ഉഡുപ്പി നഗരത്തിനടുത്തുള്ള കാപുവെന്ന മനോഹരമായ ചെറു നഗരത്തിലാണ് മാരികാംബ ക്ഷേത്രമുള്ളത്. ഇതൊരു തീരപ്രദേശമാണ്. മാരികാംബ ക്ഷേത്രവും ലൈറ്റ് ഹൗസുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സിര്‍സി മാരികാംബ ചന്ത ഏറെ പ്രശസ്തമാണ്. മാരികാംബ ദേവിയുടെ വന്‍ പ്രതിമയാണ് ക്ഷേത്രത്തിലുള്ളത്. കര്‍ണാടകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
1901ല്‍ പണിതതാണ് ഇവിടുത്തെ ലൈറ്റ്ഹൗസ്. 27.12 മീറ്റര്‍ ഉയരമുണ്ട് ഇതിന്. സഞ്ചാരികള്‍ക്ക് ഇതിന് മുകളില്‍ കയറി കാഴ്ചകള്‍ കാണാം. ഉച്ചതിരിഞ്ഞ് നാലിനും ആറിനും ഇടയിലാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശനസമയം. ലൈറ്റ് ഹൗസിന് മുകളില്‍ നിന്നുള്ള ഉഡുപ്പിയുടെയും പരിസരങ്ങളുടെയും കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications