Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് ചുമ്മാതല്ല വീണ്ടും ഹിറ്റ് ആകുന്നത്... ഇത്രയും സൗകര്യങ്ങൾ, വേഗത പിന്നെ പറയേണ്ട..

വന്ദേ ഭാരത് ചുമ്മാതല്ല വീണ്ടും ഹിറ്റ് ആകുന്നത്... ഇത്രയും സൗകര്യങ്ങൾ, വേഗത പിന്നെ പറയേണ്ട..

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വിപ്ലവകരമായ മാറ്റം ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം പോലും വേണ്ട വന്ദേ ഭാരത് ട്രെയിൻ അഥവാ സെമി ഹൈ-സ്പീഡ് ട്രെയിൻ എന്നു പറയുവാൻ. വിമാനയാത്രകളിലെന്ന പോലെ സുഖവും സുരക്ഷിതത്വവും മാത്രമല്ല, വൃത്തിയും സമയലാഭവും വന്ദേ ഭാരത് ട്രെയിൻ യാത്ര ഉറപ്പുതരുന്നു. അതുകൊണ്ടാണല്ലോ യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളെ ആവേശത്തോടെ സ്വീകരിച്ചത്.

ഏറ്റവും പുതിയ ടെക്നോളജിയും സൗകര്യങ്ങളുമാണ് വന്ദേ ഭാരത് ട്രെയിനുകളിൽ ഉറപ്പു വരുത്തിയിരിക്കുന്നത്. ട്രെയിൻ യാത്രകളിൽ ഏറ്റവും മികച്ച അനുഭവങ്ങളും ഇത് നല്കും. ഇന്ത്യയിൽ നിർമ്മിച്ചു എന്നു മാത്രമല്ല, വന്ദേ ഭാരത് ട്രെയിനിന് എടുത്തുപറയേണ്ടതായ പല പ്രത്യേകതകളും ഉണ്ട്. ഇതാ ട്രെയിൻ യാത്രകളെ മാറ്റിമറിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

Vande Bharat Express

1. മെയ്ഡ് ഇന്‍ ഇന്ത്യ

ആധുനിക ടെക്നോളജികൾ പലതും മറ്റു രാജ്യങ്ങളുടെ സ്വന്തമാണ്. എന്നാൽ വന്ദേ ഭാരതിന്റെ കാര്യത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ തലയുയർത്താം. ട്രെയിനിന്‍റെ ഡിസൈനിങ് മുതൽ നിർമ്മിതി വരെയുള്ള കാര്യങ്ങൾ എല്ലാം നടന്നതും നടത്തിയതും ഇന്ത്യക്കാർ ആണ്. രാജ്യത്തിന്‍റെ സ്വന്തം ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് ഇതിനു വേണ്ട നേതൃത്വം വഹിച്ചത്. ഇന്ത്യൻ എൻജിനീയറിംങ്ങിന്‍റെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നുകൂടിയാണ് വന്ദേ ഭാരത് ട്രെയിനുകൾ.

2. പ്രകൃതി സൗഹൃദം

ട്രെയിൻ യാത്രകൾ പ്രകൃതി സൗഹൃദമാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഒരുത്തരമാണ് വന്ദേ ഭാരത് ട്രെയിനുകൾ. സുസ്ഥിര യാത്രകൾക്ക് ആവശ്യമായി വേണ്ടിവരുന്ന ഈ കാലത്ത് ഇത്തരം മുന്നേറ്റങ്ങള്‍ നല്കുന്ന ഊര്‍ജം ചെറുതല്ല. വന്ദേ ഭാരത് എക്‌സ്‌പ്രസ് പരിസ്ഥിതി സൗഹൃദമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനങ്ങൾ (regenerative braking systems) ഉൾക്കൊള്ളുന്നു. ഇത് ട്രെയിനിന്‍റെ മൊത്തത്തിലുള്ള ഊർജ ഉപഭോഗം ഗണ്യമായി കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ്.

3. ഹൈ-സ്പീഡ് ട്രെയിൻ

വന്ദേ ഭാരത് ട്രെയിനിന്റെ വന്‍ വിജയത്തിനു പിന്നിലെ ഒരു കാര്യം അതിന്‍റെ വേഗത തന്നെയാണ്. മറ്റു ട്രെയിനുകളെയപേക്ഷിച്ച് അതിവേഗത്തിൽ വന്ദേ ഭാരത് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുന്നു. മണിക്കൂറിൽ പരമാവധി 183 കിലോമീറ്റർ വരെ വേഗത ഇതിനെടുക്കാം. എങ്കിലും അനുവദനീയമായ പരമാവധി വേഗത 160 കിലോമീറ്ററാണ്. എങ്കിലും രാജ്യത്തെ മിക്ക വന്ദേ ഭാരതും ഈ വേഗയിലും താഴേയാണ് പോകുന്നത്. എന്നിരുന്നാലും രാജ്യത്തെ പ്രധാനനഗരങ്ങളിലേക്കുള്ള യാത്രകൾ വളരെ എളുപ്പത്തിൽ പൂര്‍ത്തിയാക്കുവാന്‍ വന്ദേ ഭാരത് ട്രെയിനുകൾ സഹായിക്കും.

4. സൗകര്യങ്ങള്‍

യാത്രക്കാർക്ക് അവരുടെ യാത്ര ഏറ്റവും സുരക്ഷിതവും സുഖകരവുമാക്കാൻ വേണ്ടതെല്ലാം വന്ദേ ഭാരത് ട്രെയിനിൽ നല്കുന്നു. ട്രെയിനിന്‍റെ സീറ്റുകൾ തന്നെയാണ് പ്രധാന ആകർഷണം. കൂടാതെ ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, വാക്വം അധിഷ്ഠിത ബയോ ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ട്രെയിനിന്റെ ഓരോ കോച്ചിലും നാല് എമർജൻസി പുഷ് ബട്ടണുകൾ, നാല് എമർജൻസി വിൻഡോകൾ എന്നിവയും വന്ദേ ഭാരത് ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്.

5.സുരക്ഷിതമായ യാത്ര

സുഖകരമായ സീറ്റുകൾ, ആവശ്യത്തിന് ലെഗ് സ്പേസ്, ഇതുകൂടാതെ പുറമേയ്ക്കുള്ള കാഴ്ചകൾ കാണാൻ വിശാലമായ വിൻഡോ എന്നിവയും ഇതിലുണ്ട്. സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും വന്ദേ ഭാരത് ട്രെയിൻ വിട്ടുവീഴ്ചയൊന്നും വരുത്തിയിട്ടില്ല. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ആന്‍റി-കൊളീഷൻ ഡിവൈസ്, ഓട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ, തുടങ്ങിവയുടെ സാന്നിധ്യം വന്ദേ ഭാരത് യാത്രയെ സുരക്ഷിതമാക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+