ഉഡുപ്പി നഗരത്തില്‍ നിന്നും 7 മൈല്‍ അകലെയുള്ള ഒരു കുന്നിന്‍പ്രദേശമാണ് കുഞ്ചരുഗിരി. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാദേവി ക്ഷേത്രം ഇവിടെയണ്. ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് ആനയുടെ രൂപമാണ്. ഇതിനാലാണ് കുഞ്ചരുഗിരിയെന്ന് കുന്നിന് പേരുവീണത്. കന്നഡയില്‍ കുഞ്ചരുവെന്നാണ് ആനയെന്നാണ് അര്‍ത്ഥം.
ക്ഷേത്രത്തില്‍ വിശുദ്ധതീര്‍ത്ഥും പാചക ക്ഷേത്രവുമുണ്ട്. ഇതെല്ലാം തന്നെയാണ് കുഞ്ചരുഗിരിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നത്. ഉഡുപ്പിയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂറോളം യാത്രചെയ്യണം ഇവിടെയെത്താന്‍. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് ഏറെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളും ഓട്ടോറിക്ഷകളും ലഭ്യമാണ്.



Click it and Unblock the Notifications