Search
  • Follow NativePlanet
Share
» »ലേ, ലഡാക്ക്.. കണ്ടുതീർക്കാൻ എട്ടു ദിവസം.. പോകാന്‍ വിമാനം.. പാക്കേജ് വിശേഷങ്ങൾ.. ചെലവും കുറവ്

ലേ, ലഡാക്ക്.. കണ്ടുതീർക്കാൻ എട്ടു ദിവസം.. പോകാന്‍ വിമാനം.. പാക്കേജ് വിശേഷങ്ങൾ.. ചെലവും കുറവ്

സഞ്ചാരികളുടെ സ്വർഗ്ഗമായ ലഡാക്ക് വരെ ഒരു യാത്ര..മഞ്ഞും മലയും മാത്രമല്ല, തടാകങ്ങളാലും മരുഭൂമികളാലും നിറഞ്ഞ് നിൽക്കുന്ന ലേയും ലഡാക്കും കണ്ട് ആഹ്ലാദിക്കുവാൻ, ഒരുപാട് നാളായി കാണുന്ന സ്വപ്നം പൂർത്തിയാകുന്ന ദിവസങ്ങൾ... ഇതൊക്കെയല്ലേ രസം... ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനിനി നീണ്ട കാത്തിരിപ്പില്ല. സാധാരണക്കാർക്കും ലഡാക്ക് പോയി വരാൻ പറ്റിയ പാക്കേജ് കൊണ്ടുവന്നിരിക്കുന്നത് ഐആർസിടിസിയാണ്.

കൊച്ചിയിൽ നിന്നാരംഭിച്ച് ഏഴു രാത്രിയും എട്ടു പകലും ലഡാക്കിന്‍റെ മനം നിറയ്ക്കുന്ന കാഴ്ചളിൽ മുഴുകമനസ്സു നിറയെ ഓർമ്മകളുമായി മടങ്ങിവരുവാൻ ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസിയുടെ കൊച്ചി-ലഡാക്ക് യാത്ര തിരഞ്ഞെടുക്കാം. ലേ, ല‍ഡാക്ക്, നുബ്രാ വാലി, ഷാം വാലി, പാൻഗോങ് തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന യാത്രയെക്കുറിച്ച് വിശദമായി വായിക്കാം..

Ladakh Travel Package From Kochi-

സെപ്റ്റംബർ 17-ാം തിയതി കൊച്ചി വിമാനത്താവളത്തിൽ നിന്നരംഭിക്കുന്ന യാത്ര 24ന് തിരികെ കൊച്ചിയിൽ എത്തും. 17ന് രാത്രി 10.50ന് വിമാനം കയറി 18ന് 12.40 am ന് മുംബൈ വിമാനത്താവളത്തിലെത്തി അവിടുന്നാണ് ലേയ്ക്ക് പോകുന്നത്. രാവിലെ 7.20 ന് മുംബൈയിൽ നിന്നുള്ള ഫ്ലൈറ്റ് 10.20ന് ലേയിൽ എത്തും. അന്ന് മുഴുവൻ ഹോട്ടലിൽ താമസിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ചെലവഴിക്കുകയോ ചെയ്യാം.

19-ാം തിയതി ലേ-ശ്രീനഗർ ഹൈവേയിലെ കാഴ്ചകൾ കാണാനിറങ്ങും. ശാന്തി സ്പൂപ, ലേ പാലസ്, ഹാൾ ഓഫ് ഫെയിം, ഗുരുദ്വാര പത്തർ സാഹിബ്, മാഗ്നറ്റിക് ഹിൽ, ആല്‍ച്ചി ആശ്രമം തുടങ്ങിയ സ്ഥലങ്ങൾ ഈ ദിവസം കാണും. 20-ാം തിയതി നുബ്രാ വാലി സന്ദർശിക്കും. കർദുങ് ലാ പാസ്, ദീക്ഷിത് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം ഒട്ടക സഫാരിയും ഒരുക്കിയിട്ടുണ്ട്. രാത്രി മാസം നുബ്രാ താഴവരയിലാണ്.

ladakh travel

ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും തിരികെ നേടിയെടുത്ത തുർകുക് വാലിയാണ് 21-ാം തിയതി സന്ദർശിക്കുന്നത്. തുടർന്ന് സിയാച്ചിൻ വാർ മെമ്മോറിയൽ, താങ് സീറോ പോയിന്‍റ്, ബാൾട്ടി ഹെറിറ്റേജ് ഹൗസ്, തുടങ്ങിയ സ്ഥലങ്ങൾ കണ്ട് നുബ്രാ വാലിയിൽ തന്നെ രാത്രി ചെലവഴിക്കും. 22ന് ഇന്ത്യ-ചൈന അതിർത്തിയിലുള്ള പാൻഗോങ് ലേക്ക് തടാകമാണ് സന്ദർശിക്കുന്നത്. അന്ന് രാത്രി തടാകത്തിന്റെ തീരത്ത് താമസിക്കാനുള്ള സൗകര്യവും യാത്രയിൽ ലഭിക്കും.

23ന് പാന്‍ഗോങ്ങിനെ സൂര്യോദയം കണ്ടശേഷം ലേയിലേക്ക് മടങ്ങും. തിക്സി ആശ്രമം, ഷേ പാലസ്, റാഞ്ചോ സ്കൂൾ, തുടങ്ങിയ സ്ഥലങ്ങളും യാത്രയില്‍ സന്ദർശിക്കും. ലേ മാർക്കറ്റ് കാണാനും ചെലവഴിക്കാനും ഉള്ള അവസരവും ഈ യാത്രയിലുണ്ട് 24ന് ലേ എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് മടക്കം. ഉച്ചയ്ക്ക് 1.10ന് കയറി രാത്രി 9.30ന് കൊച്ചിയിൽ എത്തിച്ചേരും.

Pangong Lake

യാത്രയിൽ ആകെ 30 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ടിക്കറ്റ് നിരക്ക്- സിംഗിൾ ഒക്യുപൻസിയില് 59,500 രൂപ, ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 55,200 രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 54,700 രൂപ, കുട്ടികൾക്ക് 53,500 രൂപയ്ക്കും 36,500 രൂപയ്ക്കും ഇടയിലായാണ് നിരക്ക്.

ഐആർസിടിസി കേരളത്തിൽ നിന്നു നടത്തുന്ന ടൂർ പാക്കേജുകളെക്കുറിച്ച് അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ-

ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, എറണാകുളം- 8287932117, 8287932082
റീജണൽ ഓഫീസ്, എറണാകുളം- 0484-2382991, 8287932064,
ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, കോഴിക്കോട്-8287932098
ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്റർ, തിരുവനന്തപുരം-8287932095.

പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്ക് ചെയ്യുവാനും- ഐആർസിടിസി കൊച്ചി-ലേ ലഡാക്ക് പാക്കേജ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+