പിച്ചോളതടാകമധ്യത്തിലെ ജഗ്നിവാസ് ദ്വീപിലാണ് വെണ്ണക്കല്‍ ഭിത്തികള്‍ കൊണ്ട് നിര്‍മിച്ച ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മഹാറാണ ജഗത് സിംഗ് 1743ല്‍ വേനല്‍ക്കാല വസതിയായി നിര്‍മിച്ച ഈ കൊട്ടാരം ഇപ്പോള്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. സങ്കീര്‍ണ ശില്‍പ്പകലയുടെ ഉദാത്ത മാതൃകയായ ലേക്ക്പാലസ് ഹോട്ടലിനെ ലോകത്തിലെ ഏറ്റവും റൊമാന്‍റിക്കായ ഹോട്ടലായാണ് കരുതുന്നത്.
മനോഹരമായ തൂണുകളാല്‍ അലംകൃതമായ ടെറസുകള്‍,പൂന്തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയവ ലേക്ക് പാലസിനെ സഞ്ചാരികളെ ഹദാകര്‍ഷിക്കുന്നതാണ്. കുഷ് മഹല്‍, ബദാ മഹല്‍,ദോലാ മഹല്‍, ഫൂല്‍ മഹല്‍ എന്നിങ്ങനെ വിവിധ അപ്പാര്‍ട്ട്മെന്‍റുകളിലായി 83 മുറികളാണ് ലേക്ക് പാലസിലുള്ളത്.



Click it and Unblock the Notifications