Search
  • Follow NativePlanet
Share
» »സുരക്ഷിതമായി പറക്കാം, പാരാഗ്ലൈഡിങ് പ്ലാൻ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സുരക്ഷിതമായി പറക്കാം, പാരാഗ്ലൈഡിങ് പ്ലാൻ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കഴിഞ്ഞ ദിവസം വർക്കലയിലുണ്ടായ പാരാഗ്ലൈഡിങ് അപകടം സാഹസിക സഞ്ചാരികളെയും യാത്രികരെയും ഒന്നു ഭയപ്പെടുത്തിയിരുന്നു. ഹൈമാസ്റ്റ് ലൈറ്റില്‍ ഗ്ലൈഡര്‍ കുടുങ്ങി പൈലറ്റിനും പ്ലാരാഗ്ലൈഡ് നടത്തിയ യുവതിക്കും ഏകദേശം ന്നര മണിക്കൂർ സമയമാണ് പോസ്റ്റിൽ തൂങ്ങിക്കിടക്കേണ്ടി വന്നത്. ഇതോടെ പാരാഗ്ലൈഡിങ് എന്ന സാഹസിക വിനോദം എത്രമാത്രം സുരക്ഷിതമാണ് എന്നൊരു ചർച്ചയും യാത്രക്കാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. സുരക്ഷിതമായ പാരാഗ്ലൈഡിങ്ങിന് എന്തൊക്കെ ശ്രദ്ധിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും നോക്കാം...

Cover PC: behnam jaafarianpoor

കേരളത്തിലെ പാരാഗ്ലൈഡിങ്

കേരളത്തിലെ പാരാഗ്ലൈഡിങ്

കേരളത്തിൽ ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന
സാഹസിക വിനോദങ്ങളിലൊന്നായി വളരെ കുറച്ചുകാലം കൊണ്ടാണ് പാരാഗ്ലൈഡിങ് മാറിയത്. വർക്കല, വാഗമൺ എന്നിവിടങ്ങളിലാണ് ഇവിടെ പാരാഗ്ലൈഡിങ് ചെയ്യുവാൻ സാധിക്കുന്നത്

PC:Sebastian Mittermeier/Unsplash

പാരാഗ്ലൈഡിങ് ചെയ്യുമ്പോൾ

പാരാഗ്ലൈഡിങ് ചെയ്യുമ്പോൾ

പാരാഗ്ലൈഡിങ് ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ മുതൽ ഏതു കമ്പനിയാണോ നടത്തുന്നത് അവരുടെ റെക്കോർഡുകൾ, റിവ്യു, കൂടെ വരുന്ന പൈലറ്റിന്‍റെ പരിചയം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുവാനുണ്ട്. ഇവ ഏതൊക്കെയെന്ന് വിശമായി നോക്കാം...

PC:Adli Wahid/Unsplash

മാനസികമായി ഒരുങ്ങിയിരിക്കുക

മാനസികമായി ഒരുങ്ങിയിരിക്കുക

നിങ്ങൾ പാരാഗ്ലൈഡിങ് ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ അതിനായി ഒരുങ്ങിയിരിക്കുക എന്നതാണ്. മറ്റുള്ളവരെ കാണിക്കുവാനോ അല്ലെങ്കില്‍ വീഡിയോ ഷൂട്ടിനു വേണ്ടിയോ മാത്രം ഇത് നടത്തരുത്. പകരം നിങ്ങൾ മാനസീകമായും ശാരീരികമായും ഒരുങ്ങിയിട്ടുണ്ടാവണം. ഒരുപാട് ഭയത്തോടെ ഇതിനെ സമീപിക്കുകയും ചെയ്യരുത്.

PC:Patrick Hendry/Unsplash

തിരഞ്ഞെടുക്കുന്ന കമ്പനി

തിരഞ്ഞെടുക്കുന്ന കമ്പനി

നിങ്ങൾ പാരാഗ്ലിങ് നടത്തുന്ന കമ്പനിയെക്കുറിച്ചും അവരുടെ സർവീസുകൾ, അവിടെ പാരാഗ്ലൈഡിങ് നടത്തിയ ആളുകളുടെ അനുഭവങ്ങൾ, റിവ്യൂ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നേരത്തെ തന്നെ നോക്കിവയ്ക്കാം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇഷ്ടം പോലെ കമ്പനികളാണ് ഈ രംഗത്തേയ്ക്ക് വന്നിട്ടുളളത്. ഏറ്റവും ഗുണനിലവാരത്തില്‍ മികച്ച സേവനം നല്കുന്ന കമ്പനി തന്നെ വേണം തിരഞ്ഞെടുക്കുവാൻ. ചിലപ്പോൾ പണം ഇത്തിരി കൂടുതലായേക്കാമെങ്കിലും സുരക്ഷയാണ് പ്രധാനമെന്ന് ഓർമ്മിക്കുക.

PC:Rishabh Pandoh/Unsplash

നേരത്തെ ചെയ്തവരോട് ചോദിക്കാം

നേരത്തെ ചെയ്തവരോട് ചോദിക്കാം

നിങ്ങൾ ചെയ്യുന്ന സ്ഥലത്ത് നേരത്തെ പാരാഗ്ലൈഡിങ് നടത്തിയവരുമായി സംസാരിക്കുവാനോ അല്ലെങ്കിൽ അവരുടെ റിവ്യൂ നോക്കുവാനോ ശ്രദ്ധിക്കണം. നിങ്ങൾക്ക് അത് അനുയോജ്യമാണെന്നു തോന്നിയാൽ മാത്രം മുന്നോട്ടു പോവുക. കമ്പനിയുടെ പ്രൊഫൈൽ കൃത്യമായി ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കുവാൻ.
PC:Felipe Andrade/Unsplash

പൈലറ്റിന്‍റെ അനുഭവം പ്രധാനം

പൈലറ്റിന്‍റെ അനുഭവം പ്രധാനം

നിങ്ങളുടെ ഒപ്പം പാരാഗ്ലൈഡിങ് നടത്തുന്ന പൈലറ്റിന്‍റെ അനുഭവപരിചയവും പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. പരിചയസമ്പത്തുള്ളവർക്ക് ഓരോ സാഹചര്യങ്ങളെയും എങ്ങനെ തരണം ചെയ്യമെന്നുള്ല കാര്യത്തിൽ കൂടുതൽ അറിവുണ്ടായിരിക്കും. മാത്രമല്ല, ഈ രംഗത്തു നടന്ന അപകടങ്ങളിൽ മിക്കവയിലും കാരണമായി ചൂണ്ടിക്കാണിക്കുന്നത് പൈലറ്റിന്‍റെ പിഴവാണെന്നാണ്. പൈലറ്റിന്‍റെ അനുഭവ സമ്പത്ത് മുതൽ സർട്ടിഫിക്കറ്റുകൾ, പറന്നിട്ടുള്ല സമയം, ട്രാക്ക് റെക്കോർഡ് തുടങ്ങിയ കാര്യങ്ങളും ഒപ്പം അവര്ക്ക് മദ്യപാന പ്രശ്നങ്ങളോ മയക്കുമരുന്ന് ഉപയോഗങ്ങളുണ്ടോ എന്നതും ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നിയാൽ പറക്കൽ മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നതു തന്നെയാണ് നല്ലത്.

PC:SUKUMAR BARDOLOI/Unsplash

 ഉപകരണങ്ങൾ നോക്കാം

ഉപകരണങ്ങൾ നോക്കാം

നിങ്ങൾക്ക് പാരാഗ്ലൈഡിങ് നടത്തുവാനായി ആവശ്യമായ ഉപകരണങ്ങള്‍ എല്ലാം ഉപയോഗ ക്ഷമമാണെന്നും മികച്ച കമ്പനികളുടെ നിലവാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പു വരുത്തണം. ഹെൽമറ്റ് ഉപയോഗിക്കുവാൻ സുരക്ഷിതമാണെന്നും ഉറപ്പിക്കുക. കാനോപ്പി ലൈനുകൾ, റിസർവ് പാരച്യൂട്ട്, കാനോപ്പി, കാരാബൈനറുകൾ, ഹാർനെസ് തുടങ്ങിയ ഉപകരണങ്ങളും ശ്രദ്ധിക്കാം.

PC:Sergey Pakhomov/Unsplash

കാലാവസ്ഥ

കാലാവസ്ഥ

മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് പാരാഗ്ലൈഡ് ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥയും. അനുകൂലമായ കാലാവസ്ഥയാണെങ്കിൽ മാത്രമേ ഇതിനായായി ഒരുങ്ങാവൂ. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
PC:motomoto sc/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+