Search
  • Follow NativePlanet
Share
» »വേനലവധി ആഘോഷമാക്കാം...കുട്ടികള്‍ക്കു സ്പെഷ്യല്‍ പാക്കേജുകളുമായി കെടിഡിസി

വേനലവധി ആഘോഷമാക്കാം...കുട്ടികള്‍ക്കു സ്പെഷ്യല്‍ പാക്കേജുകളുമായി കെടിഡിസി

കുട്ടികള്‍ക്കും അവര്‍ക്കൊപ്പമുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

വേനലവധി തുടങ്ങിയതോടെ യാത്രാ പ്ലാനുകളുമായിരിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് ആകര്‍ഷകമായ യാത്രാ പാക്കേജുകളൊരുക്കി കെടിഡിസി. കുട്ടികള്‍ക്കും അവര്‍ക്കൊപ്പമുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍, മേയ് മാസങ്ങളില്‍

ഏപ്രില്‍, മേയ് മാസങ്ങളില്‍

കോവളത്തെ കെടിഡിസി ഹോട്ടലുകൾ,തേക്കടി, പൊന്മുടി മൂന്നാര്‍ എന്നീ ഹില്‍സ്റ്റേഷനുകള്‍, കുമരകം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് കൂട്ടികള്‍ക്കുള്ള പാക്കേജുകള്‍ ലഭ്യമായിരിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാം.

Photo by Abhishek Prasad

7,499 രൂപയുടെ പാക്കേജ്

7,499 രൂപയുടെ പാക്കേജ്

കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കുമരകത്തെ വാട്ടർസ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവ മാതാപിതാക്കൾക്കും 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികൾക്കും പ്രഭാതഭക്ഷണവും നികുതിയും ഉൾപ്പെടെ രണ്ട് രാത്രി-മൂന്ന് ദിവസത്തെ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. 7,499 രൂപയാണ് പാക്കേജ്.
Photo by nv

4,999 രൂപയുടെ പാക്കേജ്

4,999 രൂപയുടെ പാക്കേജ്

കോർപ്പറേഷന്റെ ബജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം, കുമരകത്തെ ഗേറ്റ്‌വേ റിസോർട്ട്, സുൽത്താൻ ബാറ്ററിയിലെ പെപ്പർ ഗ്രോവ്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻ ഹൗസ് എന്നിവ പ്രഭാതഭക്ഷണവും നികുതിയും ഉൾപ്പെടെ രണ്ട് രാത്രി-മൂന്ന് ദിവസത്തെ പാക്കേജുകൾ 4,999 രൂപയ്ക്ക് ലഭിക്കും.

3,499 രൂപ പാക്കേജ്

3,499 രൂപ പാക്കേജ്

നിലമ്പൂരിലെയും മണ്ണാർക്കാടിലെയും ടാമറിൻഡ് ഈസി ഹോട്ടലുകളുടെ രണ്ട് രാത്രി-മൂന്ന് ദിവസത്തെ പാക്കേജുകൾ 3,499 രൂപയ്ക്ക് ലഭ്യമാകും.

പൊൻമുടിയിലെ ഗോൾഡൻ പീക്കിലും സുൽത്താൻ ബത്തേരിയിലെ പെപ്പർ ഗ്രോവിലും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിവസങ്ങളിലും അവധിക്കാല പാക്കേജുകൾ ലഭ്യമാകില്ല.

കൂടുതൽ വിവരങ്ങൾക്ക് www.ktdc.com/packages സന്ദർശിക്കുക അല്ലെങ്കിൽ 0471 2316736, 2725213, 9400008585 എന്ന നമ്പറിൽ ബന്ധപ്പെടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel kerala kerala tourism
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+