Search
  • Follow NativePlanet
Share
» »രാവുകൾ ആഘോഷമാക്കാം, മറൈൻ ഡ്രൈവ് ഉള്ളപ്പോൾ വേറെയിടമെന്തിന്

രാവുകൾ ആഘോഷമാക്കാം, മറൈൻ ഡ്രൈവ് ഉള്ളപ്പോൾ വേറെയിടമെന്തിന്

കൊച്ചിയിലെ മറൈൻ ഡ്രൈവിന് അങ്ങനെ പ്രത്യേകിച്ച് വിശേഷണങ്ങളുടെയോ മുഖവുരയുടെയോ ആവശ്യമില്ല. കൊച്ചിയലെ പ്രണയതീരമെന്ന് പരക്കെ അറിയപ്പെടുന്ന ഇവിടം അറിയാത്തവരം ചുരുക്കമായിരിക്കും. നഗരത്തിനു നടുവിൽ സ്വസ്ഥമായൊന്നു വിശ്രമിക്കുവാനും സുഹൃത്തുക്കൾക്കൊപ്പം ഹാങ്ഔട്ട് ചെയ്യുവാനുമെല്ലാം പറ്റിയ സ്ഥലമാണ്. അതിമനോഹരമായ കാഴ്ചയും അതിന്റെ നിർമ്മിതിയുമാണ് മറൈൻ ഡ്രൈവിൻറെ ആകർഷണം. ഇരുവശത്തും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും ഇരിപ്പിടങ്ങളും ആണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്.

Marine Drive In Kochi

കിടിലൻ കാഴ്ചകൾ
കൊച്ചി കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറൈൻ ഡ്രൈവിന്‍റെ കാഴ്ചകളാമ് പുതിയതായി കൊച്ചിയിലെത്തുന്നവരെ ആകര്‍ഷിക്കുന്നത്. അതേ സമയം, ആള്‍ത്തിരക്കും ബഹളങ്ങളും ഉണ്ടെങ്കിലും അതൊന്നുമറിയാതെ സമാധാനമായിരിക്കുവാൻ പറ്റുന്ന ഇടം എന്നതാണ് കൊച്ചിക്കാർക്ക് മറൈൻ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നത്. കായൽ കാഴ്ചകൾ ആസ്വദിക്കുവാനായും വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും ആളുകൾ ഇവിടം തിരഞ്ഞെടുക്കുന്നു.
വടക്ക് ജങ്കാർ ജെട്ടി മുതൽ തെക്ക് എറണാകുളം ബോട്ട് ജെട്ടി വരെയാണ് മറൈൻ ഡ്രൈവ്.
മലയാളത്തിലെ നിരവധി സിനിമകളഴും മറൈൻ ഡ്രൈവിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് സിനിമയിലെ ഗാനരംഗങ്ങളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ കൂടിയായിരുന്നു എറണാകുളം മറൈൻ ഡ്രൈവ്.

Marine Drive In Kochi

ബോട്ട് സവാരി
വെറുതെ വന്നിരിക്കുവാനും ഒരു ചെറിയ നടത്തം നടക്കാനുമൊക്കെ മറൈൻ ഡ്രൈവ് ബെസ്റ്റ് ആണ്. ഇനി കൊച്ചിയുടെ കായൽ കാഴ്ചകൾ ഇറങ്ങി ആസ്വദിക്കുവാൻ വേണമെങ്കിൽ ബോട്ട് യാത്ര തിരഞ്ഞെടുക്കാം. കപ്പലുകളുടെയും ബോട്ടുകളുടെയും കണ്ടെയ്നർ വന്നുകിടക്കുന്നതിൻറെയും ഒക്കെ കാഴ്ചകൾ ഈ ബോട്ട് യാത്ര നല്കും. മാത്രമല്ല, കൊച്ചിയെ പുറമെ നിന്ന് കാണാം എന്നതാണ് ഇവിടുത്തെ ബോട്ട് യാത്രയുടെ ആകർഷണം.

Marine Drive In Kochi

വൈകുന്നേരം വരാം
വൈകിട്ട് വന്ന് രാവേറുവോളം മറൈന്‍ ഡ്രൈവിൽ ചിലവഴിക്കാം. ഇവിടുത്തെ പ്രണയിക്കുന്നവരുടെ സ്ഥിരം ഹാങ്ഔട്ട് കേന്ദ്രം കൂടിയാണ് മറൈൻ ഡ്രൈവ്. വൈകുന്നേരമാകുമ്പോഴാണ് ഇവിടം കൂടുതൽ സജീവമാകുന്നത്. ലഘുഭക്ഷണങ്ങൾ കഴിച്ചും ചായ കുടിച്ചും വിശ്രമിക്കുവാൻ പറ്റിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഒരുപാട് റസ്റ്റോറന്‍റുകളും ഇവിടെ സമീപത്തുണ്ട്. സൂര്യാസ്തമയം കാണുവാനും കുടുംബത്തിനൊപ്പം കുറഞ്ഞ ചിലവിൽ വൈകുന്നേരങ്ങൾ ആസ്വദിക്കുവാനും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതും മറൈൻ ഡ്രൈവ് ആണ്. ചെറിയ ഷോപ്പിങ് നടത്തുവാനും ഭക്ഷണം കഴിക്കുവാനും ഇവിടം തിരഞ്ഞെടുക്കാം.

Marine Drive In Kochi

മറൈൻ ഡ്രൈവ് വാക്ക് വേ
ഹൈക്കോടതി ജങ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെയാണ് മറൈൻ ഡ്രൈവ് നടപ്പാതയുള്ളത്. ഇതിനു സമീപത്തായി നിരവധി ബോട്ടു ജെട്ടികളും കാണാം. റെയിൻബോ ബ്രിഡ്ജ്, ചൈനീസ് ഫിഷിംഗ് നെറ്റ് ബ്രിഡ്ജ്, ഹൗസ് ബോട്ട് ബ്രിഡ്ജ് എന്നിങ്ങനെ മൂന്ന് പാലങ്ങളാണ് ഈ നടപ്പാതയ്ക്കുള്ളത്. കൊച്ചിയിലെത്തുന്ന വിദേശികളും അവരുടെ വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും ഇവിടെ വരാറുണ്ട്.

Marine Drive In Kochi

Photos : Wikipedia Page of Marine Drive

എറണാകുളം മേനകയില്‍ ബസ് ഇറങ്ങി ജിസിഡിഎ കോംപ്ലെക്സ് വഴി മറൈന്‍ ഡ്രൈവില്‍ എത്തിച്ചേരുവാൻ സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+