യക്ഷികളുടേയും ബ്രഹ്മരക്ഷസുകളൂടെയുമൊക്കെ കഥകൾ കേൾക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കന്നഡക്കാരെ ശല്ല്യം ചെയ്തിരുന്ന ഒരു മലയാള ബ്രഹ്മരക്ഷസിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇപ്പോൾ ആ ബ്രഹ്മരക്ഷസ് ആളുകളെ ശല്ല്യം ചെയ്യുന്നതൊക്കെ നിർത്തി. അതിനൊരു കാരണമുണ്ട്. കർണാടകയിലെ ശൃംഗേരിയിലെ മലയാള ബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ മലയാള ബ്രഹ്മ രക്ഷസിന്റെ കഥ പ്രചരിക്കുന്നത്.
ആരാണ് ബ്രഹ്മരക്ഷസ്
അപമൃത്യുവിലൂടെയോ മഹാപാതകം ചെയ്തിട്ട് മോക്ഷം ലഭിക്കാതെയോ മരിച്ച് പോയ ബ്രാഹ്മണന്റെ മോക്ഷം ലഭിക്കാത്ത ആത്മാവാണ് ബ്രഹ്മരക്ഷസ്. ഇങ്ങനെയുള്ള ബ്രഹ്മരക്ഷസുകൾ മനുഷ്യരുടെ രക്തം കുടിക്കുമെന്നാണ് വിശ്വാസം.

Photo Courtesy: Chaitnyags
മലയാള ബ്രഹ്മ ക്ഷേത്രം
കർണാടകയിലെ ചിക്മഗളൂർ ജില്ലയിലെ ശൃംഗേരിയിലാണ് മലയാള ബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രപാലകനാണ് മലയാള ബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പ്രദേശവാസികള്‍ക്കിടയില്‍ ഈ മൂര്‍ത്തി മലയാള ബ്രഹ്മ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
ഐതിഹ്യം
ശൃംഗേരിയിൽ ശാരദ മഠത്തിൽ എത്തി ബ്രഹ്മ വിദ്യകളും ശാസ്ത്രങ്ങളും വേദങ്ങളിലുമൊക്കെ അറിവ് നേടിയ ഒരു മലയാളി ബ്രാഹ്മണൻ അദ്ദേഹത്തിന്റെ വിജ്ഞാനം മറ്റുള്ളവർക്ക് പകർന്ന് നൽകാൻ തയ്യാറായില്ല. ഇത് ധർമ്മത്തിന് എതിരായ കാര്യമാണ്. അങ്ങനെ ആ ബ്രാഹ്മണൻ മരിച്ചപ്പോൾ ബ്രഹ്മരക്ഷസായി മാറുകയായിരുന്നു.

Photo Courtesy: sringeri.net
വിദ്യാരണ്യ മുനിയുടെ കാലത്ത് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ ഒരു ഭക്തനെ ഈ ബ്രഹ്മരക്ഷസ് തടഞ്ഞ് നിർത്തി തനിക്ക് കിട്ടിയ ശാപത്തിൽ നിന്ന് മോചനം ലഭിക്കാൻ വിദ്യാരണ്യ മുനിയോട് അപേക്ഷിക്കണമെന്ന് യാചിച്ചു.
ഇക്കാര്യം ദിവ്യദൃഷ്ടിയിൽ കണ്ട മുനി ഈ ബ്രഹ്മരക്ഷസ്സിനോട് ക്ഷേത്രപാലകനായി ഇവിടെ കുടിയിരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വിശ്വാസം. കൈകളില്‍ ഗദയുമേന്തിയാണ് ഇവിടെ ക്ഷേത്രപാലകന്‍ ഇവിടെ കുടികൊള്ളുന്നത്.
ശൃംഗേരിയിലെ പ്രശസ്തമായ ശാരദാംബ ക്ഷേത്രത്തിലേക്കുള്ള കവാടത്തിന് ഇടത്തുഭാഗത്തായാണ് മലയാള ബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശൃംഗേരിയേക്കുറിച്ച്
ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. വിദ്യാശങ്കരക്ഷേത്രവും ശാരദാംബ ക്ഷേത്രവുമാണ് ശൃംഗേരിയിലെ മറ്റ് പ്രധാനപ്പെട്ട കാഴ്ചകളില്‍ ചിലത്. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. ജ്യോതിശാസ്ത്ര കല്‍പനയനുസരിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ശൃംഗേരിയിലെ മറ്റൊരു പ്രത്യേകത.
എത്തിച്ചേരാൻ
മംഗലാപുരമാണ് അടുത്തുള്ള വിമാനത്താവളം ബാംഗ്ലൂരില്‍നിന്നും ഇവിടേക്ക് 330 കിലോമീറ്റര്‍ ദൂരമുണ്ട്. ഷിമോഗയും കാഡൂരുമാണ് അടുത്ത റെയില്‍വേസ്റ്റേഷനുകള്‍. റോഡ് മാര്‍ഗവും ശൃംഗേരിയിലേക്ക് എത്തിച്ചേരാന്‍ പ്രയാസമില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














