Search
  • Follow NativePlanet
Share
» »ഡൽഹിയിലോ വഡോധരയിലോ പോകേണ്ട..വെറും 950 രൂപയ്ക്ക് കേരളത്തിൽ നിന്നും അജ്മീറിലേക്ക് നേരിട്ട് ട്രെയിൻ യാത്ര!

ഡൽഹിയിലോ വഡോധരയിലോ പോകേണ്ട..വെറും 950 രൂപയ്ക്ക് കേരളത്തിൽ നിന്നും അജ്മീറിലേക്ക് നേരിട്ട് ട്രെയിൻ യാത്ര!

വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും നാടാണ് അജ്മീർ. ഇന്ത്യയുടെ മക്ക എന്നു വിളിക്കപ്പെടുന്ന പുണ്യ ദേശം. ചരിത്രവും പാരമ്പര്യങ്ങളും മാത്രമല്ല, പോരാട്ടങ്ങളുടെയും പിടിച്ചടക്കലുകളെയും കഥകൾ ഒരുപാടുണ്ട് ഈ നാടിന് പറയുവാൻ. രാജസ്ഥാൻ എന്ന മണലാരണ്യങ്ങളുടെ നാടിന്റെ ഹൃദയമായാണ് അജ്മീർ അറിയപ്പെടുന്നതു തന്നെ. ചരിത്രാന്വേഷികളും വിശ്വാസികളുമടക്കം നിരവധി ആളുകളാണ് കേരളത്തിൽ നിന്നും അജ്മീറിലേക്ക് യാത്ര പോകുന്നത്.

കേരളാ- അജ്മീർ യാത്ര ഏറ്റവും കുറഞ്ഞ ചെലവിൽ പോകുവാനുള്ള മാര്‍ഗ്ഗം ട്രെയിൻ യാത്രയാണെങ്കിലും പലര്‍ക്കും ഏത് ട്രെയിനിൽ പോകണമെന്നറിയില്ല. ഡൽഹിയിലെത്തിയ ശേഷം ട്രെയിൻ മാറിക്കയറിയും വ‍ഡോധര വഴിയും ഒക്കെ ആളുകൾ പോകുന്നു. എന്നാൽ കേരളത്തിൽ നിന്നും അജ്മീറിലേക്ക് നേരിട്ട് ട്രെയിനിൽ പോകാം. ചുരുങ്ങിയ ചെലവിൽ അജ്മീർ യാത്ര ആഗ്രഹിക്കുന്നവർക്ക് എറണാകുളം-അജ്മീര്‌ മരുസാഗർ എക്സ്പ്രസിൽ പോകാം.

Kerala Ajmer rain

PC:Jakub Hałun

കേരളാ- അജ്മീർ യാത്ര

കേരളത്തിൽ നിന്നും അജ്മീറിലേക്ക് പോകുന്ന നേരിട്ടുള്ള ഏക ട്രെയിൻ ആണ് എറണാകുളം-അജ്മീര്‌ മരുസാഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 12977). മൂന്നു ദിവസം യാത്ര ചെയ്യണം ലക്ഷ്യസ്ഥാനത്തെത്താനെങ്കിലും വളരെ കുറഞ്ഞ ചെലവിൽ ഒരുപാട് കാഴ്ചകളും ഇടങ്ങളും കണ്ട് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.

മരുസാഗർ എക്സ്പ്രസ് (12977/12978)

എറണാകുളം ജംങ്ഷൻ സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നിന്നും അജ്മീർ ജംങ്ഷനിലേക്ക് യാത്ര പോകുന്ന ട്രെയിനാണ് മരുസാഗർ എക്സ്പ്രസ്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും മാത്രം സർവീസുള്ള ഈ ട്രെയിന്‍ കേരളത്തിൽ നിന്നും രാജസ്ഥാൻ കാഴ്ചകൾ കാണാവാനുള്ള ചെലവു കുറഞ്ഞ മാർഗ്ഗം കൂടിയാണ്യ തിരിച്ച് അജ്മീറിൽ നിന്നും എല്ലാ വെള്ളിയാഴ്ചകളിലും എറണാകുളത്തേക്കുള്ള സർവീസും നടത്തും.

കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നാണ് ട്രെയിൻ രാജസ്ഥാനിലെ അജ്മീറിൽ എത്തിച്ചേരുന്നത്. 2859 കിലോമീറ്റർ ദൂരമാണ് മരുസാഗർ എക്സ്പ്രസ് ട്രെയിൻ ആകെ സഞ്ചരിക്കുന്നത്. കേരളത്തിൽ ആകെ എട്ടു സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുന്നത്. എറണാകുളം ജംങ്ഷൻ, ആലുവാ, തൃശൂർ, ഷൊർണൂർ ജംങ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. ഇതടക്കം ആകെ 32 സ്റ്റേഷനുകൾ ട്രെയിനിനുണ്ട്.

ernakulam to ajmer train running status

PC: Paper Jewels

എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് 12977

എറണാകുളം ജംങ്ഷനിൽ നിന്ന് എല്ലാ ഞായറാഴ്ചയും വൈകിട്ട് 6.50ന് പുറപ്പെടുന്ന ട്രെയിൻ 44 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് അജ്മീർ ജംങ്ഷനിൽ എത്തിച്ചേരും. സ്ലീപ്പർ, , എസി ത്രീ ടയർ എസി, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസുകളാണുള്ളത്.

എറണാകുളം ജംങ്ഷനിൽ നിന്നും അജ്മീറിലേക്കുള്ള യാത്രയിൽ
സ്ലീപ്പറിൽ 950 രൂപ, ത്രീ ടയർ എസിയിൽ 2445 രൂപ, എസി ടൂ ടയറിൽ 3570 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 6110 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. സൂപ്പർഫാസ്റ്റ് നിരക്കുൾപ്പെടെയാണിത്. ട്രെയിനിൽ പാൻട്രി കാർ ഉണ്ട്. യാത്രയ്ക്ക് 120 ദിവസം മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

എറണാകുളം ജംങ്ഷൻ- 6.50 PM
ആലുവാ- 7.12 PM
തൃശൂർ- 10.01 PM
ഷൊർണൂർ ജംങ്ഷൻ-8.55 PM
തിരൂർ-9.39 PM
കോഴിക്കോട്-10.17 PM
കണ്ണൂർ-11.37 PM
കാസർകോഡ്-12.44 AM
മംഗളുരു ജംങ്ഷൻ- 1.45 AM
ഗോകർണ റോഡ്-6.36 AM
മഡ്ഗാവോൺ-8.45 PM
രത്നഗിരി-2.54 PM
പൻവേൽ- 7.45 PM
വസായ് റോഡ്-21.05 PM
സൂറത്ത്-11.58 PM
വഡോധര ജംങ്ഷൻ-1.43 AM
കോട്ട ജംങ്ഷൻ- 9.00 AM
ജയ്പൂർ- 12.55 PM
കിഷൻഗഡ്- 2.33 PM
അജ്മീർ ജംങ്ഷൻ- 3.25 PM

അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ്- 12978

അജ്മീറിൽ നിന്നും തിരികെ എറണാകുളത്തേയ്ക്ക് എല്ലാ വെള്ളിയാഴ്ചയും ആണ് മരുസാഗർ എക്സ്പ്രസ്- 12978 സർവീസ് നടത്തുന്നത്. രാവിലെ 9.00 മണിക്ക് അജ്മീർ ജംങ്ഷനിൽ നിന്നും യാത്ര ആരംഭിച്ച് 44 മണിക്കൂര്‌ 45 മിനിറ്റ് യാത്രയ്ക്കു ശേഷം ഞായറാഴ്ച രാവിലെ 5.45ന് ട്രെയിൻ എറണാകുളം ജംങ്ഷനിലെത്തും.

ajmer to ernakulam train,

അജ്മീര്‍- 9.00 AM
ജയ്പൂർ- 10.50 AM
വഡോധര- 10.46 PM
സൂററ്റ്- 1.02 AM
പൻവേൽ-5.35 AM
രത്നഗിരി- 10.30 AM
മഡ്ഗാവോൺ-3.10 PM
മംഗളുരു ജംങ്ഷൻ-9.45 PM
കാസർകോഡ്- 10.34 PM
കണ്ണൂർ- 11.42 AM
കോഴിക്കോട്-12.57 AM
തിരൂർ-1.38 AM
ഷൊർണൂർ ജംങ്ഷന്‍- 2.40 AM
തൃശൂർ-3.27 AM
ആലുവാ-4.23 AM
എറണാകുളം ജംങ്ഷൻ- 5.45 AM

Cover Image: tawatchai07/Freepik

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+