Search
  • Follow NativePlanet
Share
» »കാണാക്കാഴ്ചകളല്ല, ഇന്ത്യക്കാർക്ക് പ്രിയം കണ്ട ഇടങ്ങൾ, വർഷാവസാന യാത്ര ഇങ്ങനെ, റിപ്പോർട്ട്

കാണാക്കാഴ്ചകളല്ല, ഇന്ത്യക്കാർക്ക് പ്രിയം കണ്ട ഇടങ്ങൾ, വർഷാവസാന യാത്ര ഇങ്ങനെ, റിപ്പോർട്ട്

യാത്രകളിൽ നമുക്ക് പലർക്കും ഇതുവരെ കാണാത്ത ഇടങ്ങൾ കാണാനാണ് താല്പര്യം! പുതിയ ഇടങ്ങളും കാഴ്ചകളും കണ്ട് പുതിയ നാടുകളിലൂടെ കറങ്ങാൻ അല്ലേലും ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ.. ഓരോ യാത്രയും ഇതുവരെ കണാത്ത സഥലങ്ങളിലേക്ക്! എന്നാൽ ഇന്ത്യക്കാരുടെ മൊത്തത്തിലുള്ള താല്പര്യം പുതിയ ഇടങ്ങൾ കാണാനല്ല, മറിച്ച് കണ്ട ഇടങ്ങൾ അഥവാ സ്ഥിരം ലക്ഷ്യസ്ഥാനങ്ങൾ തന്നെ സന്ദർശിക്കാനാണെന്നാണ് ട്രാവൽ പോർട്ടൽ റിപ്പോർട്ട് പറയുന്നത്.

2022 ലെ യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ ഇടങ്ങൾ മുൻവർഷങ്ങളിലെപോലെ തന്നെ 2023 ലും വലിയ മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ആഭ്യന്തര ലക്ഷ്യസ്ഥാനമായി ന്യൂഡൽഹിയും എൻസിആറും തന്നെയാണ് ഈ വർഷവും മുന്നിലെത്തിയത്. 2022 ലും ഡൽഹി തന്നെയാണ് ഏറ്റവും കൂടുതൽ ആളുകളെത്തിയ ആഭ്യന്തര ലക്ഷ്യസ്ഥാനം.

The Most Booked Domestic Travel Destination Among Indians

ബീച്ച് ഡെസ്റ്റിനേഷനായ ഗോവ രണ്ടാ സ്ഥാനവും സ്വപ്നം കാണുന്നവരുടെ നഗരമായ മുംബൈ മൂന്നാം സ്ഥാനവും അതിന് പിന്നിലായി ബെംഗളൂരുവും ചെന്നൈയും ഇടം നേടി. യാത്ര പോയി പരീക്ഷിച്ച് വിജയം നേടിയ സ്ഥലങ്ങളിലേക്ക് വീണ്ടു പോകാൻ ഇന്ത്യക്കാർക്ക് താല്പര്യമുണ്ടെന്നാണ് കണക്കുകൾ പറയുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ പക്ഷേ, ഒന്നാം സ്ഥാനത്തിൽ മാറ്റം സംഭവിച്ചു. അഗോഡ പുറത്തിറക്കിയ റാങ്കിംഗ് പട്ടിക പ്രകാരം, ബാങ്കോക്ക് ദുബായിയെ മറികടന്ന് ഒന്നാം സ്ഥാനം നേടി.

അന്താരാഷ്ട്ര യാത്രാ ലക്ഷ്യസ്ഥാനങ്ങളെടുത്താൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നതും യാത്രാദൈർഘ്യം കുറവുള്ളതുമായ ലക്ഷ്യസ്ഥാനങ്ങൾക്കാണ് ഇന്ത്യക്കാർ മുൻഗണന നല്കുന്നത്. ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്കുള്ള വിസ രഹിത യാത്ര നല്കി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ബാങ്കോക്കും പട്ടായയും.

ഡിസംബർ മാസത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകളിൽ മുന്നിൽ നിൽക്കുന്നത് യുഎസ് ആണ്. പിന്നിലായി സിംഗപ്പൂർ, ജപ്പാൻ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണുള്ളത്. തായ്ലൻഡിലേക്ക് വിസ രഹിത യത്ര അനുവദിച്ച ശേഷം തായ്ലൻഡിലേക്കുള്ള യാത്രാ അന്വേഷണങ്ങൾ വർധിച്ചതായും കമ്പനി പറയുന്നു.

ഗോവ, പോണ്ടിച്ചേരി, ഊട്ടി, മൂന്നാർ, ഡൽഹി എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഉത്സവ അവധികൾക്കായി തിരയുന്ന ആദ്യത്തെ അഞ്ച് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ. ഒക്ടോബർ 1 നും നവംബർ 21 നും ഇടയിലായാണ് ഡിസംബർ 24 അല്ലെങ്കിൽ 25 തിയതികളിലേക്കുള്ള മികച്ച ആഭ്യന്തര തിരയലുകൾ നടന്നതെന്നാണ് കമ്പനി പറയുന്നത്.

ക്രിസ്മസ് ന്യൂ ഇയർ ദിവസങ്ങളിലേക്ക് അടുക്കുംതോറും വിമാനയാത്രയ്ക്കും ഹോട്ടല് താമസത്തിനും ആവശ്യകത വലിയ രീതിയിൽ വർധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ കഴിവതും നേരത്തെ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാനാണ് ആളുകൾ ശ്രമിക്കുന്നത്.

സെപ്റ്റംബറിൽ, ട്രാവൽ പോർട്ടൽ ഡിസംബർ 22-നും 31-നും ഇടയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലഭ്യമായ താമസത്തിനുള്ള ശരാശരി റൂം നിരക്കുകൾ വിശകലനം ചെയ്തതതിൽ നിന്നും. ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന ടൂറിസ്റ്റ് കേന്ദ്രം ശരാശരി മുറി നിരക്ക് 7,621 രൂപ ഉള്ള ഗോവയാണെന്ന് കണ്ടെത്തിയിരുന്നു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+