ഉഡുപ്പി പരിസരത്തുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പുരാതനക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഇതിനെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മൂന്നുവഷത്തും കുന്നുകളാണ്. ഒരുവശത്ത് മഞ്ചേശ്വരം നദിയും.
ശ്രീ അനന്ത, ശ്രീ ഈശ്വര്‍(ശിവന്‍), ഭദ്രനരസിംഹം എന്നീ മൂന്ന് പ്രധാനപ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ വൈഷ്ണവ വിഭാഗത്തിന്റെ പ്രധാന ആരധന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം. ഉഡുപ്പിയില്‍ നിന്നും മഞ്ചേശ്വരത്തേയ്ക്ക് ഒട്ടേറെ ബസ് സര്‍വ്വീസുകളുണ്ട്. മഞ്ചേശ്വരത്ത് താമസത്തിനുള്ള സൗകര്യങ്ങളുമുണ്ട്.



Click it and Unblock the Notifications