ദശാവതാര്‍ മഠമെന്നും സാന്ത് ഗരീബ് നാഥമഠം അറിയപ്പെടുന്നു. തുള്‍ജാ ഭവാനി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗരീബ് നാഥമഠം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടത്തെ പ്രാധന പ്രതിഷ്ഠ. വിഷ്ണുവിന്റെ പല രൂപത്തിലുള്ള അവാതരകഥകളും ക്ഷേത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി യോഗയും മറ്റുധ്യാനമുറകളും പഠിപ്പിച്ചുവരുന്നുണ്ട് ഇവിടെ. എല്ലാ ദിവസവും പകല്‍സമയത്ത് ഇവിടം ആരാധകര്‍ക്കായി തുറന്നുകൊടുക്കുന്നു.



Click it and Unblock the Notifications