നാഗാലാന്റിലെ തുഎന്‍സാങിനും ഹാക്ചങ് ഗ്രാമത്തിനും ഇടയിലാണ് ചങ്സാങ്മൊങ്കൊ. ചാങ് വംശക്കാരാണ് ഇവിടെ ആദ്യമായി കുടിയേറി പാര്‍പ്പുറപ്പിച്ചതെന്ന് കരുതപ്പെടുന്നു. നാഗാലാന്റിലെ പ്രമുഖ ഗോത്രവര്‍ഗ്ഗങ്ങളിലൊന്നായ ചാങ് വംശജര്‍ തുഎന്‍സാങിലെ പ്രബല സമുദായമാണ്. തുഎന്‍സാങ് ജില്ലയിലാണ് ചങ്സാങ്മൊങ്കൊ.
ഭൂമിയിലുള്ള വലിയൊരു മാളത്തില്‍ നിന്നാണ് ജീവജാലങ്ങള്‍ ആവിര്‍ഭവിച്ചത് എന്ന് പരമ്പരാഗതമായ ഒരു വിശ്വാസമുണ്ട്. മുളങ്ക് എന്ന പേരില്‍ ഗ്രാമത്തില്‍ ഒരു ഉയര്‍ന്ന പ്രതലമുണ്ട്. ചാങ് വംശത്തിലെ പൂര്‍വ്വികരാണ് ഇത് പണിതതെന്ന് വിശ്വസിക്കപ്പെടുന്നു. ആ തലമുറയിലെ ചാങ് വംശജരുടെ വികസനവും പ്രതാപവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കാലക്രമേണ ഈ മുളങ്ക് ഒരു പൊതു കോടതിയായി രൂപാന്തരപ്പെട്ടു എന്നാണ് പഴമൊഴി. ഗ്രാമീണര്‍ക്കിടയിലെ വഴക്കുകള്‍ക്ക് തീര്‍പ്പ് കല്പിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു.
തുഎന്‍സാങില്‍ നിന്ന് ബസ്സുകളിലോ ടൂറിസ്റ്റ് വാഹനങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇവിടെ അനായാസം എത്താം. ഒരു പകല്‍ മുഴുവന്‍ കാണാനുണ്ട് ഈ ഗ്രാമം. രാത്രിയോടെ സന്ദര്‍ശകര്‍ക്ക് തുഎന്‍സാങിലേക്ക് മടങ്ങാം.



Click it and Unblock the Notifications