കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് അതിന്‍റെ ആദ്യ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമം ശനിയാഴ്ച പുറത്തിറങ്ങി. തിരുവനന്തപുരത്തു നിന്നും പുലർച്ചെ 5.20ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.25ന് കാസർകോഡ് എത്തും. തുടർന്ന് 2.30ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 1.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അധികമായി ഒരു സ്റ്റോപ്പ് ഷൊർണ്ണൂരിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂർ, തിരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഇല്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.
തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (Train No:20634)സമയക്രമം
തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശ്ശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർകോട് - 1.30
തിരുവനന്തപുരം-കാസർകോഡ് യാത്രയ്ക്ക് 8 മണിക്കൂർ 5 മിനിറ്റ് സമയം എടുക്കും.
കാസർകോഡ്-തിരുവനന്തപുരം വന്ദേ ഭാരത് (Train No:20633) സമയ ക്രമം
കാസർകോട് - 2.30
കണ്ണൂർ - 3.28
കോഴിക്കോട് - 4.28
ഷൊർണ്ണൂർ - 5.28
തൃശ്ശൂർ - 6.03
എറണാകുളം - 7.05
കോട്ടയം - 8
കൊല്ലം - 9.18
തിരുവനന്തപുരം - 10.35
ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെ ആറു ദിവസവും കേരളാ വന്ദേ ഭാരത് എക്സ്പ്രസ് യാത്ര നടത്തും.
എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണമടക്കം 2400 രൂപ, എക്കണോമി കോച്ചിൽ ഭക്ഷണമടക്കം 1400 രൂപ എന്നിങ്ങനെയാണ് കണ്ണൂരിലേക്കുള്ള നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













