Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഥദ്വാര

നാഥദ്വാരാ - 'കുഞ്ഞു ദൈവത്തിന്റെ നാട്'

16

രാജസ്ഥാനിലെ ഉദയപ്പൂര്‍ജില്ലയില്‍ ബനാസ് നദിയുടെ കരയിലാണ്  'മേവാറിന്റെ  അപ്പോളോ' എന്ന് വിളിക്കപ്പെടുന്ന  നാഥദ്വാരാ സ്ഥിതിചെയ്യുന്നത്.

കലയുടെയും കലാ വസ്തുക്കളുടെയും സാമ്രാജ്യം

നാഥദ്വാര പിഛ്വായ്  ചിത്രങ്ങള്‍ക്കും നിറമുള്ള കളിമണ്‍ കര കൌശല ഉത്പ്പന്നങ്ങള്‍ക്കും പ്രസിദ്ധമാണ്. നാഥദ്വാര  ചിത്ര-കളിമണ്‍ കലകളില്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു. അവിടത്തെ എല്ലാ കലാ സങ്കേതങ്ങളിലും വച്ച് 'മീനാ വര്‍ക്ക് ' ആണ് ഏറ്റവും ആകര്‍ഷണീയമായത് . ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സവിശേഷമായ പ്രാദേശിക കരകൌശല വസ്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കും.

പൌരാണിക ക്ഷേത്രങ്ങള്‍

കലകളുടെ സ്വര്‍ഗ്ഗം എന്നതിനുപരി നാഥദ്വാരാ കൃഷ്ണന്റെ അല്ലെങ്കില്‍ വിഷ്ണുവിന്റെ അനേകം അവതാരങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുണ്യ സ്ഥലമായി അറിയപ്പെടുന്നു. നാഥദ്വാരയില്‍ വരുന്ന സഞ്ചാരികള്‍ക്ക്  വിഷ്ണുവിനു സമര്‍പ്പിക്കപ്പെട്ട  ദ്വാരകാധീശ് ക്ഷേത്രം  സന്ദര്‍ശിക്കാം. ക്ഷേത്രത്തില്‍  ചെങ്കല്ലില്‍  കൊത്തിയ അതി മനോഹരമായ ഒരു  വിഷ്ണു വിഗ്രഹമുണ്ട് . ശ്രീ നാഥ്ജി  ക്ഷേത്രമാണ് പ്രദേശത്തെ മറ്റൊരു പ്രമുഖ ആരാധാനാലയം.  ക്ഷേത്രത്തിലെ  അത്യന്തം സുന്ദരമായ  ഈ വിഷ്ണുവിഗ്രഹത്തിനു  ഒറ്റ മാര്‍ബിളില്‍  കൊത്തപ്പെട്ടതാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഏകലിംഗ്ജി ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടത്തെ പ്രതിഷ്ഠ പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അനേകം ഭക്തര്‍ തിങ്കളാഴ്ചകളില്‍ ശിവപ്രസാദത്തിനായി വിശേഷ പൂജകള്‍ നടത്താന്‍  ഇവിടെ എത്തുന്നു.  രാജ്സമന്ദ് , സാഹിത്യ മണ്ഡല്‍ വായനശാല, സാംവരിയ സേത്ത്  എന്നിവയാണ് നാഥദ്വാരയിലെ മറ്റു പ്രധാന, സന്ദര്‍ശനയോഗ്യമായ  സ്ഥലങ്ങള്‍.

നാഥദ്വാരയില്‍ എത്തിച്ചേരുന്നതിന്

വിമാനം, തീവണ്ടി, റോഡ്‌ ഈ മൂന്നു ഗതാഗത സംവിധാനങ്ങളും നാഥദ്വാരയില്‍ എത്തുന്നതിന്  ആശ്രയിക്കാം. മഹാറാണ പ്രതാപ് എയര്‍ പോര്‍ട്ട്‌ അഥവാ  ഡബോക്ക് എയര്‍ പോര്‍ട്ട്‌ ഉദയ്പ്പൂര്‍ ആണ് ഏറ്റവും അടുത്ത വിമാനത്താവളം.വിദേശ സഞ്ചാരികള്‍ക്ക് ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാഥദ്വാരയില്‍ എത്താം. ഉദയപ്പൂര്‍ തീവണ്ടി സ്റ്റേഷന്‍ ആണ് ആശ്രയിക്കാവുന്ന മറ്റൊന്ന്.തീവണ്ടി സ്റ്റേഷനില്‍ നിന്നും എയര്‍ പോര്‍ട്ടില്‍ നിന്നും  വാടകയ്ക്ക് വാഹനങ്ങള്‍ കിട്ടും.

അഹമ്മദാ ബാദ് , ഉദയ്പ്പൂര്‍ , പുഷ്കര്‍, ഡല്‍ഹി , അജ്മീര്‍ , ജയ്പ്പൂര്‍ എന്നിങ്ങനെയുള്ള പ്രധാന നഗരങ്ങളിലേക്ക് ബസ്സുകളും ഇവിടെ നിന്ന് ലഭിക്കും. നാഥദ്വാരയില്‍ തീവ്രമായ കാലാവസ്ഥയാണ് വര്ഷം മുഴുവന്‍ അനുഭവപ്പെടുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്  സന്ദര്‍ശനത്തിന്  നല്ലത്.   ജൂലൈക്കും സെപ്തംബറിനും   ഇടക്കുള്ള സമയം ചെറിയ യാത്രകള്‍ക്ക്  അനുകൂലമാണ്.

നാഥദ്വാര പ്രശസ്തമാക്കുന്നത്

നാഥദ്വാര കാലാവസ്ഥ

നാഥദ്വാര
36oC / 97oF
 • Sunny
 • Wind: NW 13 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഥദ്വാര

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നാഥദ്വാര

 • റോഡ് മാര്‍ഗം
  അഹമ്മദാ ബാദ് , ഉദയ്പ്പൂര്‍ , പുഷ്കര്‍, ഡല്‍ഹി , അജ്മീര്‍ , ജയ്പ്പൂര്‍ എന്നിങ്ങനെയുള്ള പ്രധാന നഗരങ്ങളിലേക്ക് ആഡംബര ബസ്സുകളും നാഥദ്വാരയില്‍ നിന്ന് ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നാഥ ദ്വാരയില്‍ നിന്ന് പതിമൂന്നു മിലോമീട്ടര്‍ അകലെയായി ചെറിയ ഒരു തീവണ്ടി സ്റ്റേഷനുണ്ട് . എങ്കിലും 48 കി മീ. ദൂരെയുള്ള ഉദയപ്പൂര്‍ തീവണ്ടി സ്റ്റേഷന്‍ ആണ് പ്രധാനം. എല്ലാ പ്രധാന നഗരങ്ങലളു മായും ഇടതടവില്ലാത്ത തീവണ്ടി ഗതാഗതം കൊണ്ട് നാഥദ്വാര ബന്ധിക്കപ്പെട്ടിരിക്കുന്നു. സാധാരണ തീവണ്ടികള്‍ അല്ലാതെ പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയ ആഡംബര ത്തീവണ്ടികളും ഉദയ് പ്പൂരില്‍ നിന്ന് സഞ്ചരിക്കുന്നുണ്ട് .. തീവണ്ടി സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മഹാറാണ പ്രതാപ് എയര്‍ പോര്‍ട്ട്‌ അഥവാ ഡബോക്ക് എയര്‍ പോര്‍ട്ട്‌ ഉദയ്പ്പൂര്‍ ആണ് നാഥദ്വാരയുടെ ഏറ്റവും അടുത്ത വിമാനത്താവളം. വിദേശ സഞ്ചാരികള്‍ക്ക് ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇവിടെ എത്താം. ഇന്ത്യയിലെ പ്രധാന എയര്‍ പോര്‍ട്ട് കളായ മുംബൈ , കൊല്‍ക്കൊത്ത , ചെന്നൈ, ബംഗളൂരു , ഗുവഹാട്ടി എന്നിവിടങ്ങളിലേക്ക് ദിവസേന വിമാന സര്‍വ്വീസ് ഉണ്ട്. എയര്‍ പോര്‍ട്ടില്‍ നിന്നും നാഥദ്വാരയിലേക്ക് വാടകയ്ക്ക് വാഹനങ്ങള്‍ കിട്ടും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Feb,Fri
Return On
29 Feb,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Feb,Fri
Check Out
29 Feb,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Feb,Fri
Return On
29 Feb,Sat
 • Today
  Nathdwara
  36 OC
  97 OF
  UV Index: 8
  Sunny
 • Tomorrow
  Nathdwara
  27 OC
  81 OF
  UV Index: 8
  Partly cloudy
 • Day After
  Nathdwara
  27 OC
  80 OF
  UV Index: 8
  Partly cloudy