ഉഡുപ്പിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി പടിഞ്ഞാറുഭാഗത്തായിട്ടാണ് മഹിഷമര്‍ദ്ദിനി ക്ഷേത്രമുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1200 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് മഹിഷമര്‍്ദ്ദിനി ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്തുതന്നെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയും ഇതിനടുത്താണ്. ചാലൂക്യന്മാരുടെ കാലത്താണ് മഹിഷമര്‍ദ്ദിനി ക്ഷേത്രം പണിതതെന്നാണ് രേഖകള്‍ പറയുന്നത്.
അടുത്തിടെ ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. നില്‍ക്കുന്ന രീതിയിലാണ് മഹിഷമര്‍ദ്ദിനിയുടെ പ്രതിഷ്ഠ. എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള രഥോത്സവത്തിന് ഏറെയാളുകള്‍ എത്താറുണ്ട്. മറ്റൊരു പുരാതന ക്ഷേത്രമായ അനന്തേശ്വര ക്ഷേത്രവും ഇതിനടുത്തുതന്നെയാണ്. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് ടാക്‌സികളും ബസുകളുമുണ്ട്.



Click it and Unblock the Notifications