Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് ഉദ്ഘാടനം ഇന്ന്, ഫ്ലാഗ് ഓഫ് ചെയ്യുന്നത് 9 വന്ദേ ഭാരത് എക്സ്പ്രസുകൾ..അറിയാം

കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് ഉദ്ഘാടനം ഇന്ന്, ഫ്ലാഗ് ഓഫ് ചെയ്യുന്നത് 9 വന്ദേ ഭാരത് എക്സ്പ്രസുകൾ..അറിയാം

രാജ്യത്ത് തന്നെ ഏറ്റവും വിജയകരമായി വന്ദേ ഭാരത് സർവീസ് നടത്തുന്ന കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് വന്നുകഴിഞ്ഞു.
കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി നിർവ്വഹിക്കും. കാസര്‍കോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12.30ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയിൽ കേന്ദ്രമന്ത്രി അടക്കമുള്ളവർ പങ്കെടുക്കും.

കാസർകോഡ്-തിരുവനന്തപുരം വന്ദേ ഭാരത് സർവീസിനൊപ്പം മറ്റ് എട്ട് വന്ദേഭാരത് സർവീസുകൾ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബീഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിങ്ങനെ പതിനൊന്ന് സംസ്ഥാനങ്ങളിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഈ വന്ദേ ഭാരത് സർവീസുകൾ.

new-vande-bharat-express-servics-india

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ

1.കാ​സ​ര്‍കോ​ട്-​തി​രു​വ​ന​ന്ത​പു​രം
2.ഉ​ദ​യ്പൂ​ര്‍-​ജ​യ്പു​ര്‍,
3.തി​രു​നെൽവേലി-മധുര-ചെന്നൈ
4.ഹൈഗരാബാദ്-ബെംഗളുരു
5.വിജയവാഡ-ചെന്നൈ
6.പാട്ന-ഹൗറ
7.റൂർക്കേല-ഭുവനേശ്വർ-പുരി
8.റാഞ്ചി-ഹൗറ
9.ജാംനഗർ-അഹ്മദാബാദ് എന്നീ പുതിയ ഒമ്പത് വന്ദേ ഭാരത് ട്രെിൻ സർവീസുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

പുതിയ വന്ദേ ഭാരത് എക്സ്പ്രസും വേഗതയും

അതാത് റൂട്ടുകളിൽ ഏറ്റവും വേഗതയേറിയ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാരുടെ സമയം മണിക്കൂറുകളോളം ലാഭിക്കാൻ സഹായിക്കും. റൂർക്കേല- ഭുവനേശ്വർ - പുരി വന്ദേ ഭാരത് എക്‌സ്‌പ്രസ്, കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസ് എന്നിവ ഏകദേശം 3 മണിക്കൂർ, ഹൈദരാബാദ് - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ടര 2 മണിക്കൂർ സമയം, മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് 2 മണിക്കൂർ സമയം, റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്, പട്ന - ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്, ജാംനഗർ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഏകദേശം 1 മണിക്കൂർ വീതം, ഉദയ്പൂർ - ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് അരമണിക്കൂറോളം സമയവും ലാഭിക്കും.

 kerala-vande-bharat

തീർത്ഥയാത്രകളും വന്ദേ ഭാരതും

അതോടെ രാജ്യത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളായ പുരി, തിരുപ്പതി , മഥുര തുടങ്ങിയ ഇടങ്ങളിലേക്ക് വന്ദേഭാരത് ട്രെയിനുകളിൽ നേരിട്ട് എത്തുകയും ചെയ്യാം.
റൂർക്കേല-ഭുവനേശ്വര്-പുരി വന്ദേ ഭാരത് എക്‌സ്‌പ്രസും തിരുനെൽവേലി-മധുരൈ-ചെന്നൈ വന്ദേ ഭാരത് എക്‌സ്‌പ്രസും പ്രധാന മതപട്ടണങ്ങളായ പുരിയേയും മധുരയിലേയും ബന്ധിപ്പിക്കും. വിജയവാഡ-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റെനിഗുണ്ട റൂട്ട് വഴി സർവീസ് തിരുപ്പതി തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരാനും സഹായിക്കും.

കാസർകോഡ് - തിരുവനന്തപുരം വന്ദേ ഭാരത്

കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് സര്‍വീസ് ആയ
കാസർകോഡ് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആഴ്ചയിൽ ആറ് ദിവസം സർവീസ് ഉണ്ടായിരിക്കും. തിങ്കളാഴ്ച കാസർകോടേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.

കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് - 20631 രാവിലെ 7.00 മണിക്ക് കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് യാത്ര ആരംഭിച്ച് 11.58ന് കാസർകോഡ് എത്തുന്ന വിധത്തിലാണ് സമയക്രമീകരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+