തുള്‍ജാപൂര്‍ ഭവാനി ക്ഷേത്രത്തിന് പുറമേയുള്ള ഒരു ഒരു ക്ഷേത്രനഗരമാണ് ചിന്താമണി. ഭക്തരക്ഷകയായ ചിന്താമണീദേവിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. മനോഹരമായ ചിത്രപ്പണികളും അലങ്കാരവുമുള്ള രഥത്തില്‍ പൗര്‍ണമി നാളുകളിലും ചൊവ്വ, വെള്ളി, ഞായര്‍ തുടങ്ങിയ ദിവസങ്ങളിലും ചിന്താമണിദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. ഖണ്ടോബ, മാതംഗി, യമി ദേവി, നരസിംഹം എന്നുതുടങ്ങിയ ഉപദേവതമാരുടെ ചെറുകോവിലുകളും പരിസരത്തായി കാണാം.



Click it and Unblock the Notifications