Search
  • Follow NativePlanet
Share
» »ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാം

ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാം

By Maneesh

ആഴ്ച അവസാനിക്കുമ്പോള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നവരില്‍ പലരും ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത് പതിവാണ്. ഇപ്രാവിശ്യം എവിടേയും പോകാന്‍ പ്ലാന്‍ ചെയ്തില്ലെങ്കില്‍ നേരെ ഹൊഗനക്കലിലേക്ക് പൊയ്‌ക്കോളൂ. തമിഴ്‌നാട്ടിലാണ് ഹൊഗനക്കല്‍ സ്ഥിതി ചെയ്യുന്നതെങ്കിലും ബാംഗ്ലൂരില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ഹൊഗനക്കല്‍.

ഹൊഗനക്കലിനേക്കുറിച്ച്

ചിന്ന ചിന്ന ആശൈ എന്ന പാട്ടിലെ രംഗത്തിലൂടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായത്. സാമുറായി, റിഥം, തുടങ്ങിയ തമിഴ് സിനിമകളിലും സന്തോഷ് ശിവന്റെ ഷാരുഖ് ഖാൻ ചിത്രമായ അശോകയിലും നമ്മൾ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്.

ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കർണാടക അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം. ധർമ്മപുരിയിൽ നിന്ന് 46 കിലോമീറ്റർ അകലെയായായി സ്ഥിതി ചെയ്യുന്ന ഹൊഗനക്കലിലേക്ക് ബാംഗ്ലൂരിൽ നിന്ന് 153 കിലോമീറ്റർ യാത്ര ചെയ്താൽ മതി. കൂടുതൽ വായിക്കാം

Photo courtesy: Xtraordinarykid

ഇതാണ് പറ്റിയ സമയം

ഹൊഗനക്കലിലേക്ക് യാത്ര പോകാൻ പറ്റിയ സമയം ഇത് തന്നെയാണ്. മഴക്കാലത്തോടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ശക്തി പ്രാപിക്കുന്നത്. മഴക്കാലം കഴിഞ്ഞുള്ള ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഹൊഗനക്കൽ സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. അപ്പോൾ ഹൊഗനക്കലിലേക്ക് യാത്ര പോകാൻ തയ്യാറയല്ലോ?

ബാംഗ്ലൂരിൽ നിന്ന് യാത്ര ചെയ്യാം

ഹൊഗനക്കലിലേക്ക് പോകാൻ ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ യാത്ര തിരിക്കുന്നതാണ് നല്ലത്. ബാംഗ്ലൂരിൽ നിന്ന് 153 കിലോമീറ്റർ ദൂരമുണ്ട് ഹൊഗനക്കലിലേക്ക് ഏകദേശം മൂന്ന് മണിക്കൂർ യാത്ര വേണ്ടിവരും ഹൊഗനക്കലിൽ എത്തിച്ചേരാൻ. ബാംഗ്ലൂരിൽ നിന്ന് ഹൊസൂർ റോഡിലൂടെ ഹൊഗനക്കലിൽ എത്തിച്ചേരാം.

ഹൊസൂർ റോഡിലൂടെ

ബാംഗ്ലൂരിൽ നിന്ന് ഹൊസൂർ റോഡിലൂടെ ഹൊസൂരിൽ എത്തിച്ചേരുക. ബാംഗ്ലൂർ നഗരത്തിൽ നിന്ന് 42 കിലോമീറ്റർ യാത്ര ചെയ്യണം ഹൊസൂരിൽ എത്തിച്ചേരാൻ. ഏകദേശം ഒന്നേകാൽ മണിക്കൂർ കൊണ്ട് ഹൊസൂരിൽ എത്തിച്ചേരാം. ഹൊസൂരിൽ എത്തിക്കഴിഞ്ഞാൽ റായകോട്ടയിലേക്ക് തിരിയുക. ഹൊസൂരിൽ നിന്ന് 36 കിലോമീറ്റർ ഉണ്ടെന്ന് കാണിച്ച് വലത്തേക്ക് ഒരു സൈൻ ബോർഡ് കാണാം. അതല്ലെങ്കിൽ പാലം കടന്ന് കഴിഞ്ഞ ഉടനെ മറ്റൊരു റോഡ് കാണാം ഈ രണ്ട് റോഡുകളും റോയകോട്ടയിലേക്കുള്ളതാണ്.

റോയക്കോട്ടയിൽ നിന്ന്

റോയാകോട്ടയിൽ നിന്ന് തക്കാളി മാണ്ഢി എന്ന സ്ഥലത്തേക്കാണ് യാത്ര ചെയ്യേണ്ടത്. തുടർന്ന് പാലക്കോട് ടൗണിൽ എത്തിച്ചേരും പാലക്കോട് ടൗണിൽ നിന്ന് അരകിലോമീറ്റർ കഴിഞ്ഞാ‌ൽ ഇടത് വശത്തേക്ക് ഹൊഗനക്കലിലേക്കുള്ള റോഡ് കാണാം.

ഹൊഗനക്കലിൽ

ഹൊഗനക്കൽ വെള്ളച്ചാട്ടത്തിന് സമീപത്തായി കാർപാർക്ക് ചെയ്യാനുള്ള സൗകര്യം തമിഴ്നാട് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. കാർ പാർക്ക് ചെയ്തതിന് ശേഷം ഒരു തൂക്ക് പാലത്തിലൂടെ വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് ചെല്ലാം.

വട്ടത്തോണിയിൽ യാത്ര ചെയ്യാം

കൊറാക്കിൾ എന്ന് അറിയപ്പെടുന്ന വട്ടത്തോണിയിലെ യാത്രയാണ് ഹൊഗനക്കലിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു കാര്യം. വട്ടത്തോണിയിൽ വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്ത് നിങ്ങൾക്ക് പോകാം. കൂടുതൽ കാശുകൊടുക്കുകയാണെങ്കിൽ കാവേരി നദിയിലൂടെ കുറേദൂരം നിങ്ങൾക്ക് യാത്ര ചെയ്യാം.

ഭക്ഷണ കാര്യം

നിങ്ങൾക്ക് പുഴമീൻ കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഹൊഗനക്കൽ നിങ്ങളുടെ സ്വർഗമാണ്. പുഴമീൻ പൊരിച്ച് നൽകുന്ന സ്ഥലങ്ങൾ ഹൊഗനക്കലിൽ ഉണ്ട്. ഇവിടെ അധികം ഹോട്ടലുകൾ ഇല്ല. അതിനാൽ നിങ്ങൾ പരിപൂർണ സസ്യാഹാരി ആണെങ്കിൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ് നല്ലത്.

ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാം

Photo Courtesy: Anbarasan Rajamani

വഴി തെറ്റാതിരിക്കാൻ

ഹൊഗനക്കലി‌ലിലേക്ക് യാത്ര ചെയ്യുമ്പോൾ വഴി തെറ്റാതിരിക്കാൻ ഒരു വഴിയുണ്ട്. ഹൊസൂരിൽ നിന്ന് ദേശീയപാതയിലൂടെ കൃഷ്ണഗിരിയിലേക്ക് വരിക. അവിടെ നിന്ന് അതേ പാതയിലൂടെ ധർമ്മപുരിയിലേക്ക് യാത്ര ചെയ്യുക. ധർമ്മപുരി എത്താനാകുമ്പോൾ ധർമ്മപുരി ഹൊഗനക്കൽ റോഡ് വലത്തോട്ട് പോകുന്നത് കാണാം അങ്ങോട്ടേക്ക് തിരിഞ്ഞ് പോകുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+