കേരളം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ നിന്നും ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതു തന്നെയാണ് കേരളത്തിന്റെ ഭംഗി.
61-ാം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കേരളം സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുന്നത് കാഴ്ചകളുടെയും അനുഭവങ്ങളുടെയും തീരാവസന്തമാണ്.
കേരളത്തിലുള്ളവരും കേരളത്തിലെത്തുന്നവരും ഒരിക്കലെങ്കിലും സഞ്ചരിച്ചിരിക്കേണ്ട കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...
മൂന്നാര്‍
മാട്ടുപെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയന്റ്, ടോപ്പ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട, മറയൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.
വാഗമണ്‍
കുന്നുകളും മലകളും കിഴക്കാംതൂക്കായ പാറകളും മാത്രമല്ല വാഗമണ്‍.
തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും പൈന്‍ ഫോറസ്റ്റും ഒക്കെച്ചേര്‍ന്നുള്ള വാഗമണ്‍ നാഷണല്‍ ജോഗ്രഫിക് ട്രാവലറിന്റെ 50 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായിരുന്നു.
കക്കാടം പൊയില
കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും അതീതമായ ഒരിടമാമിത്. പൊള്ളുന്ന വെയിലിലും കോട പുതക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഇന്നും ഒരത്ഭുതമാണ്. ട്രക്കിങ്ങാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
തേക്കടി
സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
കേരളാംകുണ്ട് വെള്ളച്ചാട്ടം
പശ്ചിമഘട്ടത്തിലെ കാടുകളില്‍ നിന്നുത്ഭവിക്കുന്ന അരുവി പലവഴികളിയായി സഞ്ചരിച്ച് ഒടുവില്‍ പ്രകൃതി തീര്‍ത്ത ഒരു കുളത്തിലേക്ക് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് കേരളാംകുണ്ടിലേത്.
മണ്‍റോ തുരുത്ത്
പാതിരാമണല്‍
പക്ഷിനിരീക്ഷകരും പ്രകൃതി സ്‌നേഹികളുമാണ് ഇവിടെ അധികം എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ 1800 മീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ദ്വീപില്‍ എത്താറുണ്ട്.
റാണിപുരം
ഇലവീഴാപൂഞ്ചിറ
സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍.



Click it and Unblock the Notifications












