന് പാലക്കാടേയ്ക്ക് യാത്ര തിരിക്കും. വൈകിട്ട് ഏഴോടെ പാലക്കാട് തിരിച്ചെത്തുന്ന വിധത്തിലാ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ksrtc trip

സൈലന്‍റ് വാലി യാത്രയിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങളറിയുവാനും താത്പര്യമുള്ളവര്‍ യാത്രയുടെ പേര്, തിയതി എന്നിവയടക്കം 9947086128 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ സന്ദേശമയക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+